സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 2,000 പ്രബേഷനറി ഓഫിസര്‍ ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് ഇപ്പോള്‍ മുതല്‍ അപേക്ഷിക്കാം
State Bank Of India
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 2,000 പ്രബേഷനറി ഓഫിസര്‍ ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് ഇപ്പോള്‍ മുതല്‍ അപേക്ഷിക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd April 2018, 8:46 am

ന്യൂദല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 2,000 പ്രൊബേഷനറി ഓഫിസേഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

മെയ് 13 ആണ് അവസാന തിയ്യതി. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.

മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുക. പ്രാഥമിക പരീക്ഷ, പ്രധാന പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷനും മുഖാമുഖവും. പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കേ പ്രധാന പരീക്ഷയ്ക്ക് ഹാജരാവാനാകൂ. പ്രധാന പരീക്ഷയിലും യോഗ്യത നേടുന്നവരെ മുഖാമുഖത്തിന് വിളിക്കും.

ജനറല്‍ -1010, ഒ.ബി.സി -540, എസ്.സി -300, എസ്.ടി – 150 എന്നിങ്ങനെയാണ് ഒഴിവുകള്‍.


Read | തളര്‍ന്നുവീഴാന്‍ ഞങ്ങള്‍ക്കാകില്ല, ശക്തമായി തിരിച്ചുവരും: ത്രിപുര സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ബിജന്‍ ധര്‍


ജനറല്‍, ഒ.ബി.സി അപേക്ഷാ ഫീസ് 600 രൂപയാണ്. എസ്.സി, എസ്.ടി, പി.ഡബ്ലിയു.ഡി-100 രൂപ. ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയോ, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയോ ഫീസടക്കാം.

21നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. സംവരണവിഭാഗങ്ങളിലുള്ളവര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും: bank.sbi/careers അല്ലെങ്കില്‍ sbi.co.in/careers