| Tuesday, 2nd August 2016, 10:42 am

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 30 ശതമാനത്തോളം ശാഖകള്‍ പൂട്ടിയേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 30 ശതമാനത്തോളം ശാഖകള്‍ പൂട്ടുകയോ സ്ഥലം മാറ്റുകയോ ചെയ്‌തേക്കും. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്താണ് എ.ടി.എമ്മുകള്‍, ശാഖകള്‍ എന്നിവ മാറ്റുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മകിന്‍സിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

ചെലവ് ചുരക്കുന്നതിന്റെ ഭാഗമായി ഈയിടെ ബാങ്ക് 400 ശാഖകള്‍ പൂട്ടുകയോ സ്ഥലംമാറ്റുകയോ ചെയ്തിരുന്നു. നിലവില്‍ 16,784 ശാഖകളാണ് എസ്.ബി.ഐക്ക് ഉള്ളത്. അസോസിയേറ്റ് ബാങ്കുകളുടെ 6,978 ശാഖകള്‍കൂടി നടപ്പ് സാമ്പത്തിക വര്‍ഷം അവസാനത്തോടെ നടക്കുന്ന ലയനത്തോടെ എസ്.ബി.ഐയുടെ ഭാഗമാകും.

നിലവില്‍ 50 മീറ്റര്‍ മുതല്‍ ഒരു കിലോമീറ്റര്‍ വരെ ചുറ്റളവിലുള്ളിലുള്ള ശാഖകള്‍ നിലനിര്‍ത്തണമോയെന്ന കാര്യമാണ് പരിശോധിക്കുക. ശാഖകള്‍ വഴി ലഭിക്കുന്ന വരുമാനം പരിഗണിച്ചായിരിക്കും ശാഖകള്‍ നിലനിര്‍ത്തുന്നകാര്യം തീരുമാനിക്കുക.

We use cookies to give you the best possible experience. Learn more