| Friday, 7th April 2017, 8:22 am

'എസ്.ബി.ഐ നിങ്ങളേക്കാള്‍ ഭേദമാണ് കൊള്ളക്കാര്‍'; ബാങ്ക് അക്കൗണ്ട് ക്യാന്‍സല്‍ ചെയ്യാന്‍ യുവാവില്‍ നിന്നും എസ്ബിഐ ഈടാക്കിയത് 575 രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോതമംഗലം: ബാങ്കിംഗ് നിയമങ്ങളോടുള്ള പ്രതിഷേധം മൂലം എസ്.ബി.ഐ അക്കൗണ്ട് ക്ലോസ് ചെയ്യാനെത്തിയ യുവാവില്‍ നിന്ന എസ്.ബി.ഐ ക്യാന്‍സലേഷന്‍ ചാര്‍ജ് എന്ന പേരില്‍ ഈടാക്കിയത് 575 രൂപ. കോതമംഗലം സ്വദേശിയായ ദിനില്‍ പി.കെ എന്ന യുവാവില്‍ നിന്നാണ് അക്കൗണ്ട് ക്യാന്‍സല്‍ ചെയ്യാന്‍ എത്തിയപ്പോള്‍ വിവിധ ഇനത്തില്‍ 690 രൂപ ബാങ്ക് ഈടാക്കിയത്.


Also read 15 മലയാളികള്‍ക്ക് ഐ.എസിന്റെ വധഭീഷണി; പട്ടികയില്‍ നാലു മാധ്യമപ്രവര്‍ത്തകരും


എസ്.ബി.ഐയുടെ നടപടിക്കെതിരെ ദിനില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രംഗത്ത് വന്നത്. എസ്.ബി.ഐ എന്ന പരനാറി ബാങ്കുകാരെ നിങ്ങളേക്കാള്‍ ഭേദമാണ് കൊള്ളക്കാര്‍ എന്നു പറഞ്ഞ് തുടങ്ങുന്ന പോസ്റ്റില്‍ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ കോതമംഗലം ബ്രാഞ്ചിലെത്തിയ തന്റെ അവസാനത്തെ പണം പോലും ബാങ്ക് കൊള്ളയടിച്ചെന്ന യുവാവ് പറയുന്നു.

1020 രൂപയാണ് അക്കൗണ്ടില്‍ ബാക്കി ഉണ്ടായിരുന്നത്. എ.ടി.എം കാര്‍ഡ് ഒരു വര്‍ഷം കൈയ്യില്‍ വച്ചതിന്റെ വാടക ഇനത്തില്‍ 115 രൂപ പിടിച്ചെന്നും അത് പോട്ടെന്ന വയ്ക്കാമെന്നും പറയുന്ന ദിനില്‍ അക്കൗണ്ട് ക്ലോസിംഗ് ചാര്‍ജ്ജ് ആയി ഈടാക്കിയത് 575 രൂപയാണെന്നും എന്ത് കോപ്പിലെ നിയമമാണിതെന്നും ചോദിക്കുന്നു.

ബാങ്കുകളുടെ പിടിച്ചുപറിക്ക് കൂട്ടു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിനോടുള്ള പ്രതിഷേധവും ദില്‍ പോസ്റ്റില്‍ ഉയര്‍ത്തുന്നുണ്ട്. “അധ്വാനിച്ചുണ്ടാക്കുന്ന കാശ് ഒരു കരുണയുമില്ലാതെ കൊള്ളയടിക്കാന്‍ ഒരു ദേശീയ ബാങ്ക്. മറുവശത്ത് എല്ലാവര്‍ക്കും അക്കൗണ്ട് എടുത്ത് കൊടുക്കാന്‍ നടക്കുന്ന പ്രധാനമന്ത്രി. അടിസ്ഥാന വര്‍ഗത്തിന്റെ കൈയ്യിലിരിക്കുന്ന അവസാനത്തെ പിച്ചക്കാശുപോലും നിയമം പറഞ്ഞ് എണ്ണിവാങ്ങുന്ന സംഘടിത കൊള്ള”. ദിനില്‍ പറയുന്നു.

ഈ ദേശീയ കൊള്ളക്കാരില്‍ നിന്ന് വിടുതല്‍ വാങ്ങി തപാല്‍ ബാങ്കിലേക്ക് പോകുന്നു എന്നു പറഞ്ഞ് കൊണ്ടാണ് ദിനില്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

എസ്.ബി.ഐ എന്ന പരനാറി ബാങ്കുകാരെ നിങ്ങളേക്കാള്‍ ഭേദമാണ് കൊള്ളക്കാര്‍… രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ തുടരുന്ന ഈ പിടിച്ചുപറിക്ക് കൂദാശ നടത്തണ കേന്ദ്രന്മാര്‍ക്ക് ആദ്യമായി നടുവിരല്‍ പ്രണാമം…. ബാങ്കിംഗ് നിയമങ്ങളോടുള്ള പ്രതിഷേധം മൂലം ഇന്ന് രാവിലെ എസ്.ബി അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എസ്.ബി.ഐ കോതമംഗലം ബ്രാഞ്ചിലെത്തിയ എന്റെ അവസാനത്തെ പണം പോലും അവര്‍ കൊള്ളയടിച്ചു. 1020 രൂപയാണ് അക്കൗണ്ടില്‍ ബാക്കി ഉണ്ടായിരുന്നത്… എ.ടി.എം കാര്‍ഡ് ഒരു വര്‍ഷം കൈയ്യില്‍ വച്ചതിന്റെ വാടക ഇനത്തില്‍ 115 രൂപ.. (പോട്ടെന്നു വയ്ക്കാം) അക്കൗണ്ട് ക്ലോസിംഗ് ചാര്‍ജ്ജ് ആയി ഈടാക്കിയത് 575 രൂപ. എന്ത് കോപ്പിലെ നിയമമാണിത്… അധ്വാനിച്ചുണ്ടാക്കുന്ന കാശ് ഒരു കരുണയുമില്ലാതെ കൊള്ളയടിക്കാന്‍ ഒരു ദേശീയ ബാങ്ക്… മറുവശത്ത് എല്ലാവര്‍ക്കും അക്കൗണ്ട് എടുത്ത് കൊടുക്കാന്‍ നടക്കുന്ന പ്രധാനമന്ത്രി… അടിസ്ഥാന വര്‍ഗത്തിന്റെ കൈയ്യിലിരിക്കുന്ന അവസാനത്തെ പിച്ചക്കാശുപോലും നിയമം പറഞ്ഞ് എണ്ണിവാങ്ങുന്ന സംഘടിത കൊള്ള… ഈ ദേശീയ കൊള്ളക്കാരില്‍ നിന്ന് വിടുതല്‍ വാങ്ങി തപാല്‍ ബാങ്കിലേക്ക് പോകുന്നു

ചിത്രം കടപ്പാട്: സൗത്ത്‌ലൈവ്‌

We use cookies to give you the best possible experience. Learn more