കൊച്ചി: സ്റ്റേറ്റ് ബാങ്കുകളുടെ സഖ്യത്തില്‍ ഉള്‍പ്പെട്ട ആറോളം ബാങ്കുകള്‍ എസ്.ബി.ഐയില്‍ ലയിക്കുന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ബിക്കാനീര്‍, ജെയ്പൂര്‍ തുടങ്ങിയ ബാങ്കുകളാണ് ലയിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കാനുള്ള തീരുമാനം അതത് ബാങ്കുകളുടെ ബോര്‍ഡാണ് നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്. എസ്.ബി.ഐയുടെ സെന്‍ട്രല്‍ ബോര്‍ഡ് യോഗം ലയിക്കുന്ന കാര്യം ചര്‍ച്ച ചെയ്യും.
സ്‌റ്റേറ്റ് ബാങ്ക് അഞ്ച് അനുബന്ധ ബാങ്കുകളാണുള്ളത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍, ജെയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയാണിത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്ര 2008ല്‍ തന്നെ എസ്.ബി.ഐയില്‍ ലയിച്ചിരുന്നു. രണ്ടുവര്‍ഷത്തിനുശേഷം 2010ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറും എസ്.ബി.ഐയില്‍ ലയിച്ചു.
ബാങ്കുകള്‍ ലയിപ്പിക്കുന്നതു വഴി ലോകത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായി എസ്.ബി.ഐ മാറും. ആഗോള ബാങ്കുകളുടെ പട്ടികയില്‍ 67ാം സ്ഥാനമാണ് ഇപ്പോള്‍ എസ്.ബി.ഐക്കുള്ളത്.
അതിനിടെ ലയന തീരുമാനത്തില്‍ ബാങ്ക് ജീവനക്കാര്‍ക്കിടയില്‍ നിന്നും വ്യാപകമായ പ്രതിഷേധമുയരുന്നുണ്ട്. എസ്.ബി.ഐയും സര്‍ക്കാരും ലയനതീരുമാനത്തിന് അംഗീകാരം നല്‍കിയാല്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് ഒരു വിഭാഗം തൊഴിലാളി യൂണിയന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
മെയ് 20ന് സൂചാന സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.എച്ച്.വി വെങ്കിടാചലം അറിയിച്ചു.