| Wednesday, 26th February 2020, 11:59 pm

ഇന്ത്യന്‍ ബാങ്കിന് പിന്നാലെ എസ്.ബി.ഐയും; 2000രൂപ എ.ടി.എമ്മില്‍ നിന്ന് ലഭിക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

എസ്.ബി.ഐ എ.ടി.എമ്മുകളില്‍ നിന്ന് മാര്‍ച്ച് കഴിഞ്ഞാല്‍ 2000 രൂപ ലഭിക്കില്ല. മാര്‍ച്ച് 31നകം പ്രക്രിയ പൂര്‍ത്തിയാക്കണമെന്ന് മാനേജര്‍മാര്‍ക്ക് സര്‍ക്കുലര്‍ നല്‍കി കഴിഞ്ഞു. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മാര്‍ച്ച് മാസത്തിന് ശേഷം എ.ടി.എമ്മുകളില്‍ 500,200,100 നോട്ടുകള്‍ മാത്രമാണുണ്ടാവുക. അതേ സമയം 2000 നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് തടസമില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യന്‍ ബാങ്ക് സമാനതീരുമാനം പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് ഒന്നു മുതല്‍ ഇന്ത്യന്‍ ബാങ്ക് ഈ തീരുമാനം നടപ്പിലാക്കും. 2000 രൂപയുടെ കറന്‍സികള്‍ ആവശ്യമുള്ളവര്‍ക്ക് ഇന്ത്യന്‍ ബാങ്കിന്റെ ബ്രാഞ്ചുകളില്‍ ചെന്നാല്‍ നേരിട്ട് ലഭിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘എടിഎമ്മുകളില്‍ നിന്ന് 2,000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ശേഷം ഉപഭോക്താക്കള്‍ ചെറിയ തുകയുടെ കറന്‍സി നോട്ടുകളായി മാറ്റിക്കിട്ടാന്‍ ബാങ്ക് ശാഖകളിലേക്ക് വരുന്നു. ഇത് ഒഴിവാക്കാനാണ് എടിഎമ്മുകളില്‍ 2,000 രൂപ നോട്ടുകള്‍ ലോഡ് ചെയ്യുന്നത് നിര്‍ത്താന്‍ ഞങ്ങള്‍ തീരുമാനിച്ചത്’, എന്നാണ് ഇന്ത്യന്‍ ബാങ്കിന്റെ വിശദീകരണം.

We use cookies to give you the best possible experience. Learn more