| Tuesday, 3rd September 2019, 9:09 am

അഭിനേതാവ് എന്ന നിലയില്‍ എന്തൊക്കെ കാര്യങ്ങള്‍ക്ക് കൂടി തയ്യാറാവണം?; ഹോളിവുഡിലെ നിര്‍മാതാക്കള്‍ക്കെതിരെ മി ടൂ ആരോപിച്ച് താന്‍ഡി ന്യൂട്ടന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിര്‍മ്മാതാക്കളുടെ ലൈംഗിക താല്‍പ്പര്യങ്ങളോട് വിസമ്മതം പ്രകടിപ്പിച്ചതിനാല്‍ തനിക്ക് ലഭിക്കേണ്ട അവസരങ്ങള്‍ കുറഞ്ഞെന്ന് ഹോളിവുഡ് താരം താന്‍ഡി ന്യൂട്ടന്‍. ആ തീരുമാനം കൊണ്ട് അവസരം നഷ്ടപ്പെട്ടതില്‍ തനിക്ക് നഷ്ടബോധമില്ലെന്നും താരം വ്യക്തമാക്കി.

മിഷന്‍; ഇംപോസിബിള്‍ 2, ക്രാഷ്, ദി പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ് എന്നീ ചിത്രങ്ങളിലെ പ്രകടനം കൊണ്ട് പ്രശസ്തയായ താരമാണ് താന്‍ഡി. ബാഫ്റ്റ നോമിനേഷന്‍ ലഭിച്ച നടികൂടിയായ ഇവര്‍ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ ഉയര്‍ന്ന മി ടൂ മൂവ്‌മെന്റിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘അതെന്റെ കരിയറിനെ ബാധിച്ചുവെന്ന് വളരെ വൈകിയാണ് ഞാന്‍ മനസ്സിലാക്കിയത്. നിരവധി പേരില്‍ നിന്ന് ഇക്കാര്യം ഞാന്‍ അറിഞ്ഞു. കാരണം അവര്‍ പ്രതിഫലത്തിന്റെ പുറകെ ഓടുന്നവരല്ല. അവര്‍ ഒന്നും വിട്ടുകൊടുക്കാന്‍ തയ്യാറുമല്ല.

അഭിനേതാവ് എന്ന നിലയില്‍ ചിത്രത്തില്‍ അഭിനയിക്കുക മാത്രമല്ല, കൂടെ മറ്റ് എന്തൊക്കെ കാര്യങ്ങള്‍ക്ക് കൂടി തയ്യാറാവാണം? ആരുടെയെങ്കിലും കൂടെ ബന്ധം സ്ഥാപിക്കാനോ? ലൈംഗികമായി ഉപയോഗിക്കുന്നത് സഹിക്കാനോ? എനിക്ക് അത് പറ്റില്ലെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതിനാല്‍ എന്റെ അവസരങ്ങള്‍ ചുരുങ്ങി’- താന്‍ഡീ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ വെസ്റ്റ് വേള്‍ഡ് സീസണ്‍ 2 ലാണ് താരം അടുത്തിടെ അഭിനയിച്ചത്. ആദ്യ സീസണിലെ താരത്തിന്റെ പ്രകടനം മികച്ച അഭിപ്രായം നേടിയിരുന്നു. എമ്മി അവാര്‍ഡില്‍ മികച്ച സഹനടിയ്ക്കുള്ള അവാര്‍ഡും സ്വന്തമാക്കിയിരുന്നു.

ALSO WATCH

We use cookies to give you the best possible experience. Learn more