| Tuesday, 5th August 2014, 5:46 pm

ഗസ നയങ്ങളില്‍ പ്രതിഷേധിച്ച് ബ്രിട്ടിഷ് വനിതാ മന്ത്രി രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ലണ്ടന്‍: ഗസ ആക്രമണത്തില്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് വിദേശകാര്യ ഓഫീസിന്റെ ചുമതലയുള്ള വനിതാ മന്ത്രി രാജിവെച്ചു. ബ്രിട്ടനില്‍ കാബിനറ്റ് പദവിയിലെത്തുന്ന ആദ്യ മുസ്ലീം മന്ത്രിയായ ബരോണസ് സഈദ വര്‍സിയാണ് രാജിവെച്ചത്.

ഗസയിലെ കൂട്ടക്കുരുതിയില്‍ അതീവ ദുഖിതയാണെന്നും പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് രാജിക്കത്ത് നല്‍കിയെന്നും വര്‍സി ട്വിറ്ററില്‍ കുറിച്ചു. ഭരണകൂടത്തിന്റെ നിലപാടിനെ പിന്തുണക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗസയിലെ ഇസ്രഈല്‍ ആക്രമണത്തോടുള്ള ഭരണകൂടത്തിന്റെ സമീപനം നീതീകരിക്കാനാവില്ലെന്നും പാക് വംശജയായ സഈദ വര്‍സി വ്യക്തമാക്കി.

ഇസ്രഈല്‍ നടപടിയെ ചോദ്യം ചെയ്യാത്ത കാമറൂണിനെതിരെ ലേബര്‍ പാര്‍ട്ടി വിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്ന് ഗസയിലെ സ്ഥിതി സങ്കടകരമാണെന്ന് ഫോറിന്‍ സെക്രട്ടറി ഫിലിപ് ഹാമണ്ട് പ്രതികരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more