തൊലിവെളുപ്പിന്റെ പേരില്‍ ഒരു ജനവിഭാഗം ഒറ്റപ്പെട്ടു പോയിട്ടുണ്ട്, ഒരു പാട് ചോര വീണിട്ടുണ്ട്, അവര്‍ക്കിത് ഒരു പോരാട്ടമാണ്; 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍' ക്യാമ്പയിന് പിന്തുണയുമായി സയനോര
കൊച്ചി: അമേരിക്കയില്‍ പൊലീസുകാരന് കൊലപ്പെടുത്തിയ കറുത്തവംശജനായ ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തിന് പിന്നാലെ ലോകം മുഴുവന്‍ വര്‍ണ വെറിക്കെതിരെ പ്രതിഷേധം ഉയരുകയാണ്.
ബ്ലാക്ക് ലൈവ്സ് മാറ്റര്‍ എന്ന പേരില്‍ ഒരു ക്യംപെയിന് തന്നെ ഉയര്‍ന്നുവരികയും ചെയ്തു. ഇപ്പോഴിതാ ക്യംപെയിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗായികയും സംഗീത സംവിധായികയുമായ സയനോര ഫിലിപ്പ്.
കാലങ്ങളായി നമ്മുടെ നാട്ടില്‍ നടക്കുന്ന കറുപ്പ് നിറത്തിന്റെ പേരിലുള്ള വിവേചനങ്ങളെ കുറിച്ച് സയനോര ഫേസ്ബുക്കില്‍ കുറിച്ചു. നിലവില്‍ ആരംഭിച്ച ബ്ലാക്ക് ലൈവ്സ് മാറ്റര്‍ മൂവ്മെന്റ് ഇത്തരം വര്‍ണവെറിക്കെതിരായ ശക്തമായ ചെറുത്തു നില്‍പ്പാണെന്നും സയനോര പറഞ്ഞു.
തൊലി വെളുത്താല്‍ വലുതാണെന്ന് വിചാരിക്കുന്ന അല്പ ബുദ്ധിയുള്ള ചിലരോടാണ് അവരുടെ പോരാട്ടം. അതില്‍ വെളുത്തവരും കറുത്തവരും ഉണ്ട് . എല്ലാവരും പൊരുതുകയാണ്. അത് പൊളിറ്റിക്സിന്റെ ഭാഗം ആണ് എന്നു പറയുന്നുണ്ട് പലരും. ശെരി ആയിരിക്കാം. അല്ലായിരിക്കാം. പക്ഷെ ഒന്ന് എന്ത് തന്നെ ആയാലും ശരി ആണെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നിറം,ഭംഗി അതെന്താണ്? നമ്മളില്‍ ചിത്രങ്ങളായും കഥകളായും മനസ്സിന്റെ ക്രയോണ്‍ ബോക്സുകളിലും കാന്‍വാസിലും രാജകുമാരികളായും അപ്സരസ്സുകളായും മല്‍സ്യ കന്യകമാരായും ഒക്കെ വന്നത് എല്ലാം ഗോതമ്പ് നിറത്തിലുള്ള വെളുത്ത സുന്ദരിമാര്‍ ആയിരുന്നില്ലേ കൂടുതലും ? Snowwhite പോലെ ആവണമെന്ന് ഏതൊരു ചെറിയ പെണ്‍കുട്ടിയും ആഗ്രഹിക്കാറില്ലേ? ബ്യൂട്ടി പേജെന്റ്, ചാനലുകള്‍ , വെള്ളിത്തിരയില്‍ നല്ല കറുത്ത സുന്ദരികള്‍ എത്ര പേരുണ്ട്? അഥവാ ഉണ്ടെങ്കില്‍ തന്നെ തങ്ങള്‍ക്ക് നിറം കുറവാണെന്ന തോന്നല്‍ വന്ന് മേക്കപ്പും കൂട്ടി ഇട്ട് കൊറച്ചു കൂടി നിറം വേണമായിരുന്നു എന്ന് ആഗ്രഹിക്കുന്നവര്‍ ആയിരിക്കില്ലെ അവരില്‍ പലരും? ഞാനും അങ്ങനെ ഒക്കെ ധരിച്ചു വെച്ചിരുന്നു.
അമ്മായിമാരും ആന്റിമാരും അയല്പക്കക്കാരും ഒക്കെ കൂലം കഷമായിട് ആരെങ്കിലും കെട്ടുന്ന പെണ്ണ് പോരാപ്പാ, കൊറച്ചു കളര്‍ കൊറവാപ്പാ എന്നൊക്കെ ഇരുന്നു ചര്‍ച്ച ചെയ്യുന്നത് നമ്മള് കേട്ടിട്ടുമുണ്ട്! എത്രയാളെ കളിയാക്കാറുണ്ട് കറുപ്പ് കൂട്ടി കളിയാക്കി വിളിച്ചിട്ടുണ്ട്? ചിരിച്ചിട്ടുണ്ട്?
കറുത്തത് കൊണ്ട് മാത്രം കെട്ട്യോന്റെ വീട്ടിലെ കളിയാക്കലുകള്‍ കേട്ട് കരഞ്ഞോണ്ട് ഉറങ്ങുന്ന വീട്ടമ്മയുണ്ട് ഈ നാട്ടില്‍. കറുത്തതിനെ എന്തിനു വളര്‍ത്തി ? വലിച്ചെറിഞ്ഞു കൂടായിരുന്നില്ലേ എന്ന് കരഞ്ഞു വിളിച്ച ഒരു 6 വയസ്സുകാരി ഉണ്ട് ഇവിടെ?
ലോകത്തില്‍ ഇപ്പോ നടക്കുന്ന ‘Black Lives Matter’ movement ഇതിന്റെ യൊക്കെ ശക്തമായ ചെറുത്തു നില്‍പ്പാണ്. തൊലി വെളുത്താല്‍ വലുതാണെന്ന് വിചാരിക്കുന്ന അല്പ ബുദ്ധിയുള്ള ചിലരോടാണ് അവരുടെ പോരാട്ടം . അതില്‍ വെളുത്തവരും കറുത്തവരും ഉണ്ട് . എല്ലാവരും പൊരുതുകയാണ്. അത് പൊളിറ്റിക്സിന്റെ ഭാഗം ആണ് എന്നു പറയുന്നുണ്ട് പലരും. ശെരി ആയിരിക്കാം. അല്ലായിരിക്കാം. പക്ഷെ ഒന്ന് എന്ത് തന്നെ ആയാലും ശെരി ആണ്. തൊലിവെളുപ്പിന്റെ പേരില്‍ ഒരു ജനവിഭാഗം ഒറ്റപ്പെട്ടു പോയിട്ടുണ്ട്, ഒരു പാട് ചോര വീണിട്ടുണ്ട്. അവര്‍ക്കിത് ഒരു പോരാട്ടമാണ്. മനുഷ്യരുടെ മനസ്സ് കീഴടക്കി വെച്ചിരിക്കുന്ന മാരിയോടുള്ള പോരാട്ടം! ഒരു പക്ഷെ ലോകത്തിനെ മുഴുവന്‍ ഒറ്റ കുടക്കീഴില് കൊണ്ടെത്തിക്കാന്‍ കഴിഞ്ഞ ഈ മഹാമാരിയേക്കാള് പാട് പിടിച്ച മാരി. കാലം അതിക്രമിച്ചില്ലേ? ഇനിയെങ്കിലും ഒന്ന് ജീവിച്ചൂടെ മനുഷ്യന്മാരെ നമ്മള്‍ക്ക്? എല്ലാരേയും ചേര്‍ത്ത് പിടിച്ചു, സുന്ദരമായിട്ട് ?
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക