മുംബൈ: ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാനെ വിമര്‍ശിച്ച് വെബ് സീരീസുകളിലൂടെ ശ്രദ്ധേയയായ ബോളിവുഡ് നടി സയനി ഗുപ്ത.
ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ ഷാരൂഖ് തന്റെ കുട്ടികളുടെ ഫോട്ടോയോടൊപ്പം ഇട്ട ട്വീറ്റിന് മറുപടിയായാണ് സയനി ഗുപ്തയുടെ പ്രതികരണം.
‘ എന്തെങ്കിലും ഒന്ന് സംസാരിക്കൂ. ഗാന്ധി നമ്മളെ സത്യം പറയാനും പഠിപ്പിച്ചിട്ടുണ്ട്. നമ്മുടെ ദളിത് സഹോദരന്‍മാര്‍ക്ക് വേണ്ടി, സഹോദരിമാര്‍ക്ക് വേണ്ടി, ചൂഷണം ചെയ്യപ്പെടുന്നവര്‍ക്ക് വേണ്ടി. നിങ്ങളുടെ വായയും ചെവിയും അടച്ചിടാതിരിക്കൂ,’ സയനി ഗുപ്ത ട്വീറ്റ് ചെയ്തു.
ഹാത്രാസില്‍ ദളിത് യുവതി കൂട്ടബലാംത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടക്കവെയാണ് സയനി ഗുപ്തയുടെ പ്രതികരണം. സംഭവത്തില്‍ നടന്‍ ഷാരൂഖ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
നേരത്തെ ബോളിവുഡ് താരങ്ങളായ കരീന കപൂര്‍, കങ്കണ റണൗത്ത്, സ്വര ഭാസ്‌കര്‍, തപ്‌സി പന്നു തുടങ്ങിയവര്‍ ഹാത്രാസ് സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണം നടത്തിയിരുന്നു.
ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി ബാലാംത്സഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകരുകയും നാവ് മുറിക്കപ്പെടുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.
കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്‌സ്‌കര്‍ ഭീഷണിപ്പെടുത്തിയതിന്റെ വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Sayani Gupta Ask Shah Rukh Khan to ‘Speak Up for Truth’