തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്താനുള്ള തീരുമാനത്തെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത്. ഈയൊരു അവസ്ഥയില്‍ കുറച്ച് മാനുഷിക പരിഗണന ഉണ്ടാവുന്നത് നല്ലതാണെന്ന് പാര്‍വതി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.
മോശമായ ഒരു പദം ഇപ്പോള്‍ ഉപയോഗിക്കാത്തതാണെന്നും നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ എന്നും പാര്‍വതി പറയുന്നു. മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയുടെ ഫേസ്ബുക്ക് കുറിപ്പും പാര്‍വതി തന്റെ സ്റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്.
കൊവിഡ് വാഹകരായി വീട്ടില്‍ വന്ന് കയറി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കും രോഗമുണ്ടാക്കുകയാണ് ഈ ആണാഘോഷം കൊണ്ട് സംഭവിക്കാന്‍ പോകുന്നത് എന്നാണ് ഷാഹിനയുടെ കുറിപ്പ്.
തൃശൂര്‍ പൂരം നടത്തുന്നതിനെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടിയും കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.
രണ്ടോ മൂന്നോ ദേവസ്വംകാരുടെ താത്പര്യം മാനിച്ചും പൂരക്കച്ചവടക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയും തൃശൂര്‍ പൂരം നടത്തരുതെന്നാണ് ശാരദക്കുട്ടി ആവശ്യപ്പെടുന്നത്.
ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ ഇതെനിക്കുവേണം എന്ന് കൊവിഡ് പ്രഖ്യാപിക്കുന്നത് ദയവായി നമ്മള്‍ കേള്‍ക്കണം എന്നും കൈവിട്ട കളിയാണ് ഇതെന്നും ഭയമാകുന്നുണ്ടെന്നും അവര്‍ പോസ്റ്റിലൂടെ പങ്കുവെച്ചു.
കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് തൃശൂര്‍ പൂരം നടത്തുക എന്നത് പ്രാവര്‍ത്തികമല്ലെന്ന് കാണിച്ച് എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും കൂട്ടമായി രംഗത്തെത്തിയിട്ടുണ്ട്. തൃശൂര്‍ പൂരം നടത്തുന്നതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ശാരദക്കുട്ടിയുടെ പോസ്റ്റ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക