| Wednesday, 5th June 2019, 2:21 pm

ആ ശാന്തിവനം ഒന്നു സംരക്ഷിക്കാന്‍ പറ്റുമോ; പരിസ്ഥിതി ദിനത്തില്‍ പച്ചതുരുത്ത് പദ്ധതി പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സേവ് ശാന്തിവനം ക്യാംപെയ്ന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തില്‍ പച്ചതുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ പോസറ്റിന് താഴെ സേവ് ശാന്തിവനം ക്യാംപെയ്‌നുമായി പരിസ്ഥിതി സ്‌നേഹികള്‍. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ശാന്തിവനത്തെ കുറിച്ച് കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചത്.

‘ലോക പരിസ്ഥിതി ദിനമാണിന്ന്. ഈ ദിനത്തില്‍ വ്യത്യസ്തമായ ഒരു പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും പച്ച തുരുത്തുകള്‍ ഉണ്ടാക്കാനുള്ള പദ്ധതിയ്ക്കാണ് തുടക്കം കുറിക്കുന്നത്. ചെറിയ പ്രദേശത്ത് വനവല്‍ക്കരണം. ഹരിതകേരളം മിഷന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പച്ചതുരുത്ത് പദ്ധതി ആരംഭിക്കുന്നത്. ഒഴുക്ക് നിലച്ച പുഴകളെ വീണ്ടെടുത്ത് പരിസ്ഥിതി സംരക്ഷണത്തിന് മാതൃക സൃഷ്ടിച്ച നാടാണ് കേരളം. അതിന്റെ തുടര്‍ച്ചയാണ് പച്ചതുരുത്ത് പദ്ധതി.’ ഈ അടിക്കുറിപ്പോടെ ഒരു വീഡിയോയും മുഖ്യമന്ത്രി പങ്കുവെച്ചിരുന്നു.


ഇതിന് താഴെയാണ് ശാന്തിവനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള കമന്റുകള്‍ നിറയുന്നത്. ഉള്ള കാട് വെട്ടിക്കളഞ്ഞ വര്‍ഷത്തില്‍ (ശാന്തി വനം) ഇച്ചിരി പൈസ ഉണ്ടാക്കാനുള്ള പാര്‍ട്ടി തട്ടിപ്പായിട്ടേ തോന്നുന്നുള്ളുവെന്നാണ് മുഖ്യമന്ത്രിയുടെ പേജില്‍ വന്ന ഒരു കമന്റ്.

നിലവിലുള്ള പച്ചപ്പ് നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ് എന്ന് പരിസ്ഥിതി ദിനത്തില്‍ ഓര്‍മ്മപ്പെടുത്തുവെന്നും അതിനാല്‍ വടക്കന്‍ പറവൂരിലെ ശാന്തിവനത്തെ സംരക്ഷിക്കാന്‍ ഇടപെടലുകള്‍ നടത്തും എന്ന് പ്രതീക്ഷിക്കുന്നുവെന്നും കമന്റുകള്‍ വരുന്നുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more