|

'വിശുദ്ധ നാടന്‍ പശുക്കളെ രക്ഷിക്കണം, അമേരിക്കന്‍ പശുക്കളെ കശാപ്പ് ചെയ്യണം'; പഞ്ചാബ് മുഖ്യന് ആംആദ്മി എം.എല്‍.എയുടെ വക ഉപദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നാടന്‍ പശുക്കളെ സംരക്ഷിക്കണമെന്നും അമേരിക്കന്‍ ഇനത്തില്‍പ്പെട്ടവയെ കശാപ്പ് ചെയ്യണമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനു നിര്‍ദ്ദേശവുമായി ആംആദ്മി പാര്‍ട്ടി എം.എല്‍.എ. അന്ധവിശ്വാസത്തിന്റെ രാഷ്ട്രീയം അവസാനിപ്പിക്കാനും സിങ്ങിനോട് എ.എ.പി എം.എല്‍.എ അമന്‍ അറോറ പറഞ്ഞു.

തെരുവില്‍ അലഞ്ഞുനടക്കുന്ന പശുക്കളുടെ കാര്യത്തില്‍ ജനങ്ങളെ വഞ്ചിക്കുന്നതു നിര്‍ത്താനും സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ അറോറ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അമേരിക്കന്‍ ഇനത്തില്‍പ്പെട്ട പശുക്കള്‍ തെരുവില്‍ അലഞ്ഞുനടന്ന മനുഷ്യരെ കൊല്ലുന്നുവെന്നു കാണിക്കുന്ന വീഡിയോ ദൃശ്യങ്ങളുണ്ടെന്നും പഞ്ചാബിലെ സുനം മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ അറോര പറഞ്ഞു.

‘മാംസത്തിനായി യൂറോപ്പില്‍ വളര്‍ത്തുന്ന അമേരിക്കന്‍ ഇനത്തില്‍പ്പെട്ട പശുക്കളും നമ്മുടെ വിശുദ്ധ പശുക്കളും തമ്മില്‍ കൃത്യമായ വേര്‍തിരിവുണ്ടാക്കണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതില്‍ ജനിതക സംബന്ധമായതോ മതസംബന്ധമായതോ വൈകാരികമായതോ ആയ ബന്ധങ്ങളില്ല. അത് ഡി.എന്‍.എ ടെസ്റ്റില്‍ക്കൂടി കണ്ടുപിടിക്കാവുന്നതു മാത്രമേയുള്ളൂ.’- അദ്ദേഹം പറഞ്ഞു.

നാടന്‍ പശുക്കളുടെ പാലില്‍ വിറ്റാമിന്‍ എ2 ഉണ്ടെന്നും അത് പല അസുഖങ്ങള്‍ക്കും മരുന്നാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അമേരിക്കന്‍ ഇനത്തില്‍പ്പെട്ട പശുക്കളുടെ പാലില്‍ വിറ്റാമിന്‍ എ1 ആണുള്ളതെന്നും അത് പല അസുഖങ്ങളിലേക്കു നയിക്കുമെന്നും അറോറ ആരോപിച്ചു.