| Thursday, 26th January 2017, 5:02 pm

ഹിറ്റ്‌ലറെ പോലുള്ളവരില്‍ നിന്നും ഇന്ത്യന്‍ ജനാധിപത്യത്തെ രക്ഷിക്കേണ്ടതുണ്ട്: കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ശരദ് പവാറിന് പത്മവിഭൂഷണ്‍ നല്‍കാന്‍ ധൈര്യം കാണിച്ച മോദിക്ക് ഭാരതരത്‌ന നല്‍കണമെന്നായിരുന്നു കെജ്‌രിവാളിന്റെ ട്വീറ്റ്.


ന്യൂദല്‍ഹി: ഹിറ്റ്‌ലറെ പോലുള്ളവരില്‍ നിന്നും ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. റിപ്പബ്ലിക്ക് ദിന സന്ദേശത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരെടുത്ത് പറയാതെയുള്ള കെജ്‌രിവാളിന്റെ പരാമര്‍ശം.

രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം റിപ്പബ്ലിക്ക് ദിനാശംസകള്‍ നേരുന്നതായും കെജ്‌രിവാള്‍ പറഞ്ഞു.

അതേ സമയം എന്‍.സി.പി നേതാവ് ശരദ് പവാറിന് പത്മവിഭൂഷണന്‍ നല്‍കിയ മോദി സര്‍ക്കാരിന്റെ തീരുമാനത്തെയും കെജ്‌രിവാള്‍ ട്വിറ്ററില്‍ വിമര്‍ശിച്ചു. ശരദ് പവാറിന് പത്മവിഭൂഷണ്‍ നല്‍കാന്‍ ധൈര്യം കാണിച്ച മോദിക്ക് ഭാരതരത്‌ന നല്‍കണമെന്നായിരുന്നു കെജ്‌രിവാളിന്റെ ട്വീറ്റ്.

റിപ്പബ്ലിക്ക് ദിനത്തിന്റെ തലേന്ന് ദല്‍ഹി സര്‍ക്കാരിന്റെ “ഫീഡ് ബാക്ക് യൂണിറ്റി”ന്റെ രേഖകള്‍ സി.ബി.ഐയെ ഉപയോഗിച്ച് മോദി പിടിച്ചെടുത്തതായും കെജ്‌രിവാള്‍ പറഞ്ഞു.

നവംബര്‍ 8ന് മോദി നടത്തിയ നോട്ടുനിരോധനത്തെയും ഉത്തരാഖണ്ഡ്, അരുണാചല്‍ എന്നിവിടങ്ങളില്‍ ബി.ജെ.പി നടത്തിയ രാഷ്ട്രീയ നീക്കളെയും കെജ്‌രിവാള്‍ വിമര്‍ശിച്ചിരുന്നു. മോദി ഏകാധിപതിയാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു.


Read more: ശല്ല്യപ്പെടുത്തരുത് അദ്ദേഹം രാജ്യത്തെക്കുറിച്ച് സ്വപ്‌നം കാണുകയാണ് ; റിപ്പബ്ലിക് ദിന പരേഡിനിടെ ഇരുന്നുറങ്ങുന്ന പരീക്കറെ പരിഹസിച്ച് സോഷ്യല്‍ മീഡിയ


We use cookies to give you the best possible experience. Learn more