മധ്യപ്രദേശ്: ലൈംഗികാരോപണം നേരിടുന്ന കേന്ദ്രസഹമന്ത്രി എം.ജെ അക്ബറിനെതിരെ സര്‍ക്കാര്‍ പാലിക്കുന്ന മൗനം അപലപനീയമെന്ന് രാഹുല്‍ ഗാന്ധി.
ബേഠീ ബചാവോ ബേഠീ പഠാവോ എന്ന സര്‍ക്കാരിന്റെ പദ്ധതി മാറ്റണമെന്നും അതിന് പകരം ബി.ജെ.പി മന്ത്രമാരില്‍ നിന്ന് പെണ്‍മക്കളെ രക്ഷിക്കൂവെന്ന പദ്ധതിയാണ് ഉണ്ടാവേണ്ടത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഷിയോപൂരില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ ഭരണത്തില്‍ തൊഴിലില്ലായ്മയും അഴിമതിയും വര്‍ധിച്ചുവരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്നതായും രാഹുല്‍ ചൂണ്ടിക്കാട്ടി. എല്ലാ വിരലുകളും ചൂണ്ടുന്നത് നരേന്ദ്രമോദിയുടെ നേരെയാണ് . പക്ഷേ നിര്‍ഭാഗ്യവശാല്‍ അദ്ദേഹം മൗനം പാലിക്കുന്നു- രാഹുല്‍ ഗാന്ധി പറഞ്ഞു.
14 മാധ്യമപ്രവര്‍ത്തകരാണ് കേന്ദ്ര സഹ മന്ത്രി എം.ജെ അക്ബറിനെതിരെ പരാതി നല്‍കിയത്. ഒരു മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ അക്ബര്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നു.