ഹിന്ദുത്വ പ്രത്യയശാസ്ത്രം ശിവസേന അദ്ധ്യക്ഷന്‍ ഉദ്ദവ് താക്കറെ കൈവിടില്ലെന്നും സവര്‍ക്കര്‍ക്ക് ഭാരത രത്‌നം നല്‍കണമെന്ന നിലപാട് തുടരുമെന്നും വിനായക് ദാമോദര്‍ സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജീത്ത്. ഹിന്ദുത്വയോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശിവസേന മാറ്റുമെന്നാണ് തന്റെ ആത്മവിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
എനിക്ക് ഉദ്ദവ് താക്കറേയെ അറിയാം. അദ്ദേഹം ഹിന്ദുത്വയെന്ന പ്രത്യയശാസ്ത്രം കൈവിടുകയില്ല. അധികാരത്തിന് വേണ്ടി സവര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടു പോകുകയുമില്ല. എനിക്ക് ആത്മവിശ്വാസമുണ്ട് ശിവസേന ഹിന്ദുത്വയോടുള്ള കോണ്‍ഗ്രസിന്റെ സമീപനം മാറ്റുമെന്ന്-രഞ്ജീത്ത് പറഞ്ഞു.
Ranjeet, Veer Savarkar’s grandson, on Shiv Sena joining hands with NCP-Congress: As far as I know Uddhav ji, he won’t ever leave his Hindutva ideology&back off from demand of Bharat Ratna to Veer Savarkar for power. I’m confident,Shiv Sena will change Congress’ stance on Hindutva pic.twitter.com/XYeCGjE8Vc
— ANI (@ANI) November 15, 2019
ശിവസേനയോട് ഹിന്ദുത്വ പ്രത്യയശാസ്ത്രം കൈയ്യൊഴിഞ്ഞ് വിഷയങ്ങളില്‍ മതേതര നിലപാട് സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് രഞ്ജീത്തിന്റെ പ്രതികരണം.
ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.