യു.പി നിയമസഭയില്‍ സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ച് യോഗി; രാജ്യസ്‌നേഹികളെ നാണംകെടുത്താതെ കൊണ്ടുപോയി ബി.ജെ.പി ഓഫീസില്‍ വെക്കെന്ന് കോണ്‍ഗ്രസ്
national news
യു.പി നിയമസഭയില്‍ സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ച് യോഗി; രാജ്യസ്‌നേഹികളെ നാണംകെടുത്താതെ കൊണ്ടുപോയി ബി.ജെ.പി ഓഫീസില്‍ വെക്കെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st January 2021, 8:53 am

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ കൗണ്‍സില്‍ ഹാളില്‍ ഹിന്ദു മഹാസഭാ നേതാവ് സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ച് യോഗി സര്‍ക്കാര്‍. മഹാനായ സ്വാതന്ത്ര്യസമര സേനാനിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് സവര്‍ക്കറുടെ ഛായാ ചിത്രം അനാവരണം ചെയ്തത്.

ഇതിന് പിന്നാലെ സര്‍ക്കാരിന്റെ നടപടിക്കെതിര വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവന്നു. ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സില്‍ ചെയര്‍മാന് കോണ്‍ഗ്രസ് കത്ത് നല്‍കിയിട്ടുണ്ട്.

ബ്രിട്ടീഷുകാരുടെ അതിക്രമങ്ങള്‍ക്ക് വഴങ്ങാത്ത രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി ജീവിതം സമര്‍പ്പിച്ച സ്വാതന്ത്ര്യസമരസേനാനികളെ അപമാനിക്കുന്നതാണ് ഇത്തരം പ്രവൃത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് ദീപക് സിംഗ് ചൂണ്ടിക്കാട്ടി.

സവര്‍ക്കറുടെ ചിത്രം നീക്കം ചെയ്ത് ബി.ജെ.പി ഓഫീസില്‍ സ്ഥാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യസമരത്തിന് സവര്‍ക്കര്‍ എന്ത് സംഭാവന നല്‍കി എന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തണമെന്നാണ് സമാജ് വാദി പാര്‍ട്ടി (എസ്.പി) അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Savarkar portrait in UP Legislative Council picture gallery sparks row