ഇപ്പോള്‍ നല്ല സിനിമകള്‍ കാണാന്‍ ജനങ്ങള്‍ താല്‍പര്യം കാണിക്കുന്നത് കാണുമ്പോള്‍ വളരെ സന്തോഷം; സവാരി ഒരു പക്ഷേ നിര്‍ഭാഗ്യമുള്ള സിനിമയായിരിക്കാം; സുരാജിനെ പ്രശംസിച്ച് സംവിധായകന്റെ കുറിപ്പ്
Malayalam Cinema
ഇപ്പോള്‍ നല്ല സിനിമകള്‍ കാണാന്‍ ജനങ്ങള്‍ താല്‍പര്യം കാണിക്കുന്നത് കാണുമ്പോള്‍ വളരെ സന്തോഷം; സവാരി ഒരു പക്ഷേ നിര്‍ഭാഗ്യമുള്ള സിനിമയായിരിക്കാം; സുരാജിനെ പ്രശംസിച്ച് സംവിധായകന്റെ കുറിപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd November 2019, 6:10 pm

കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറുമൂടിനെ പ്രശംസിച്ച് സവാരിസിനിമയുടെ സംവിധായകന്‍ അശോക് നായര്‍. തന്റെ സിനിമയ്ക്ക് ലഭിക്കാത്തത് ഫൈനല്‍സിനും വികൃതിക്കും ആന്‍ഡ്രോയ്ഡിനും ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സവാരി ഒരു പക്ഷേ നിര്‍ഭാഗ്യമുള്ള സിനിമ ആയിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അശോക് നായരുടെ പ്രതികരണം. മാനസിക വളര്‍ച്ച കുറവുള്ള സവാരിയാവാന്‍ വേണ്ടി സുരാജ് നടത്തിയ കഠിനപ്രയത്‌നം താന്‍ കണ്ട് അറിഞ്ഞതാണെന്നും ഒരുപാട് പ്രതീക്ഷയോടെയാണ് തങ്ങള്‍ സിനിമ റിലീസ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പക്ഷേ എന്തുകൊണ്ടോ തിയറ്ററില്‍ ജനം എത്തിയില്ല. 2018 പ്രളയകാലത്തായിരുന്നു റിലീസ്. ഇപ്പോള്‍ നല്ല സിനിമകള്‍ കാണാന്‍ ജനങ്ങള്‍ താല്‍പര്യം കാണിക്കുന്നത് കാണുമ്പോള്‍ വളരെ സന്തോഷം. 2017 ലെ സ്റ്റേറ്റ് അവാര്‍ഡിന് ഇന്ദ്രേട്ടനേയും സുരാജിനേയും ഒരു പോലെ പരിഗണിച്ചിരുന്നു അശോക് നായര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നാഷനല്‍ അവാര്‍ഡിലും സുരാജ് സവാരിയിലൂടെ അവസാന റൗണ്ട് വരെ എത്തി. സവാരി ഒരു പക്ഷേ നിര്‍ഭാഗ്യമുള്ള സിനിമ ആയിരിക്കാം. അതുകൊണ്ട് ആയിരിക്കുമല്ലോ ദിലീപ് അതിഥി താരമായി അഭിനയിച്ചിട്ടും ചാനലുകാര്‍ സാറ്റലൈറ്റ് എടുക്കാത്തതെന്നും അശോക് പറഞ്ഞു.

മലയാള സിനിമയുടെ ഈ നല്ല മാറ്റത്തില്‍ ഒരുപാട് സന്തോഷം. എന്നെങ്കിലും ഒരു ചാനലിലൂടെ സവാരി പ്രേക്ഷകരുടെ മുന്നില്‍ എത്തും എന്ന വിശ്വാസമുണ്ടെന്നും അശോക് തന്റെ കുറിപ്പില്‍ പറഞ്ഞു.

ആശോക്‌നായരുടെ കുറിപ്പിന്റെ പൂര്‍ണരൂപം,

സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍ അടുത്തിടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്.ഫൈനല്‍സ്, വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്നീ ചിത്രങ്ങള്‍ തിയറ്ററിലും നല്ല പ്രതികരണമാണ് ഉണ്ടാക്കിയത്. സുരാജ് എന്ന നടന്റെ അഭിനയപാടവം ഇതിന് മുന്‍പും മറ്റു പല ചിത്രങ്ങളിലും മലയാളികള്‍ കണ്ടിരുന്നു.

ഡോ. ബിജുവിന്റെ പേരറിയാത്തവര്‍ എന്ന സിനിമയിലൂടെ നാഷനല്‍ അവാര്‍ഡ് അദ്ദേഹത്തെ തേടി വന്നത് മുതല്‍ പ്രേക്ഷകര്‍ അദ്ദേഹത്തെ കാര്യമായി നിരീക്ഷിക്കാന്‍ തുടങ്ങി. ആക്ഷന്‍ ഹീറോ ബിജുവില്‍ ഒറ്റ സീന്‍ കൊണ്ട് പ്രേക്ഷകരുടെ മുഴുവന്‍ ശ്രദ്ധയും പിടിച്ചു പറ്റാന്‍ സുരാജിന് സാധിച്ചു. ഇതിനു ശേഷമാണ് ഞാന്‍ കഥയെഴുതി സംവിധാനം ചെയ്ത സവാരി തുടങ്ങുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തൃശൂര്‍ നഗരത്തില്‍ ഒരു സൈക്കിളില്‍ രാവിലെ മുതല്‍ രാത്രി വരെ കറങ്ങി നടന്ന് ആരെന്ത് ജോലി ഏല്‍പിച്ചാലും സത്യസന്ധതയോടെ ചെയ്യുന്ന സവാരി. മാനസിക വളര്‍ച്ച കുറവുള്ള സവാരിക്ക് തൃശ്ശൂര്‍ പൂരം വലിയ ആവേശമായിരുന്നു. പൂരത്തിനിടയില്‍ പൂരപ്പറമ്പില്‍ വച്ച് സവാരിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു കാര്യമാണ് സിനിമയുടെ ഇതിവൃത്തം.

സവാരിയാവാന്‍ വേണ്ടി അദ്ദേഹം നടത്തിയ കഠിനപ്രയത്‌നം ഞാന്‍ കണ്ട് അറിഞ്ഞതാണ്. ഒരുപാട് പ്രതീക്ഷയോടെയാണ് ഞങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ സിനിമ റിലീസ് ചെയ്തത്. പക്ഷേ എന്തുകൊണ്ടോ തിയറ്ററില്‍ ജനം എത്തിയില്ല. 2018 പ്രളയകാലത്തായിരുന്നു റിലീസ്. ഇപ്പോള്‍ നല്ല സിനിമകള്‍ കാണാന്‍ ജനങ്ങള്‍ താല്‍പര്യം കാണിക്കുന്നത് കാണുമ്പോള്‍ വളരെ സന്തോഷം. 2017 ലെ സ്റ്റേറ്റ് അവാര്‍ഡിന് ഇന്ദ്രേട്ടനേയും സുരാജിനേയും ഒരു പോലെ പരിഗണിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നാഷനല്‍ അവാര്‍ഡിലും സുരാജ് സവാരിയിലൂടെ അവസാന റൗണ്ട് വരെ എത്തി. സവാരി ഒരു പക്ഷേ നിര്‍ഭാഗ്യമുള്ള സിനിമ ആയിരിക്കാം. അതുകൊണ്ട് ആയിരിക്കുമല്ലോ ദിലീപ് അതിഥി താരമായി അഭിനയിച്ചിട്ടും ചാനലുകാര്‍ സാറ്റലൈറ്റ് എടുക്കാത്തത്. മലയാള സിനിമയുടെ ഈ നല്ല മാറ്റത്തില്‍ ഒരുപാട് സന്തോഷം. എന്നെങ്കിലും ഒരു ചാനലിലൂടെ സവാരി പ്രേക്ഷകരുടെ മുന്നില്‍ എത്തും എന്ന വിശ്വാസത്തോടെ

അശോക് നായര്‍.

DoolNews Video