മുംബൈ: ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ തോറ്റതിന് പരിശീലകന്‍ രവിശാസ്ത്രിയേയും, ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാറിനേയും കുറ്റപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി രംഗത്ത്.
ALSO READ: പ്രഭാസല്ല ലോറന്‍സാണ് ഒരു കോടി നല്‍കിയത്: പരാമര്‍ശം തിരുത്തി കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്ത്യ നേരിട്ട തോല്‍വിക്ക് മറുപടി നല്‍കേണ്ടത് പരിശീലകരാണെന്നാണ് ഗാംഗുലിയുടെ പക്ഷം. ബാറ്റിംഗില്‍ ടീമിനുണ്ടായ പരാജയം മുന്‍ ഇന്ത്യന്‍ താരം കൂടിയായ സഞ്ജയ് ബംഗാര്‍ ഏറ്റെടുക്കണം. ടീമിന്റെ തോല്‍വിയില്‍ ഇവരുടെ വിശദീകരണം തേടിയില്ലെങ്കില്‍, തോല്‍വികള്‍ ടീം ഇന്ത്യ ആവര്‍ത്തിച്ച് കൊണ്ടിരിക്കുമെന്നും ഗാംഗുലി പറയുന്നുണ്ട്.
നാല് ടെസ്റ്റുകള്‍ പൂര്‍ത്തിയാകുമ്പോഴും ഒരു ബാറ്റ്‌സ്മാന് തിളങ്ങാന്‍ സാധിക്കുന്നില്ലെങ്കില്‍, സഞ്ജയ് ബംഗാര്‍ സ്വയം പരിശോധന നടത്തണം. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത കാലത്തൊന്നും ഇന്ത്യ വിജയം നേടാന്‍ പോകുന്നില്ല. ഗാംഗുലി പറഞ്ഞു.
നിലവിലെ ബാറ്റിംഗ് നിരയെ വച്ച് വിദേശത്ത് ജയിക്കാന്‍ ബുദ്ധിമുട്ടാണ്. ബാറ്റ്‌സ്മാന്‍മാര്‍ മികച്ച സ്‌കോര്‍ കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ്. 2011ന് ശേഷം പ്രധാനപ്പെട്ട വിദേശ പരമ്പരകളെല്ലാം ഇന്ത്യ പരാജയപ്പെട്ടിട്ടുണ്ട്. ക്യാപ്റ്റന്‍ കോഹ്‌ലി മാത്രമാണ് ബാറ്റിംഗില്‍ ആധിപത്യം പുലര്‍ത്തുന്നത്. മറ്റുള്ളവര്‍ ക്രീസില്‍ മറ്റേതോ ടീമിനായാണ് കളിക്കുന്നത് എന്ന് തോന്നുമെന്നും ഗാംഗുലി പറഞ്ഞു.