രഞ്ജി ട്രോഫി 2023ന്റെ ഫൈനലില്‍ ബംഗാളിനെ തകര്‍ത്ത് സൗരാഷ്ട്ര ചാമ്പ്യന്‍മാരായിരിക്കുകയാണ്. മത്സരത്തിന്റെ നാലാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ വിജയിച്ചാണ് സൗരാഷ്ട്ര തങ്ങളുടെ രണ്ടാം രഞ്ജി കിരീടം സ്വന്തമാക്കിയത്.
ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച സൗരാഷ്ട്ര നായകന്‍ ജയദേവ് ഉനദ്കട്ടിന്റെ പ്രതീക്ഷകള്‍ തെറ്റിയില്ല. ആദ്യ ഇന്നിങ്‌സില്‍ ബംഗാള്‍ സ്‌കോര്‍ രണ്ടില്‍ നില്‍ക്കവെ മൂന്ന് വിക്കറ്റുകള്‍ നിലം പൊത്തിയിരുന്നു. ചേതന്‍ സ്‌കറിയയും ഉനദ്കട്ടും ചേര്‍ന്നാണ് ബംഗാള്‍ താരങ്ങളെ മടക്കിയത്.
ഷഹബാസ് അഹമ്മദ് 112 പന്തില്‍ നിന്നും 69 റണ്‍സ് നേടിയപ്പോള്‍ പോരല്‍ 98 പന്തില്‍ നിന്നും 50 റണ്‍സും നേടി.
ഒടുവില്‍ 174 റണ്‍സിന് ബംഗാളിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ അവസാനിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര തകര്‍ത്തടിച്ചു. അര്‍പിത് വാസവദയും ചിരാഗ് ജാനിയും ഷെല്‍ഡന്‍ ജാക്‌സണും ഹര്‍വിക് ദേശായിയും അര്‍ധ സെഞ്ച്വറി തികച്ചതോടെ സൗരാഷ്ട്ര ആദ്യ ഇന്നിങ്‌സില്‍ 404 റണ്‍സ് നേടി.
വമ്പന്‍ ലീഡ് വഴങ്ങേണ്ടി വന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ബംഗാളിന് ആദ്യ ഇന്നിങ്‌സിനേക്കാള്‍ മികച്ച തുടക്കം ലഭിച്ചിരുന്നു. ക്യാപ്റ്റന്‍ മനോജ് തിവാരിയുടെയും അനുഷ്ടുപ് മജുംദാറിന്റെയും കരുത്തില്‍ ബംഗാള്‍ 241 റണ്‍സ് നേടി.
12 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്ര ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി.
🏆
The reactions say it all 😊 🤗
That moment when Saurashtra began the celebrations after winning the #RanjiTrophy 2022-23! 👏 👏
രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി പത്ത് വിക്കറ്റ് നേടിയ സൗരാഷ്ട്ര നായകന്‍ ജയ്‌ദേവ് ഉനദ്കട്ടിനെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്. സത്യത്തില്‍ അയാളത് അര്‍ഹിക്കുന്നുമുണ്ട്.