ഡാവിഞ്ചി ചിത്രം വാങ്ങിയതിനു പിന്നാലെ വീണ്ടും ഞെട്ടിച്ച് സൗദി
World
ഡാവിഞ്ചി ചിത്രം വാങ്ങിയതിനു പിന്നാലെ വീണ്ടും ഞെട്ടിച്ച് സൗദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th October 2019, 12:53 pm

രണ്ടു വര്‍ഷം മുമ്പ് 450 മില്യണ്‍ ഡോളറിന് ഡാവിഞ്ചിയുടെ പെയിന്റിംഗ് വാങ്ങിക്കൊണ്ട് ലോകത്തെ അമ്പരിപ്പിച്ച സൗദി ഭരണകൂടം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്.

ലോകോത്തര കലാകാരന്‍ യായോ കുസുമയുടെ അരേ ഓഫ് കുസുമ എന്ന പേരില്‍ മ്യാമി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന കലാവൈഭവങ്ങളിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ സ്വപ്‌നതുല്യമായ അലങ്കാര മുറി സൗദിയുടെ ഉടമസ്ഥതയിലാണ് എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത. 6 മാസം മുമ്പ് സൗദി ഇത് വാങ്ങിയിട്ടുണ്ട് എന്നാണ് പേരു വെളിപ്പെടുത്താത്ത സൗദി ഉദ്യോഗസ്ഥന്‍ പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എല്ലാവശങ്ങളിലും കണ്ണാടി സ്ഥാപിച്ച , മത്തങ്ങയുടെ ആകൃതിയിലുള്ള നിര്‍മിതികള്‍ നിറഞ്ഞ മുറിയില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ കൂടി വരുന്നതോടെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യാനുഭവമാവുകയാണ് ഈ കലാ സൃഷ്ടി.
ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം സൗദി ഇതുവരെ നടത്തിയിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

്അതേ സമയം ഈ കലാസൃഷ്ടിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഇപ്പോഴും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ പ്രദര്‍ശനാനുമതിക്കുള്ള അവകാശമുന്നയിച്ച് ഒരു ജര്‍മന്‍ കമ്പനിയും രംഗത്തെത്തിയിട്ടുണ്ട്.