റിയാദ്: സൗദിയില്‍ പന്ത്രണ്ട് മേഖലകളില്‍ നടപ്പിലാക്കുന്ന സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടം നാളെ തുടക്കമാകും. നാളെ തന്നെ പരിശോധനയ്ക്കും സ്‌ക്വാഡിനും ഇറങ്ങാന്‍ തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം മലയാളികളും ആശങ്കയിലാണ്. പന്ത്രണ്ട് മേഖലകളില്‍ ഒന്നിച്ച് സ്വദശിവത്കരണം നടത്തുന്നതിനാല്‍ സൗദിയിലെ മലയാളികള്‍ക്ക് ഇനിയെന്ത് എന്ന ചോദ്യമാണ് മുന്നിലുളളത്.
മൂന്ന് ഘട്ടങ്ങളിലായി പന്ത്രണ്ട് മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. ഇതിന്റെ ഒന്നാം ഘട്ടമാണ് നാളെ നടപ്പിലാക്കുന്നത്. എഴുപത് ശതമാനം സ്വദേശികളും മുപ്പത് ശതമാനം വിദേശികളും എന്നതാണ് അനുപാതം. മലയാളികള്‍ കൂടുതലുള്ള മിഠായി കടകളിലെ സ്വദേശിവത്കരണം അവസാന ഘട്ടത്തിലാണ്.
കൂടാതെ സൗദിയില്‍ മലയാളികള്‍ ജോലി ചെയ്തു വരുന്ന പ്രധാന മേഖലകളില്‍ ഒന്നായ പാത്രകടകളിലുള്ളവര്‍ക്കും വന്‍ തിരിച്ചടിയാണ് പുതിയ തീരുമാനം. ദശാബ്ദങ്ങളുടെ പഴക്കമുള്ള പാത്രക്കച്ചവടക്കാരാണ് രാജ്യത്ത് പലരും. എന്നാല്‍ സെപ്റ്റംബര്‍ പതിനൊന്നു മുതല്‍ രാജ്യത്ത് നടപ്പിലാകുന്ന സ്വദേശിവല്‍ക്കരണത്തില്‍ ഈ മേഖലയും ഉള്‍പ്പെടും. പലരും നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലുമാണ്.