| Saturday, 2nd June 2018, 12:11 am

ഖത്തര്‍-റഷ്യ എസ്.400 പീരങ്കി ഇടപാട്: സൈനിക നടപടിയുണ്ടാവുമെന്ന ഭീഷണിയുമായി സൗദി അറേബ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജിദ്ദ: റഷ്യയില്‍ നിന്ന് എസ്-400 പീരങ്കികള്‍ വാങ്ങാനൊരുങ്ങുന്ന ഖത്തറിന് ഭീഷണിയുമായി സൗദി അറേബ്യ. പുതിയ ആയുധം തടയാന്‍ സൈനിക നടപടി വരെ ഉണ്ടാവുമെന്നാണ് സൗദിയുടെ ഭീഷണി. ഖത്തറിനെതിരെ സൗദി പ്രഖ്യാപിച്ച ഉപരോധങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ ഭീഷണി. ഫ്രഞ്ച് പത്രമായ ലെ മോണ്ടെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെഴുതിയ കത്തിലാണ് സൗദി രാജാവ് സല്‍മാന്‍ മോസ്‌കോയും ദോഹയും തമ്മിലുള്ള ആയുധ ഇടപാടിനെക്കുറിച്ചുള്ള കടുത്ത ആശങ്ക അറിയിച്ചത്.


Read | ‘സിനിമയും ഗുസ്തി മത്സരവും പാപം’; സൗദി രാജകുമാരന് മുന്നറിയിപ്പ് നല്‍കി അല്‍ ഖ്വയ്ദ


ഖത്തറിന്റെ മേല്‍ ഫ്രാന്‍സിന്റെ സമ്മര്‍ദ്ദം കൂട്ടാനാണ് സല്‍മാന്‍ രാജാവിന്റെ ആവശ്യം. ദോഹ ഇത്തരമൊരു സര്‍ഫേസ് ടു എയര്‍ മിസൈല്‍ സിസ്റ്റം സ്വന്തമാക്കിയാലുള്ള അനന്തരഫലത്തെക്കുറിച്ച് ആശങ്കയുണ്ടെന്നാണ് സൗദി ഫ്രാന്‍സിനെ അറിയിച്ചത്. ഇത് സൗദിയുടെ സുരക്ഷയെയും ബാധിക്കുമെന്ന് സല്‍മാന്‍ കത്തില്‍ പറഞ്ഞു.

“അത്തരമൊരവസരത്തില്‍, രാജ്യം ഈ പ്രതിരോധ സംവിധാനം തകര്‍ക്കാനുള്ള ഏത് മാര്‍ഗവും സ്വീകരിക്കും. സൈനിക നടപടി ഉള്‍പ്പടെ.” – സല്‍മാന്‍ രാജാവിനെ ഉദ്ധരിച്ച് ലെ മോണ്ടെ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

We use cookies to give you the best possible experience. Learn more