റിയാദ്: അമേരിക്കയിലും യൂറോപ്പിലുമുള്ള സ്വത്തുവകകള്‍ വിറ്റ് സൗദി രാജകുമാരന്മാര്‍.
600 മില്യണ്‍ ഡോളറിലധികം (ഏകദേശം 4600 കോടി) വിലമതിക്കുന്ന റിയല്‍ എസ്‌റ്റേറ്റ്, വിനോദക്കപ്പലുകള്‍, ആര്‍ട്ട് വര്‍ക്കുകള്‍ എന്നിവയാണ് സൗദി രാജകുമാരന്മാര്‍ വിറ്റത്.
അതിസമ്പന്നരായ രാജകുടുംബത്തിന്റെ മേല്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളെത്തുടര്‍ന്നാണ് ഇവര്‍ സ്വത്തുക്കള്‍ വില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
സൗദി രാജകുടുംബാംഗങ്ങളുടെ വരുമാനം വെട്ടിക്കുറച്ച എം.ബി.എസിന്റെ നടപടികളെ മറികടക്കുന്നതിന് വേണ്ടിയും തങ്ങളുടെ ആഢംബര ജീവിതരീതി നിലനിര്‍ത്തുന്നതിന് വേണ്ടിയുമാണ് സീനിയര്‍ പ്രിന്‍സുമാരുടെ നീക്കം. വാള്‍സ്ട്രീറ്റ് ജേണലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഇംഗ്ലണ്ടിലെ 155 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കൊട്ടാരം മുതല്‍ 200 അടിയുടെ ആഢംബര കപ്പല്‍ വരെ വിറ്റ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നുണ്ട്.
”ഇവരാരും പണിയെടുക്കില്ല. അവര്‍ക്ക് ഒരുപാട് സ്റ്റാഫുണ്ട് എന്നിട്ടും സല്‍മാന്‍ രാജകുമാരനെ അവര്‍ക്ക് ഭയമാണ്,” പേര് വെളിപ്പെടുത്താത്ത ഒരു സോഴ്‌സ് വാള്‍സ്ട്രീറ്റ് ജേണലിനോട് പ്രതികരിച്ചു.
Content Highlight: Saudi royal prices sell their homes and other assets in US and Europe as crown prince MBS cuts income