റിയാദ്: സൗദി അറേബ്യ മിതത്വമുള്ള ഇസ്‌ലാമിക പാരമ്പര്യം പിന്തുടരുമെന്ന് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ദി ഗാര്‍ഡിയനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
“സൗദി അറേബ്യ തീവ്ര ഇസ്‌ലാമിനെ കൈവെടിഞ്ഞ് കൂടുതല്‍ മിതത്വമുളള ഇസ്‌ലാമിക പാരമ്പര്യം പിന്തുടരും. സൗദിയെ ഒരു തുറന്ന സമൂഹമായി മാറ്റുന്നതിന് ലോകരാജ്യങ്ങളുടെ സഹായവും പിന്തുണയും വേണം.”
Also Read: ‘ഇത് ഇളയ ദളപതി സ്റ്റൈല്‍’; മെരസല്‍ വിവാദത്തില്‍ ചുട്ട മറുപടിയുമായി വിജയ്
സൗദിയില്‍ കൂടുതല്‍ വിദേശ നിക്ഷേപം എത്തിക്കാനും സൗദി ജനതയെ ശാക്തീകരിക്കാനും തുറന്ന കാഴ്ചപ്പാട് വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ വിപ്ലവത്തെ ഭരണകൂടം കൈകാര്യം ചെയ്തത് ഒരു തരം വരണ്ട മതസമീപനത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
അതിതീവ്രമായ യാഥാസ്ഥിതിക കാഴ്ചപ്പാടാണ് സൗദി ജനതയെ നയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍വ്വ മതങ്ങളിലേക്കും ലോകത്തേക്കും സൗദിയെ തുറന്നിടുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
“ഞങ്ങള്‍ നേരത്തെ പിന്‍പറ്റിയ മിതവാദ ഇസ്‌ലാമിക കാഴ്ചപ്പാടിലേക്കുളള മടക്കമാണ് മാറ്റത്തിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. 70 ശതമാനം സൗദികളും 30 വയസിനു താഴെയുളള ചെറുപ്പക്കാരാണ്. സത്യസന്ധമായി പറയുകയാണ്, തീവ്ര ചിന്തകളോട് റിയാക്ഷനറിയായി പൊരുതി 30 വയസ് ഞങ്ങള്‍ പാഴാക്കേണ്ടതില്ലായിരുന്നു.
കഴിഞ്ഞ ആറുമാസമായി സാമ്പത്തിക-സാമൂഹിക-സാസ്‌കാരിക രംഗത്ത് വന്‍ പരിഷ്‌കരണമാണ് സൗദി മുന്നോട്ടുവെക്കുന്നത്.