| Thursday, 15th November 2018, 7:16 pm

ഖഷോഗ്ജിയെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയെന്ന് പ്രൊസിക്യൂട്ടര്‍; അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രൊസിക്യൂഷന്‍. പ്രതികള്‍ അദ്ദേഹത്തെ മരുന്ന് കുത്തിവെച്ചാണ് കൊന്നത്. മൃതദേഹങ്ങള്‍ കഷ്ണങ്ങളായി കൊണ്ടുപോയ ഏജന്റിന്റെ രേഖാചിത്രം തുര്‍ക്കിക്ക് കൈമാറിയെന്നും സൗദി അറ്റോണി ജനറല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

റിയാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സൗദി അറ്റോണി ജനറല്‍ സഊദ് അല്‍ മുജീബ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Related image

ഒക്ടോബര്‍ 2നാണ് ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിലെത്തിയ ഖഷോഗ്ജി പിന്നീട് കൊല്ലപ്പെടുന്നത്. ഇതേ തുടര്‍ന്ന് 18 പേരെ സൗദി അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് റോയല്‍ കോര്‍ട്ടിനോട് ആവശ്യപ്പെട്ടത്.

ALSO READ: ഖഷോഗ്ജി കൊലപാതകം മൂടിവെക്കാന്‍ ട്രംപ് സൗദിയെ സഹായിക്കുന്നതായി മുന്‍ സി.ഐ.എ ഓഫീസര്‍

രാജ്യത്ത് എത്തിക്കാനായിരുന്നു സംഘത്തിന്റെ ശ്രമം. വിസമ്മതിച്ചതോടെ മരുന്ന് കുത്തിവെച്ച് കൊല്ലുകയായിരുന്നു. അതേസമയം മൃതദേഹത്തിനായി തെരച്ചില്‍ തുടരുകയാണ്.

സൗദിയുടെ അന്വേഷണത്തില്‍ ലോകത്തിന് യാതൊരു വിശ്വാസവുമില്ല. മുഹമ്മദ് ബിന്‍ സല്‍മാന് അനുകൂലമായാണ് അന്വേഷണം നടക്കുന്നത്. അതുകൊണ്ട് രാജ്യാന്തര അന്വേഷണ ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് എര്‍ദോഗാന്‍ രംഗത്തെത്തിയിട്ടുണ്ട്.

Image result for khashoggi

ഖഷോഗ്ജി വധം രാജ്യാന്തരമായി സൗദിയെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. സൗദി അറേബ്യ അഭിപ്രായ സ്വാതന്ത്ര്യത്തോട് സ്വീകരിക്കുന്ന നിലപാടിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. സൗദി കുറ്റക്കാരെന്ന് തെളിഞ്ഞതോടെ യെമന്‍ യുദ്ധത്തിന് നല്‍കുന്ന സൈനിക സഹായം അമേരിക്ക പിന്‍വലിച്ചിരുന്നു.

We use cookies to give you the best possible experience. Learn more