ഫുട്‌ബോള്‍ ലോകത്ത് ഐതിഹാസികമായ ഒരു കരിയര്‍ കെട്ടിപ്പടുത്ത താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിനു വേണ്ടിയാണ് താരം കളിക്കുന്നത്. 2023 ലാണ് താരം റയല്‍ മാഡ്രിഡില്‍ നിന്ന് സൗദി ലീഗില്‍ എത്തുന്നത്.
2024ല്‍ 20 കോടി യൂറോ ആണ് റൊണാള്‍ഡോക്ക് വേണ്ടി ടീം നല്‍കിയത്. റൊണാള്‍ഡോ സൗദിയില്‍ എത്തിയതോടെ വമ്പന്മാര്‍ മാറ്റങ്ങളാണ് സൗദി ഫുട്‌ബോളില്‍ ഉണ്ടായിരിക്കുന്നത് എന്ന് പറയുകയാണ് ലീഗിന്റെ സി.ഇ.ഒ ഒമര്‍ മുഗര്‍ബെല്‍.
റൊണാള്‍ഡോ എത്തിയതോടെ നിരവധി മുന്‍നിര ഫുട്‌ബോള്‍ താരങ്ങളും സൗദി പ്രൊലീഗിന്റെ ഭാഗമായി എത്തിയെന്നും ഇത് ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് പ്രധാന കാരണമായെന്നും മുഗര്‍ബല്‍ സമ്മതിച്ചു.
‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോലെയുള്ള ഏറ്റവും മികച്ച കളിക്കാരന്‍ സൗദി അറേബ്യയിലെ ഗ്രൗണ്ടിലും പുറത്തും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നതില്‍ സംശയമില്ല. ഞങ്ങളുടെ വികസനവും പരിവര്‍ത്തന പ്രക്രിയയും വേഗത്തിലാക്കാന്‍ അദ്ദേഹം ഞങ്ങളെ സഹായിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സൗദി ലീഗ് മറ്റ് നിരവധി കളിക്കാര്‍ക്ക് ലീഗില്‍ ചേരാനുള്ള വാതില്‍ തുറക്കുന്നു.
കളിക്കളത്തിന് പുറത്ത് റൊണാള്‍ഡോ സമൂഹവുമായി വളരെ നന്നായി ഞങ്ങളോട് സംയോജിച്ചു. റിയാദില്‍ കുടുംബത്തോടൊപ്പം സന്തുഷ്ടനാണെന്നും സൗദി ലീഗിനെ വളരെ ഫലപ്രദമായി പ്രോത്സാഹിപ്പിക്കുന്നതായും ഞങ്ങള്‍ കാണുന്നു. അതിനാല്‍ അദ്ദേഹം ലീഗിലും ക്ലബ്ബുകളിലും രാജ്യത്തിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്,’ ലീഗിന്റെ സി.ഇ.ഒ ഒമര്‍ മുഗര്‍ബെല്‍ പറഞ്ഞു.
ലീഗില്‍ റൊണാള്‍ഡോ 72 മത്സരങ്ങളില്‍ നിന്ന് 65 ഗോളും 17 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. അഞ്ചുതവണ ബാലന്‍ ഡി ഓര്‍ നേടിയ താരത്തിന്റെ മികച്ച സംഭാവനകള്‍ ടീമിലും പുറത്തും വലിയ മാറ്റമാണ് സൃഷ്ടിച്ചത്. ഇത് സൗദി അറേബ്യയുടെ ആഗോളതലത്തിലുള്ള നിലവാരം ഉയര്‍ത്തി.
റൊണാള്‍ഡോയ്ക്ക് പുറമേ നെയ്മര്‍ ജൂനിയര്‍, കരീം ബെന്‍സെമ, സാഡിയോ മാനെ, എന്‍ ഗോലോ കാന്റെ, ഫാബിഞ്ഞോ, ജോവോ കാന്‍സലോ എന്നിവരുമായി സൗദി അറേബ്യ ഫുട്‌ബോള്‍ കരാറില്‍ ഉണ്ട്.
Content Highlight: Saudi Pro League CEO Omar Mugherbel Talking About Cristiano Ronaldo