റിയാദ്: സൗദി രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ടു. യെമന്‍ അതിര്‍ത്തിക്ക് വെച്ചാണ് അപകടമുണ്ടായത്. അസീര്‍ പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണറാണ്. അപകട കാരണം വ്യക്തമായിട്ടില്ല.
മറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കൊല്ലപ്പെട്ട മറ്റുള്ളവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കഴിഞ്ഞ ദിവസം യമനിലെ ഹൂതി വിമതര്‍ സൗദിയിലെ വിമാനത്താവളം ലക്ഷ്യമാക്കി പായിച്ച മിസൈല്‍ സൗദി തകര്‍ത്തിരുന്നു. ഇതിന് പിന്നാലെ അഴിമതിക്കെതിരായ നടപടികളുടെ ഭാഗമായി 11 രാജകുമാരന്മാരും മന്ത്രിമാരും മുന്‍മന്ത്രിമാരും ഉള്‍പ്പെടെ 50ലധികം പ്രമുഖരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
മുഖ്‌രിന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ മകനാണ് മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍. സല്‍മാന്‍ രാജാവ് അധികാരത്തിലെത്തിയതിന് പിന്നാലെ കിരീടവകാശി സ്ഥാനത്ത് നിന്നും അസീസ് രാജകുമാരനെ മാറ്റി മുഹമ്മദ് ബിന്‍ നായിഫിനെ ചുമതലപ്പെടുത്തിയിരുന്നു.
എന്നാല്‍ ജൂണില്‍ മുഹമ്മദ് ബിന്‍ നായിഫിനെ മാറ്റി മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശിയാക്കിയിരുന്നു.