ചോദ്യം 1
കൊലക്കേസ് പ്രതിയുടെ ബന്ധുക്കള്‍ വാഗ്ദാനം ചെയ്യുന്ന ബ്ലഡ് മണി (ദിയ) വളരെ കുറവ്; എന്തു ചെയ്യണം?
2013 ല്‍ സൗദിയില്‍ ദുരൂഹ സാഹചര്യത്തില്‍ എന്റെ അയല്‍ക്കാരിയുടെ മകള്‍ മരണപ്പെട്ടിരുന്നു. വീട്ടുജോലിക്കാരിയായി സൗദിയിലെത്തിയ അവരെ വാക്കുതര്‍ക്കത്തിനൊടുവില്‍ സ്പോണ്‍സറുടെ ഭാര്യ കുത്തിക്കൊല്ലുകയായിരുന്നു എന്നാണു പോലീസ് റിപ്പോര്‍ട്ട്. ആരോപണവിധേയയായ സ്ത്രീ ഇപ്പോള്‍ ജയിലില്‍ ആണ്. കേസ് കോടതിയില്‍ എത്തിയപ്പോള്‍ ബ്ലഡ് മണിക്കുവേണ്ടി (ദിയ) ഇരുകക്ഷികളും തമ്മില്‍ ചര്‍ച്ച നടത്തി തീരുമാനത്തിലെത്തണമെന്ന് ജഡ്ജ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സൗദിയിലെ ഇന്ത്യന്‍ എംബസ്സി വീട്ടുകാര്‍ക്ക് കത്തെഴുതിയിരുന്നു. സ്പോണ്‍സറും (മരണമടഞ്ഞ സ്ത്രീയുടെ ഭര്‍ത്താവ്) അവരെ വിളിച്ച് ബ്ലഡ് മണി നല്‍കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അയ്യാള് വാഗ്ദാനം ചെയ്യുന്ന തുക വളരെ കുറവാണ്. ഇനി എന്താണ് ചെയ്യുക?
അലോഷ്യസ്, പത്തനംതിട്ട
ഉത്തരം
പോലീസ് റിപ്പോര്‍ട്ടനുസരിച്ച് പ്രതി കുറ്റക്കാരിയാണെന്ന നിഗമനത്തില്‍ എത്തിയതിനാലാകണം ദിയ കോടതിക്ക് പുറത്തു വച്ച് തീരുമാനിച്ച് പ്രതിയെ മരണവക്ത്രത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ ജഡ്ജ് ഇരുകൂട്ടരോടും ആവശ്യപ്പെട്ടത്. ഇതൊരു സ്വാഭാവിക നടപടിക്രമം മാത്രമാണ്. കോടതിക്ക് പുറത്തുള്ള ദിയ ഒത്തുതീര്‍പ്പുകള്‍ക്ക് ധാരണഗതിയില്‍ ഒരു പരിധിയില്ല. എങ്കിലും തീരെ കുറവോ തീരെ കൂടുതലോ അല്ലാത്ത ഉചിതമായ ഒരു തുക ബ്ലഡ് മണി ആയി ആവശ്യപ്പെടാവുന്നതാണ്. മധ്യസ്ഥന്മാര് മുഖേന പ്രതിയുടെ ബന്ധുക്കളുമായി ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു ഒരു തീരുമാനത്തിലെത്തി കോടതിയെ അറിയിക്കാവുന്നതാണ്. ഒത്തുതീര്‍പ്പിലെത്തിയില്ലെങ്കില്‍ അക്കാര്യവും കോടതിയെ അറിയിക്കണം. കോടതി ഉചിതമായ വിധി പ്രസ്താവിക്കും. കേസ് നടത്തുന്നതിനും ബ്ലഡ് മണിയെക്കുറിച്ചുള്ള കൂടിയാലോചനകള്‍ നടത്തുന്നതിനുമുള്ള അധികാരപത്രം (പവര്‍ ഓഫ് അറ്റോര്‍ണി) എംബസിയെയോ സൗദിയിലുള്ള വിശ്വസ്തരായ ആരെയെങ്കിലുമോ ഏല്‍പ്പിക്കാവുന്നതുമാണ്. നാട്ടില്‍ നിന്നും ഒരു അഭിഭാഷകനെ അല്ലങ്കില്‍ കൂടിയാലോചനകള്‍ നടത്തുന്നതില്‍ നിപുണനായ ഒരു വ്യക്തിയെ ഇക്കാര്യത്തിനായി സൗദിയിലേക്ക് അയക്കാവുന്നതുമാണ്. കേസ് നടത്തിപ്പിനായി ഒരു സൗദി അഭിഭാഷകനെ ഏല്‍പ്പിക്കുന്നത് ഏറ്റവും അഭികാമ്യമായ കാര്യമായിരിക്കും.അവര്‍ക്ക് കോടതിയില്‍ ഹാജരാകാനും സാധിക്കും. എന്നാല്‍ സൗദി അഭിഭാഷകര്‍ക്ക് കനത്ത ഫീസ് കൊടുക്കേണ്ടിവരും. പവര്‍ ഓഫ് അറ്റോര്‍ണി മരണമടഞ്ഞ സ്ത്രീയുടെ അടുത്ത ബന്ധുക്കള്‍ ഒപ്പിട്ട് ഇന്ത്യയിലെ സൗദി എംബസ്സി സാക്ഷ്യപ്പെടുത്തിയതായിരിക്കണം.
ചോദ്യം 2
കമ്പനി എക്സിറ്റ് തരുന്നില്ല; എവിടെ പരാതിപ്പെടണം?
ഞാന്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. 2014 ല്‍ ഈ കമ്പനിയിലേക്ക് എന്റെ സ്പോണ്‍സര്‍ഷിപ് മാറ്റിയിരുന്നു. ഈ വരുന്ന ഫെബ്രുവരിയില്‍ 3 വര്‍ഷം തികയും. സ്പോണ്‍സര്‍ഷിപ് മാറ്റുമ്പോള്‍ കരാര്‍ 2 വര്‍ഷത്തേക്കാണെന്ന് കമ്പനി പറഞ്ഞിരുന്നു. എന്നാല്‍ എഴുതി തയ്യാറാക്കിയ ഒരു കരാര്‍ എന്റെ കൈവശം ഇല്ല.
ഈ മൂന്നു വര്‍ഷത്തിനിടക്ക് ഞാന്‍ ഇതുവരെയും വെക്കേഷന് പോയിട്ടില്ല. ഈ കമ്പനിയില്‍ തുടരാന്‍ എനിക്ക് താല്പര്യമില്ല.ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്.എന്നാല്‍ എന്നെ ഫൈനല്‍ എക്സിറ്റില്‍ പോകാന്‍ കമ്പനി അനുവദിക്കുന്നില്ല. സൗദി തൊഴില്‍ നിയമമനുസരിച്ച് എനിക്ക് ലീവ് സാലറിക്കും സര്‍വീസ് ആനുകൂല്യത്തിനും അര്‍ഹത ഉണ്ടോ?
മോഹനന്, ജുബൈല്‍
ഉത്തരം
എഴുതി തയ്യാറാക്കിയ ഒരു കരാര്‍ ഇല്ലാത്തതിനാലും, 2 വര്‍ഷത്തേക്കെന്ന് പറഞ്ഞിട്ട് 3 വര്‍ഷം ജോലി ചെയ്തതിനാലും നിങ്ങളുടെ കരാര്‍ അനിശ്ചിത കാലത്തേക്കുള്ളതാണെന്ന് () അനുമാനിക്കാവുന്നതാണ്. എക്സിറ്റില്‍ പോവുകയാണെങ്കില്‍ സൗദി തൊഴില്‍ നിയമമനുസരിച്ച് നിങ്ങള്‍ക്ക് ഒന്നര മാസത്തെ ശമ്പളത്തിന് തുല്യമായ തുക സര്‍വീസ് ആനുകൂല്യമായി (ഗ്രാറ്റിവിറ്റി) കിട്ടാന്‍ അര്‍ഹതയുണ്ട്. ലീവ് ശമ്പളത്തിനും അര്‍ഹതയുണ്ട്.
ഫൈനല്‍ എക്സിറ്റില്‍ നാട്ടില്‍ പോകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കോണ്‍ട്രാക്ട് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കാണിച്ചു കമ്പനിക്ക് നോട്ടീസ് കൊടുക്കുക. ഒരു മാസത്തിനുള്ളില്‍ കമ്പനി തീരുമാനമെടുക്കുന്നില്ലങ്കില് അടുത്തുള്ള ലേബര്‍ ഓഫീസിനെ സമീപിച്ച് പരാതി കൊടുക്കുക.
സൗദി അറേബ്യയില്ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.
ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?
കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന് ആര്. മുരളീധരന് നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:
കൂടുതല്‍ സംശയങ്ങള്‍
അപേക്ഷകന്റെ അഭാവത്തില്‍ എങ്ങനെയാണ് പോലീസ് ക്ലിയറന്‍സ് ലെറ്റര്‍ കിട്ടുക?
8 വര്‍ഷം മുമ്പ് തര്‍ഹീല്‍ വഴി നാട്ടിലെത്തി, തിരിച്ചു സൗദിയിലേക്ക് പോകുന്നതിന് തടസമുണ്ടോ ?
മൊഴിചൊല്ലിയ ഭര്‍ത്താവ് വിദേശത്ത്, കോടതിവിധി എങ്ങനെ നടപ്പിലാക്കും?
ഡേറ്റാഫ്ളോ പരിശോധനയില്‍ ചില കുഴപ്പങ്ങള്‍ കണ്ടെത്തി; എങ്ങനെ പരിഹരിക്കും?
സാഹിര്‍ തെറ്റായി ട്രാഫിക് ഫൈന്‍ അടിച്ചു; എവിടെ പരാതിപ്പെടണം?
മകളെ ഭാര്യയുടെ സ്പോണ്സര്ഷിപ്പില് നിന്നും മാറ്റാന്‍ ജവാസാത്ത് അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?
രണ്ട് പാസ്പോര്‍ട്ട്, വിഭിന്ന വിവരങ്ങള്‍, കുടുംബത്തെ കൊണ്ടുവരാന്‍ കഴിയുമോ?
വിസ കാലാവധി കഴിയുന്നതിനു മുമ്പ് എക്സിറ്റില്‍ പോയാല്‍ സര്‍വീസ് ആനുകൂല്യം ലഭിക്കുമോ?
സന്ദര്‍ശകവിസ ജോലിവിസയാക്കി മാറ്റാന്‍ സാധിക്കുമോ?
സന്ദര്‍ശക വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളും നടപടിക്രമങ്ങളും എന്തൊക്കെയാണ്?
5 മാസമായി ശമ്പളമില്ല, 14 മണിക്കൂര്‍ ജോലി, ഭീഷണിയും കള്ളക്കേസും
നവജാത ശിശുവിന് ഓണ്‍അറൈവല്‍ വിസ കിട്ടുമോ?
നികുതി അടക്കാതെ എങ്ങനെ സ്വര്‍ണ്ണം കൊണ്ടുവരാന്‍ കഴിയും?
നാട്ടിലെ എന്റെ വസ്തു വില്‍ക്കണം; എന്താണ് നടപടിക്രമങ്ങള്‍?
5 മൊബൈല്‍ കണക്ഷനുകള്‍; 1 ലക്ഷം റിയാല്‍ കുടിശിക; പ്രശ്നം എങ്ങനെ പരിഹരിക്കും?
ഫിലിപ്പിനോ പെണ്‍കുട്ടിയെ എംബസ്സിയില്‍വച്ച് വിവാഹം കഴിക്കണം; എന്തൊക്കെയാണ് ചടങ്ങുകള്‍?
രണ്ടു ഭാര്യമാരെ കുടുംബ വിസയില്‍ കൊണ്ടുവരാന്‍ കഴിയുമോ?
സ്പോണ്സര് കള്ളക്കേസില്‍ കുടുക്കി; എങ്ങനെ രക്ഷപ്പെടും?
റി എന്‍ട്രി കാലാവധി കഴിഞ്ഞു; ഇനി സൗദിയിലേക്ക് തിരിച്ചു പോവാന്‍ കഴിയുമോ?
പാസ്പോര്ട്ടില് എക്സിറ്റ് മുദ്ര ഇല്ല; പുതിയ വിസയില്‍ സൗദിക്ക് പോകാന്‍ കഴിയുമോ?
“ഡേറ്റാഫ്ളോ” വെരിഫിക്കേഷന് അകാരണമായി വൈകുന്നു, എന്ത് ചെയ്യണം?
കരാര്‍ കാലാവധി തീരുന്നതിന് മുമ്പ് പിരിച്ചുവിട്ടു; കമ്പനി നഷ്ടപരിഹാരം തരുമോ?
ഫാമിലി വിസ കിട്ടുന്നതിന് “മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ്” ആവശ്യമാണോ?
നാലു മാസമായി ശമ്പളമില്ല; മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ എന്ത് ചെയ്യണം?
വാഹനാപകടത്തില്‍ സുഹൃത്തുക്കള്‍ മരിച്ചു; നഷ്ടപരിഹാരം എങ്ങനെ കണക്കാക്കും?
കമ്പനി ഗ്രാറ്റ്വിറ്റി (സര്‍വീസ് പ്രതിഫലം) നിഷേധിക്കുന്നു; എവിടെ പരാതിപ്പെടണം?
പാസ്പോര്‍ട്ട് പുതുക്കണം; എംബസ്സിയാണോ നാടാണോ കൂടുതല്‍ സൗകര്യപ്രദം?
ആദ്യഭാര്യയുടെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു; എന്‍.ആര്.ഐ സെല്ലിന് നടപടി എടുക്കാനാവുമോ?
ഇന്ത്യയില്‍ നിന്നും കുട്ടിയെ ദത്തെടുക്കണം, എന്താണ് നടപടി ക്രമങ്ങള്‍?
സഹോദരങ്ങള്‍ക്ക് സന്ദര്‍ശക വിസ കിട്ടുമോ?
പ്രൊഫഷന് മാറ്റാന്‍ കമ്പനി തയ്യാറാവുന്നില്ല, സ്വയം മാറ്റാന്‍ കഴിയുമോ?
ഓണ്‍ലൈന്‍ വിവാഹ രജിസ്ട്രേഷന് സാധ്യമാണോ?
ഇക്കാമ കളവുപോയി; ഡൂപ്ലിക്കേറ്റ് കിട്ടാന്‍ എന്താണ് വഴി?
വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?
സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?
ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?
ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?
സ്പോണ്സര് അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?
ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം
ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?
ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?
അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?
ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?
കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്പോര്‍ട്ട് എങ്ങനെ എടുക്കും?
സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?
യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?
കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?
സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി
സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?
മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?
സ്പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?
കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?
മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം
രണ്ട് പാസ്പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?
സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?
ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?
ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?
“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”
എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?
ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?