ഭാഗം: 68
ചോദ്യം 1
സൗദി അറേബ്യയിലെ ജോലി അവസാനിപ്പിച്ചു ജനുവരി 15 നു എക്‌സിറ്റില്‍ ഞാന്‍ നാട്ടിലേക്ക് പോവുകയാണ്. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി ഇന്ത്യന്‍ എംബസ്സിയില്‍ അപേക്ഷ കൊടുത്തെങ്കിലും എന്‍ഡോഴ്‌സ്‌മെന്റ് ലെറ്റര്‍ ഇതുവരെയും കിട്ടിയിട്ടില്ല. എന്റെ അഭാവത്തില്‍ എങ്ങനെയാണ് പോലീസ് ക്ലിയറന്‍സ് ലെറ്റര്‍ കിട്ടുക?
നിധീഷ് അഗസ്റ്റിന്‍, റിയാദ്
ഉത്തരം
നിങ്ങള്‍ സൗദിയില്‍ ഉള്ളപ്പോള്‍ തന്നെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുവേണ്ടി ശ്രമിക്കേണ്ടതായിരുന്നു. നിങ്ങളുടെ അഭാവത്തിലും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുമെങ്കിലും നടപടിക്രമങ്ങള്‍ ദീര്‍ഘവും സങ്കീര്‍ണ്ണവുമാണ്. നിങ്ങളുടെ അഭാവത്തില്‍ സുഹൃത്തുക്കളുടെ/ബന്ധുക്കളുടെ സഹായത്തോടെ PCC കിട്ടുന്നതിനുള്ള നടപടി ക്രമങ്ങള്‍ താഴെ കൊടുക്കുന്നു:
(1 ) ആദ്യമായി നിങ്ങള്‍ക്കുവേണ്ടി PCC സംഘടിപ്പിച്ചു തരുന്നതിനു സൗദി അറേബ്യയില്‍ ഒരു അടുത്ത സുഹൃത്തിനെ/ബന്ധുവിനെ കണ്ടെത്തുക.
(2). ഇന്ത്യയിലെ നിങ്ങളുടെ താമസസ്ഥലത്തെ/ജോലിസ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെയും വിരലടയാള കാര്‍ഡിന്റെയും അറബി പരിഭാഷ എടുത്ത്, സൗദി എംബസ്സിയെക്കൊണ്ട് അറ്റസ്റ്റ് ചെയ്യിപ്പിക്കുക. സൗദി എംബസ്സി അറ്റസ്‌റേഷന് നോട്ടറി, കേരള ആഭ്യന്തരമന്ത്രാലയം, ഇന്ത്യന്‍ വിദേശമന്ത്രാലയം എന്നിവയുടെ കൂടി അറ്റസ്റ്റേഷന്‍ വേണം.
(3 ). സൗദി അറേബ്യയില്‍ മുന്‍പ് ജോലി ചെയ്തിരുന്ന സ്‌പോണ്‍സറില്‍ നിന്നും/സ്ഥാപനത്തില്‍ നിന്നും ബാദ്ധ്യത ഒന്നും ഇല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങുക
(4 ) നിങ്ങള്‍ക്കുവേണ്ടി PCC എടുക്കുന്നതിന് സൗദി അറേബ്യയിലെ സുഹൃത്തിനെ/ബന്ധുവിനെ അധികാരപ്പെടുത്തിക്കൊണ്ടുള്ള കത്ത് സൗദിയിലെ ഇന്ത്യന്‍ എംബസ്സിക്ക് അയക്കുക. ഒപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, സൗദി ഇക്കാമയുടെ കോപ്പി, സൗദിയിലായിരുന്നപ്പോള്‍ എക്‌സിറ്റ് റീഎന്‍ട്രി അടിച്ച എല്ലാ പാസ്‌പോര്‍ട്ട് പേജുകളുടെ കോപ്പികളും വയ്ക്കുക.
(5). ഇനിയെല്ലാം സൗദിയില്‍ നിങ്ങള്‍ അധികാരപ്പെടുത്തിയ ആളാണ് ചെയ്യേണ്ടത്. ഇന്ത്യന്‍ എംബസ്സി ഔട്ട്‌സോഴ്‌സിംഗ് ഏജന്‍സി ആയ VFSല്‍ നിന്നും കിട്ടുന്ന ഫോറം2 (http://www.indianembassy.org.sa/WebFiles/Form2.pdf) പൂരിപ്പിച്ച്, 117 റിയാല്‍ ഫീസും കൊടുത്താല്‍ സൗദി അഭ്യന്തര വകുപ്പില്‍ നിന്നും PCC വാങ്ങുന്നതിനുള്ള അധികാര പത്രം നിങ്ങളുടെ സുഹൃത്തിന് കിട്ടും.
(6). അധികാരപത്രവും ബന്ധപ്പെട്ട രേഖകളുമായി സൗദി വിദേശമന്ത്രാലയ ഓഫീസിനെ (WAZARAT AL KHARIJIYA) സമീപിക്കുക. ഇവിടെ ഒരു ഫോറം പൂരിപ്പിച്ച് കൊടുത്ത് (അറബിയില്‍) 30 റിയാല്‍ ഫീസും ഒടുക്കിയാല്‍ എംബസ്സിയില്‍ നിന്നും കിട്ടിയ അധികാരപത്രം അറ്റസ്റ്റ് ചെയ്തു തരും. (7). തുടര്‍ന്ന് വിദേശ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ അധികാരപത്രത്തിന്റെ ഒറിജിനലും ഇന്ത്യയില്‍ പോലീസില്‍ നിന്നും ലഭിച്ച PCC യും, വിരലടയാള കാര്‍ഡും, സൗദി ഇക്കാമ, പാസ്‌പോര്‍ട്ട്, തുടങ്ങിയ രേഖകളുടെ കോപ്പികളും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി റിയാദ് ധീരയിലെ പോലീസ് സ്റ്റേഷനില്‍ പോവുക. എല്ലാ വിവരവും രേഖപ്പെടുത്തിയശേഷം ജഇഇ ശേഖരിക്കുന്നതിനുള്ള കുറിപ്പ് ഇവിടുന്ന് ലഭിക്കും.
(8). ധീര പോലീസ് സ്റ്റേഷനില്‍ നിന്നും കിട്ടിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് 30 റിയാല്‍ കൊടുത്ത് വീണ്ടും സൗദി വിദേശ മന്ത്രാലയത്തില്‍ നിന്നും (WAZARAT AL KHARIJIYA) സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.
ചോദ്യം 2
ഞാന്‍ മുമ്പ് സൗദിയിലെ ജിദ്ദയില്‍ ജോലി ചെയ്തിരിന്ന ആളാണ്. 1997 മുതല്‍ 2008 വരെ. 98 ല്‍ ഞാന്‍ ഒരു പ്രാവശ്യം തനാസില്‍ മാറിയിരുന്നു. പക്ഷേ മാറിയത് ഇഖാമയിലും പാസ്‌പോര്‍ട്ടിലുമല്ലാതെ കമ്പ്യൂട്ടറില്‍ ഇല്ലായിരുന്നു. ആ കാരണത്താല്‍ അവസാനം ഇഖാമ പുതുക്കാനോ തനാസില്‍ മാറാനോ റീ എന്‍ട്രി അടിക്കാനോ കാന്‍സല്‍ ചെയ്യാനോ സാധിക്കാതെ വന്നപ്പോള്‍ ഉംറക്കാരണാണെന്ന് പറഞ്ഞ് ജവാസാത്തിന് പിടുത്തം കൊടുത്ത് തര്‍ഹീല്‍ വഴി വിരലടയാളവും കണ്ണടയാളവും എടുത്ത് 2008 ഏപ്രിലില്‍ നാട്ടില്‍ വന്നതാണ്. ഇപ്പോള്‍ എട്ട് വര്‍ഷം കഴിഞ്ഞു . തിരിച്ച് എനിക്ക് സൗദിയിലേക്ക് പോകുന്നതില്‍ വല്ല തടസ്സവുമുണ്ടോ ?
അബ്ദുല്‍ ലത്തീഫ്, കാസര്‍ഗോഡ്
ഉത്തരം
തര്‍ഹീല്‍ (deportation center) വഴി നാട്ടില്‍ പോയാല്‍, മറ്റു ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടിട്ടില്ലങ്കില്‍, 5 വര്‍ഷത്തേക്കാണ് തൊഴില്‍ വിസയില്‍ സൗദിയിലേക്ക് വരാന്‍ വിലക്കുള്ളത്. നിങ്ങളുടെ കാര്യത്തില്‍ 8 വര്‍ഷം കഴിഞ്ഞതിനാല്‍ തൊഴില്‍ വിസയില്‍ സൗദിയില്‍ വരുന്നതിനു കുഴപ്പമില്ല.
സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.
ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?
കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:
Doolnews.com
UKS Road, Calicut 1
കൂടുതല്‍ സംശയങ്ങള്‍
മൊഴിചൊല്ലിയ ഭര്‍ത്താവ് വിദേശത്ത്, കോടതിവിധി എങ്ങനെ നടപ്പിലാക്കും?
ഡേറ്റാഫ്‌ളോ പരിശോധനയില്‍ ചില കുഴപ്പങ്ങള്‍ കണ്ടെത്തി; എങ്ങനെ പരിഹരിക്കും?
സാഹിര്‍ തെറ്റായി ട്രാഫിക് ഫൈന്‍ അടിച്ചു; എവിടെ പരാതിപ്പെടണം?
മകളെ ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും മാറ്റാന്‍ ജവാസാത്ത് അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?
രണ്ട് പാസ്‌പോര്‍ട്ട്, വിഭിന്ന വിവരങ്ങള്‍, കുടുംബത്തെ കൊണ്ടുവരാന്‍ കഴിയുമോ?
വിസ കാലാവധി കഴിയുന്നതിനു മുമ്പ് എക്‌സിറ്റില്‍ പോയാല്‍ സര്‍വീസ് ആനുകൂല്യം ലഭിക്കുമോ?
സന്ദര്‍ശകവിസ ജോലിവിസയാക്കി മാറ്റാന്‍ സാധിക്കുമോ?
സന്ദര്‍ശക വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളും നടപടിക്രമങ്ങളും എന്തൊക്കെയാണ്?
5 മാസമായി ശമ്പളമില്ല, 14 മണിക്കൂര്‍ ജോലി, ഭീഷണിയും കള്ളക്കേസും
നവജാത ശിശുവിന് ഓണ്‍അറൈവല്‍ വിസ കിട്ടുമോ?
നികുതി അടക്കാതെ എങ്ങനെ സ്വര്‍ണ്ണം കൊണ്ടുവരാന്‍ കഴിയും?
നാട്ടിലെ എന്റെ വസ്തു വില്‍ക്കണം; എന്താണ് നടപടിക്രമങ്ങള്‍?
5 മൊബൈല്‍ കണക്ഷനുകള്‍; 1 ലക്ഷം റിയാല്‍ കുടിശിക; പ്രശ്‌നം എങ്ങനെ പരിഹരിക്കും?
ഫിലിപ്പിനോ പെണ്‍കുട്ടിയെ എംബസ്സിയില്‍വച്ച് വിവാഹം കഴിക്കണം; എന്തൊക്കെയാണ് ചടങ്ങുകള്‍?
രണ്ടു ഭാര്യമാരെ കുടുംബ വിസയില്‍ കൊണ്ടുവരാന്‍ കഴിയുമോ?
സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കി; എങ്ങനെ രക്ഷപ്പെടും?
റി എന്‍ട്രി കാലാവധി കഴിഞ്ഞു; ഇനി സൗദിയിലേക്ക് തിരിച്ചു പോവാന്‍ കഴിയുമോ?
പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് മുദ്ര ഇല്ല; പുതിയ വിസയില്‍ സൗദിക്ക് പോകാന്‍ കഴിയുമോ?
“ഡേറ്റാഫ്‌ളോ” വെരിഫിക്കേഷന്‍ അകാരണമായി വൈകുന്നു, എന്ത് ചെയ്യണം?
കരാര്‍ കാലാവധി തീരുന്നതിന് മുമ്പ് പിരിച്ചുവിട്ടു; കമ്പനി നഷ്ടപരിഹാരം തരുമോ?
ഫാമിലി വിസ കിട്ടുന്നതിന് “മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ്” ആവശ്യമാണോ?
നാലു മാസമായി ശമ്പളമില്ല; മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ എന്ത് ചെയ്യണം?
വാഹനാപകടത്തില്‍ സുഹൃത്തുക്കള്‍ മരിച്ചു; നഷ്ടപരിഹാരം എങ്ങനെ കണക്കാക്കും?
കമ്പനി ഗ്രാറ്റ്വിറ്റി (സര്‍വീസ് പ്രതിഫലം) നിഷേധിക്കുന്നു; എവിടെ പരാതിപ്പെടണം?
പാസ്‌പോര്‍ട്ട് പുതുക്കണം; എംബസ്സിയാണോ നാടാണോ കൂടുതല്‍ സൗകര്യപ്രദം?
ആദ്യഭാര്യയുടെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു; എന്‍.ആര്‍.ഐ സെല്ലിന് നടപടി എടുക്കാനാവുമോ?
ഇന്ത്യയില്‍ നിന്നും കുട്ടിയെ ദത്തെടുക്കണം, എന്താണ് നടപടി ക്രമങ്ങള്‍?
സഹോദരങ്ങള്‍ക്ക് സന്ദര്‍ശക വിസ കിട്ടുമോ?
പ്രൊഫഷന്‍ മാറ്റാന്‍ കമ്പനി തയ്യാറാവുന്നില്ല, സ്വയം മാറ്റാന്‍ കഴിയുമോ?
ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാണോ?
ഇക്കാമ കളവുപോയി; ഡൂപ്ലിക്കേറ്റ് കിട്ടാന്‍ എന്താണ് വഴി?
വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?
സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?
ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?
ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?
സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?
ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം
ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?
ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?
അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?
ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?
കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?
സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?
യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?
കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?
സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി
സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?
മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?
സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?
കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?
മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം
രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?
സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?
ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?
ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?
“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”
എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?
ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?