മോഷണക്കുറ്റം ആരോപിച്ച് മകനും സുഹൃത്തുക്കളും സൗദി ജയിലില്‍; എങ്ങനെ നിരപരാധിത്വം തെളിയിക്കും?
Pravasi
മോഷണക്കുറ്റം ആരോപിച്ച് മകനും സുഹൃത്തുക്കളും സൗദി ജയിലില്‍; എങ്ങനെ നിരപരാധിത്വം തെളിയിക്കും?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th April 2017, 11:53 am

 

ഭാഗം: 72


ചോദ്യം 1


മോഷണക്കുറ്റം ആരോപിച്ച് മകനും സുഹൃത്തുക്കളും സൗദി ജയിലില്‍; എങ്ങനെ നിരപരാധിത്വം തെളിയിക്കും?

എന്റെ മകനും അവന്റെ 3 സുഹൃത്തുക്കളും കഴിഞ്ഞ 2 മാസമായി സൗദി അറേബ്യയിലെ റിയാദില്‍ ഒരു ജയിലില്‍ കഴിയുകയാണ്. നഗരത്തിലെ ഒരു ഫര്‍ണിച്ചര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന അവരെ മോഷണക്കുറ്റം ആരോപിച്ചാണ് പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്.

അവന്റെ സുഹൃത്തുക്കള്‍ വഴി കിട്ടിയ വിവരമനുസരിച്ച് ഏതാണ്ട് 1 വര്‍ഷം മുന്‍പ് അവനും സഹൃത്തുക്കളും ഒരു സ്വദേശിയുടെ വീട്ടില്‍ കുറച്ചു ഫര്‍ണിച്ചര്‍ ഫിക്‌സ് ചെയ്യാന്‍ പോയിരുന്നെന്നും ആ സമയത്ത് അവിടെനിന്നും വിലപിടിപ്പുള്ള ചില സാധനങ്ങള്‍ മോഷണം പോയിരുന്നെന്നും അത് എന്റെ മകനും സുഹൃത്തുക്കളും മോഷ്ടിച്ചതായി സംശയിക്കുന്നെന്നുമുള്ള പരാതിയിലാണ് ഒരു വര്‍ഷത്തിനിപ്പുറം അറസ്റ്റു ചെയ്ത് തടവിലിട്ടിരിക്കുന്നത്.

മകന്റെയും സുഹൃത്തുക്കളുടെയും വിരലടയാളം സ്വദേശിയുടെ ചുവരില്‍ കണ്ടതിനാല്‍ അവരായിരിക്കാം മോഷണം നടത്തിയതെന്ന സംശയത്തിന്റെ പേരിലാണ് അറസ്റ്റെന്നും അല്ലാതെ അവര്‍ ഒരു സാധനവും മോഷ്ടിച്ചില്ലന്ന് മകനും സുഹൃത്തുക്കളും ഉറപ്പിച്ചു പറയുന്നു. അവര്‍ ജോലി ചെയ്തിരുന്ന ഫര്‍ണിച്ചര്‍ കമ്പനി ഒരു സഹായവും ചെയ്തുകൊടുക്കുന്നില്ല. ഇവരുടെ നിരപരാധിത്വം തെളിയിച്ച് എങ്ങനെ മോചിപ്പിക്കും?

ഇസ്മായില്‍, കൊല്ലം


ഉത്തരം


മകനും സുഹൃത്തുക്കള്‍ക്കുമെതിരെയുള്ള കേസ് ഏതു ഘട്ടത്തിലാണെന്നും എന്തൊക്കെയാണ് കൃത്യമായ ആരോപണങ്ങളെന്നും അന്വേഷിക്കുകയാണ് ആദ്യം വേണ്ടത്. അടുത്ത ബന്ധുക്കളാരെങ്കിലും റിയാദിലുണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനിലോ അന്വേഷണ ബ്യുറോയിലോ (Bureau of Investigation and Public Prosecution) അന്വേഷിച്ചാല്‍ വിവരം കിട്ടും. അല്ലെങ്കില്‍ ഒരു സൗദി വക്കീലിനെ നിയമിക്കേണ്ടിവരും. എന്നാല്‍ ഇന്ത്യന്‍ വിദേശമന്ത്രാലയ പോര്‍ട്ടലായ http://www.madad.gov.in/AppConsular/welcomeLink-ല്‍ രജിസ്റ്റര്‍ ചെയ്ത് പരാതിപ്പെട്ടാല്‍ എംബസ്സി ഈ വിഷയം അന്വേഷിച്ച് അറിയിക്കും.

അന്വേഷണത്തില്‍ കുറ്റം നടത്തിയെന്നതിനു പ്രാഥമികമായ തെളിവുകളൊന്നും കിട്ടിയില്ലെങ്കില്‍ അന്വേഷണ ബ്യുറോ തന്നെ എല്ലാരേയും മോചിപ്പിക്കും. ഇനി അഥവാ എന്തെങ്കിലും പ്രാഥമിക തെളിവ് ബ്യുറോക്ക് ലഭിച്ചാല്‍ കോടതിയിലേക്ക് വിചാരണക്കായി റഫര്‍ ചെയ്യും. ഇതാണ് നടപടിക്രമം.

ചെലവേറിയതാണെങ്കിലും വിചാരണഘട്ടത്തില്‍ ഒരു സൗദി അഭിഭാഷകന്റെ സേവനം ലഭ്യമാക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. ആവശ്യപ്പെട്ടാല്‍ എംബസ്സിയില്‍ നിന്നും ചിലപ്പോള്‍ പരിഭാഷകന്റെ സേവനം വിട്ടുതരും.


ചോദ്യം 2


ശമ്പളവും തിരിച്ചറിയല്‍ രേഖകളുമില്ല; എന്താണ് പരിഹാരം?

ബംഗാള്‍ സ്വദേശിയായ എന്റെ സുഹൃത്തിനുവേണ്ടിയാണ് ഈ കത്ത് എഴുതുന്നത്. ഏകദേശം ഒരു വര്‍ഷത്തിനുമുമ്പാണ് അയാള്‍ ഒരു സൗദിയുടെ ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദിനടുത്ത് ബദിയയില്‍ എത്തുന്നത്. ഇത്രനാളായിട്ടും അയാള്‍ക്ക് ഇക്കാമ (ഐ.ഡി കാര്‍ഡ്) കൊടുത്തിട്ടില്ല. ആറുമാസത്തെ ശമ്പളവും കൊടുക്കാനുണ്ട്. പാസ്‌പോര്‍ട് സൗദിയുടെ കൈവശമാണ്. ഒരാഴ്ചയായി ജോലിചെയ്യുന്നില്ല. ഇപ്പോള്‍ അയാളുടെ സുഹൃത്തിനോടൊപ്പമാണ് താമസം. ശമ്പളവും ഇക്കാമയും കിട്ടിയാല്‍ ജോലി തുടരണമെന്നുണ്ട്. അല്ലങ്കില്‍ നാട്ടില്‍ പോകണം. ഇദ്ദേഹത്തിന് ശമ്പളവും ഇക്കാമയും കിട്ടുന്നതിന് അല്ലെങ്കില്‍ നാട്ടില്‍ പോകുന്നതിനു എന്തുചെയ്യണം?

രാജന്‍ തൃശൂര്‍, റിയാദ്


ഉത്തരം


ഇക്കഴിഞ്ഞ മാര്‍ച്ച് 29 -നു തുടങ്ങിയ സൗദി പൊതുമാപ്പിന്റെ പശ്ചാത്തലത്തില്‍ 2 സാധ്യതകളാണ് നിങ്ങളുടെ സുഹൃത്തിന്റെ മുന്നിലുള്ളത്. ഒന്നുകില്‍ ബാക്കി കിട്ടാനുള്ള ശമ്പളം ഉപേക്ഷിച്ച് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് തിരിച്ചുപോവുക;

അല്ലങ്കില്‍ ശമ്പളബാക്കിക്കും ഇക്കാമക്കും ആവശ്യമെങ്കില്‍ സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുമായി ലേബര്‍ കോടതിയില്‍ പരാതിപ്പെടുക. ആദ്യത്തെ സാധ്യതയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ പാസ്പോര്‍ട്ടുമായി (സ്‌പോണ്‍സര്‍ പാസ്‌പോര്‍ട്ട്തരുന്നില്ലങ്കില്‍ റിയാദ് ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുമായി (ഔട് പാസ്) റിയാദ് മലസിലുള്ള സൗദി പാസ്‌പോര്‍ട് വിഭാഗം പ്രത്യേക ഓഫീസില്‍ പോയാല്‍ എക്‌സിറ്റ് കിട്ടും. അതുമായി സ്വന്തം ഫ്ളൈറ്റ് ടിക്കറ്റെടുത്ത് നാട്ടില്‍ പോകാം. ഉടനെത്തന്നെ വേറെ തൊഴില്‍ വിസയില്‍ തിരിച്ചുവരുന്നതിനു വിലക്കുകളൊന്നുമുണ്ടായിരിക്കില്ല.

ഇനി ശമ്പളബാക്കിയും ഇക്കാമയും വാങ്ങി സ്‌പോണ്‍സര്‍ക്കൊപ്പം തുടരാനോ അല്ലങ്കില്‍ സ്പോണ്‍സര്‍ഷിപ് മാറ്റത്തിനോ ആണ് ആഗ്രഹിക്കുന്നതെങ്കില്‍ ലേബര്‍ ഓഫീസില്‍ പരാതികൊടുത്ത് കാത്തിരിക്കണം. പൊതുമാപ്പിന്റെ ആനുകൂല്യങ്ങളൊന്നും അതിനു ബാധകമാവില്ല.


കൂടുതല്‍ സംശയങ്ങള്‍

അപേക്ഷകന്റെ അഭാവത്തില്‍ എങ്ങനെയാണ് പോലീസ് ക്ലിയറന്‍സ് ലെറ്റര്‍ കിട്ടുക?

8 വര്‍ഷം മുമ്പ് തര്‍ഹീല്‍ വഴി നാട്ടിലെത്തി, തിരിച്ചു സൗദിയിലേക്ക് പോകുന്നതിന് തടസമുണ്ടോ ?

മൊഴിചൊല്ലിയ ഭര്‍ത്താവ് വിദേശത്ത്, കോടതിവിധി എങ്ങനെ നടപ്പിലാക്കും?

ഡേറ്റാഫ്‌ളോ പരിശോധനയില്‍ ചില കുഴപ്പങ്ങള്‍ കണ്ടെത്തി; എങ്ങനെ പരിഹരിക്കും?

നാട്ടില്‍ വേറെ ഭാര്യയുള്ള ഭര്‍ത്താവ് തന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ വിവാഹമോചനം ചെയ്തു
എന്തു നിയമനടപടികളാണ് സ്വീകരിക്കാനാവുക

സൗദി തൊഴില്‍മന്ത്രാലയം കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിയില്‍ ജോലി ചെയ്യുന്നു, ഒരു വര്‍ഷമായിട്ടും ഇക്കാമ ലഭിച്ചിട്ടില്ല. എന്തു ചെയ്യണം ?

വിസ ക്യാന്‍സല്‍ ചെയ്ത പഴയ പാസ്‌പോര്‍ട്ടില്‍; പുതിയ പാസ്‌പോര്‍ട്ടില്‍ സൗദിയിലേക്ക് മടങ്ങിപ്പോകാന്‍ കഴിയുമോ?

ഈജിപ്റ്റ് സ്വദേശിയെ വിവാഹം കഴിക്കണം; പള്ളിയില്‍ നിന്നും കിട്ടിയ “നിക്കാഹ്” സര്‍ട്ടിഫിക്കറ്റ് മതിയാവുമോ?

സാഹിര്‍ തെറ്റായി ട്രാഫിക് ഫൈന്‍ അടിച്ചു; എവിടെ പരാതിപ്പെടണം?

മകളെ ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും മാറ്റാന്‍ ജവാസാത്ത് അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

സൗദി അറേബ്യയില്‍ നിന്നും പഠിക്കാന്‍ സാധിക്കുന്ന ഗ്രാജുവേഷന്‍ കോഴ്‌സുകളെക്കുറിച്ച് ഒന്ന് വിശദികരിക്കാമോ … ഏതെല്ലാം ഇന്ത്യന്‍ യുണിവേഴ്‌സിറ്റികളുടെ സെന്ററുകള്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്?

രണ്ട് പാസ്‌പോര്‍ട്ട്, വിഭിന്ന വിവരങ്ങള്‍, കുടുംബത്തെ കൊണ്ടുവരാന്‍ കഴിയുമോ?

പിരിഞ്ഞുപോയി 5 മാസം കഴിഞ്ഞിട്ടും മന്ത്രാലയത്തില്‍നിന്നും സര്‍വ്വീസ് ആനുകൂല്യം കിട്ടിയില്ല; എന്താണ് പോംവഴി?

വിസ കാലാവധി കഴിയുന്നതിനു മുമ്പ് എക്‌സിറ്റില്‍ പോയാല്‍ സര്‍വീസ് ആനുകൂല്യം ലഭിക്കുമോ?

സന്ദര്‍ശകവിസ ജോലിവിസയാക്കി മാറ്റാന്‍ സാധിക്കുമോ?

സന്ദര്‍ശക വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളും നടപടിക്രമങ്ങളും എന്തൊക്കെയാണ്?

5 മാസമായി ശമ്പളമില്ല, 14 മണിക്കൂര്‍ ജോലി, ഭീഷണിയും കള്ളക്കേസും

നവജാത ശിശുവിന് ഓണ്‍അറൈവല്‍ വിസ കിട്ടുമോ?

നികുതി അടക്കാതെ എങ്ങനെ സ്വര്‍ണ്ണം കൊണ്ടുവരാന്‍ കഴിയും?

നാട്ടിലെ എന്റെ വസ്തു വില്‍ക്കണം; എന്താണ് നടപടിക്രമങ്ങള്‍?

5 മൊബൈല്‍ കണക്ഷനുകള്‍; 1 ലക്ഷം റിയാല്‍ കുടിശിക; പ്രശ്‌നം എങ്ങനെ പരിഹരിക്കും?

ഫിലിപ്പിനോ പെണ്‍കുട്ടിയെ എംബസ്സിയില്‍വച്ച് വിവാഹം കഴിക്കണം; എന്തൊക്കെയാണ് ചടങ്ങുകള്‍?

രണ്ടു ഭാര്യമാരെ കുടുംബ വിസയില്‍ കൊണ്ടുവരാന്‍ കഴിയുമോ?

സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കി; എങ്ങനെ രക്ഷപ്പെടും?

റി എന്‍ട്രി കാലാവധി കഴിഞ്ഞു; ഇനി സൗദിയിലേക്ക് തിരിച്ചു പോവാന്‍ കഴിയുമോ?

പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് മുദ്ര ഇല്ല; പുതിയ വിസയില്‍ സൗദിക്ക് പോകാന്‍ കഴിയുമോ?

“ഡേറ്റാഫ്‌ളോ” വെരിഫിക്കേഷന്‍ അകാരണമായി വൈകുന്നു, എന്ത് ചെയ്യണം?

കരാര്‍ കാലാവധി തീരുന്നതിന് മുമ്പ് പിരിച്ചുവിട്ടു; കമ്പനി നഷ്ടപരിഹാരം തരുമോ?

ഫാമിലി വിസ കിട്ടുന്നതിന് “മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ്” ആവശ്യമാണോ?

നാലു മാസമായി ശമ്പളമില്ല; മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ എന്ത് ചെയ്യണം?

വാഹനാപകടത്തില്‍ സുഹൃത്തുക്കള്‍ മരിച്ചു; നഷ്ടപരിഹാരം എങ്ങനെ കണക്കാക്കും?

ഭര്‍ത്താവ് എന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ സൗദിയിലുണ്ട്. എനിക്കും ഭര്‍ത്താവിനും ഒരുമിച്ച് നാട്ടിലേക്ക് പോകാന്‍ കഴിയുമോ?

കമ്പനി ഗ്രാറ്റ്വിറ്റി (സര്‍വീസ് പ്രതിഫലം) നിഷേധിക്കുന്നു; എവിടെ പരാതിപ്പെടണം?

പാസ്‌പോര്‍ട്ട് പുതുക്കണം; എംബസ്സിയാണോ നാടാണോ കൂടുതല്‍ സൗകര്യപ്രദം?

ആദ്യഭാര്യയുടെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു; എന്‍.ആര്‍.ഐ സെല്ലിന് നടപടി എടുക്കാനാവുമോ?

ഇന്ത്യയില്‍ നിന്നും കുട്ടിയെ ദത്തെടുക്കണം, എന്താണ് നടപടി ക്രമങ്ങള്‍?

സഹോദരങ്ങള്‍ക്ക് സന്ദര്‍ശക വിസ കിട്ടുമോ?

ഖത്തര്‍ ബാങ്കില്‍ നിന്നും കടമെടുത്ത തുക തിരിച്ചടച്ചില്ല, ഇന്റര്‍പോള്‍ സൗദിയില്‍ നിന്നും അറസ്റ്റ് ചെയ്യുമോ?

പ്രൊഫഷന്‍ മാറ്റാന്‍ കമ്പനി തയ്യാറാവുന്നില്ല, സ്വയം മാറ്റാന്‍ കഴിയുമോ?

ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാണോ?

ഇക്കാമ കളവുപോയി; ഡൂപ്ലിക്കേറ്റ് കിട്ടാന്‍ എന്താണ് വഴി?

വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?

സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?

ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?

ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?

സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?

ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം

ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?

ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?

അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?

ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?

ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ മൂന്നു മാസമായിട്ടും കിട്ടിയില്ല; എന്താണ് പരിഹാര മാര്‍ഗ്ഗം?

കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?

സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?

യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?

കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?

സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി

സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം

രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?

സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?

ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?

“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”

നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?

എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?

ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?

സുഹൃത്തിനുവേണ്ടി ജാമ്യം നിന്നു, തുക അടക്കാതെ സുഹൃത്ത് രാജ്യം വിട്ടു; എങ്ങനെ ഈടാക്കും?