ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും കൈയില്‍ നിന്നും കാശുകൊടുക്കേണ്ടിവരുന്നു; എങ്ങനെ ഒഴിവാക്കും?
Pravasi
ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും കൈയില്‍ നിന്നും കാശുകൊടുക്കേണ്ടിവരുന്നു; എങ്ങനെ ഒഴിവാക്കും?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th April 2017, 1:11 pm

ഭാഗം 71


ചോദ്യം 1


ഞാന്‍ സൗദിയില്‍ ഒരു കാറ്ററിങ് കമ്പനിയില്‍ പതിനാലു വര്‍ഷമായി ജോലി ചെയ്യുന്നു, ഇന്‍ഷുറന്‍സ് നടപ്പിലാക്കിയ കാലം മുതല്‍ എല്ലാവര്‍ഷവും കമ്പനി ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കുന്നുണ്ട് ആദ്യമൊക്കെ കവറേജുള്ള ഏതു ഹോസ്പിറ്റലിലും ഫ്രീ ആയിരുന്നു ചികത്സ, പിന്നീട് ഓരോ പ്രാവിശ്യവും ഹോസ്പിറ്റലില്‍ പോകുമ്പോള്‍ പത്ത് റിയാല്‍ കൊടുക്കേണ്ടി വന്നു. അത് പിന്നെ മുപ്പത് ആയി. പിന്നെ അന്‍പതായി ഈ പ്രാവിശ്യം വന്ന കാര്‍ഡില്‍ അത് നൂറായി. ഞങ്ങളുടെ ആദ്യ കോണ്ട്രാക്ടില്‍ ( പിന്നെ ഒരു കോണ്ട്രാക്ട് തന്നിട്ടില്ല) ഫ്രീ മെഡിക്കല്‍ എന്ന് എഴുതിയിട്ടുണ്ട്. അങ്ങനെയുള്ളപ്പോള്‍ ഇങ്ങനെ എംപ്ലോയി ഹോസ്പിറ്റലില്‍ പണം നല്‍കേണ്ടതുണ്ടോ ? ചിലവിന്റെ ഒരു വിഹിതം എംപ്ലോയി നല്‍കണം എന്ന ഒരു നിയമം പ്രാബല്യത്തിലുണ്ടോ ? ദയവായി വിശദമായ ഒരു മറുപടിതരിക.

സുരേഷ്, ജുബൈല്‍


ഉത്തരം


ഓരോ ആശുപത്രി സന്ദര്‍ശനത്തിനും നിങ്ങള്‍ക്ക് കൊടുക്കേണ്ടിവരുന്ന തുക മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഭാഷയില്‍ deductible അല്ലെങ്കില്‍ തട്ടിക്കിഴിക്കാവുന്ന തുകയാണ്. ഈ തുക നിങ്ങളുടെ സ്‌പോണ്‍സറും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മിലുണ്ടാക്കുന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്. Deductible തുക കൂടിക്കൊണ്ടിരിക്കുമ്പോള്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞുകൊണ്ടിരിക്കും; deductible തുക കുറഞ്ഞുവരുമ്പോള്‍ ഇന്‍ഷുറന്‍സ് പ്രീമിയം കൂടിക്കൊണ്ടിരിക്കും.

Deductible തുകക്കകത്താണ് ക്ലിനിക്കിലെ/ആശുപത്രിയിലെ ചെലവ് വരുന്നതെങ്കില്‍ നിങ്ങള്‍ വഹിക്കേണ്ടതും deductible-നേക്കാള്‍ അധികമാണ് ചെലവെങ്കില്‍ അധികം വരുന്ന തുക ഇന്‍ഷുറന്‍സ് കമ്പനി വഹിക്കുന്നതുമായിരിക്കും. തീരെ ചെറിയ തുകക്ക് ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിക്കാതിരിക്കാനും പോളിസി ദുരുപയോഗം ചെയ്യാതിരിക്കാനുമാണ് മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും deductible പോളിസികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


ചോദ്യം 2


കമ്പനിയുടെ കമ്പ്യൂട്ടര്‍ ബ്ലോക് ആണ്; സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനും ആനുകൂല്യങ്ങള്‍ക്കും എന്തുചെയ്യണം?

ഞാന്‍ 8 വര്‍ഷങ്ങളായി ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. കഴിഞ്ഞ 10 മാസമായി എനിക്ക് ശമ്പളം കിട്ടുന്നില്ല. കമ്പനിയുടെ കമ്പ്യൂട്ടര്‍ ബ്ലോക്ക് ആണ്. എന്റെ ഇഖാമ തീരാന്‍ ഇനി 15 ദിവസങ്ങളേ ഉള്ളൂ. ഞാന്‍ കഫാല മാറ്റത്തിന് അപേക്ഷ കൊടുത്തിട്ടുണ്ട്. കഫാല മാറാന്‍ ചെയ്ത അപേക്ഷ ആട്ടോമാറ്റിക് ആയി റിമൂവ് ആയാല്‍ വേറെ അപേക്ഷിച്ചാല്‍ ശരിയാകുമെന്നാണ് പറയപ്പെടുന്നത്.

ഞാന്‍ ഒരു ജോലി കിട്ടിയാല്‍ ഇഖാമ തീരുന്നത് വരെ കാത്തിരിക്കുന്നതാണോ നല്ലത് ? അതോ ഇഖാമ തീരുന്നതിനു മുന്നേ മക്തബ് അമല്‍ വഴി കഫാല മാറ്റുന്നതാണോ നല്ലത്?

അതിനെക്കാള്‍ ഉപരി എന്റെ ശമ്പളം കിട്ടാന്‍ ഞാന്‍ എന്ത് ചെയ്യണം ? കേസ് കൊടുത്താല്‍ എക്‌സിറ്റ് പോകുന്നവര്‍ക്ക് മാത്രമേ കാശുകിട്ടാന്‍ വകുപ്പുള്ളൂ എന്നുണ്ടോ? കഫാല മാറി പോകുന്നവര്‍ക്ക് കേസ് നടത്തിയാല്‍ കാശ് കിട്ടുമോ?

സമീര്‍, റിയാദ്


ഉത്തരം


നിങ്ങളുടെ കമ്പനിയുടെ സിസ്റ്റം ബ്ലോക് ആയതിനാല്‍ എല്ലാ സേവനവും ലേബര്‍ ഓഫീസ് വഴി മാത്രമേ നടക്കുകയുള്ളൂ. അതിനാല്‍ ശമ്പള ബാക്കിയും മറ്റു ആനുകൂല്യങ്ങളും കിട്ടുന്നതിനും സ്പോണ്‍സര്‍ഷിപ് മാറുന്നതിനും ലേബര്‍ ഓഫീസിനെ (മക്തബ് അമല്‍) സമീപിക്കേണ്ടിവരും. സ്പോണ്‍സര്‍ഷിപ് മാറിയതുകൊണ്ടുമാത്രം പഴയ കമ്പനിയില്‍ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നില്ല.

കൂടുതല്‍ സംശയങ്ങള്‍

അപേക്ഷകന്റെ അഭാവത്തില്‍ എങ്ങനെയാണ് പോലീസ് ക്ലിയറന്‍സ് ലെറ്റര്‍ കിട്ടുക?

8 വര്‍ഷം മുമ്പ് തര്‍ഹീല്‍ വഴി നാട്ടിലെത്തി, തിരിച്ചു സൗദിയിലേക്ക് പോകുന്നതിന് തടസമുണ്ടോ ?

മൊഴിചൊല്ലിയ ഭര്‍ത്താവ് വിദേശത്ത്, കോടതിവിധി എങ്ങനെ നടപ്പിലാക്കും?

ഡേറ്റാഫ്‌ളോ പരിശോധനയില്‍ ചില കുഴപ്പങ്ങള്‍ കണ്ടെത്തി; എങ്ങനെ പരിഹരിക്കും?

നാട്ടില്‍ വേറെ ഭാര്യയുള്ള ഭര്‍ത്താവ് തന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ വിവാഹമോചനം ചെയ്തു
എന്തു നിയമനടപടികളാണ് സ്വീകരിക്കാനാവുക

സൗദി തൊഴില്‍മന്ത്രാലയം കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിയില്‍ ജോലി ചെയ്യുന്നു, ഒരു വര്‍ഷമായിട്ടും ഇക്കാമ ലഭിച്ചിട്ടില്ല. എന്തു ചെയ്യണം ?

വിസ ക്യാന്‍സല്‍ ചെയ്ത പഴയ പാസ്‌പോര്‍ട്ടില്‍; പുതിയ പാസ്‌പോര്‍ട്ടില്‍ സൗദിയിലേക്ക് മടങ്ങിപ്പോകാന്‍ കഴിയുമോ?

ഈജിപ്റ്റ് സ്വദേശിയെ വിവാഹം കഴിക്കണം; പള്ളിയില്‍ നിന്നും കിട്ടിയ “നിക്കാഹ്” സര്‍ട്ടിഫിക്കറ്റ് മതിയാവുമോ?

സാഹിര്‍ തെറ്റായി ട്രാഫിക് ഫൈന്‍ അടിച്ചു; എവിടെ പരാതിപ്പെടണം?

മകളെ ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും മാറ്റാന്‍ ജവാസാത്ത് അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

സൗദി അറേബ്യയില്‍ നിന്നും പഠിക്കാന്‍ സാധിക്കുന്ന ഗ്രാജുവേഷന്‍ കോഴ്‌സുകളെക്കുറിച്ച് ഒന്ന് വിശദികരിക്കാമോ … ഏതെല്ലാം ഇന്ത്യന്‍ യുണിവേഴ്‌സിറ്റികളുടെ സെന്ററുകള്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്?

രണ്ട് പാസ്‌പോര്‍ട്ട്, വിഭിന്ന വിവരങ്ങള്‍, കുടുംബത്തെ കൊണ്ടുവരാന്‍ കഴിയുമോ?

പിരിഞ്ഞുപോയി 5 മാസം കഴിഞ്ഞിട്ടും മന്ത്രാലയത്തില്‍നിന്നും സര്‍വ്വീസ് ആനുകൂല്യം കിട്ടിയില്ല; എന്താണ് പോംവഴി?

വിസ കാലാവധി കഴിയുന്നതിനു മുമ്പ് എക്‌സിറ്റില്‍ പോയാല്‍ സര്‍വീസ് ആനുകൂല്യം ലഭിക്കുമോ?

സന്ദര്‍ശകവിസ ജോലിവിസയാക്കി മാറ്റാന്‍ സാധിക്കുമോ?

സന്ദര്‍ശക വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളും നടപടിക്രമങ്ങളും എന്തൊക്കെയാണ്?

5 മാസമായി ശമ്പളമില്ല, 14 മണിക്കൂര്‍ ജോലി, ഭീഷണിയും കള്ളക്കേസും

നവജാത ശിശുവിന് ഓണ്‍അറൈവല്‍ വിസ കിട്ടുമോ?

നികുതി അടക്കാതെ എങ്ങനെ സ്വര്‍ണ്ണം കൊണ്ടുവരാന്‍ കഴിയും?

നാട്ടിലെ എന്റെ വസ്തു വില്‍ക്കണം; എന്താണ് നടപടിക്രമങ്ങള്‍?

5 മൊബൈല്‍ കണക്ഷനുകള്‍; 1 ലക്ഷം റിയാല്‍ കുടിശിക; പ്രശ്‌നം എങ്ങനെ പരിഹരിക്കും?

ഫിലിപ്പിനോ പെണ്‍കുട്ടിയെ എംബസ്സിയില്‍വച്ച് വിവാഹം കഴിക്കണം; എന്തൊക്കെയാണ് ചടങ്ങുകള്‍?

രണ്ടു ഭാര്യമാരെ കുടുംബ വിസയില്‍ കൊണ്ടുവരാന്‍ കഴിയുമോ?

സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കി; എങ്ങനെ രക്ഷപ്പെടും?

റി എന്‍ട്രി കാലാവധി കഴിഞ്ഞു; ഇനി സൗദിയിലേക്ക് തിരിച്ചു പോവാന്‍ കഴിയുമോ?

പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് മുദ്ര ഇല്ല; പുതിയ വിസയില്‍ സൗദിക്ക് പോകാന്‍ കഴിയുമോ?

“ഡേറ്റാഫ്‌ളോ” വെരിഫിക്കേഷന്‍ അകാരണമായി വൈകുന്നു, എന്ത് ചെയ്യണം?

കരാര്‍ കാലാവധി തീരുന്നതിന് മുമ്പ് പിരിച്ചുവിട്ടു; കമ്പനി നഷ്ടപരിഹാരം തരുമോ?

ഫാമിലി വിസ കിട്ടുന്നതിന് “മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ്” ആവശ്യമാണോ?

നാലു മാസമായി ശമ്പളമില്ല; മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ എന്ത് ചെയ്യണം?

വാഹനാപകടത്തില്‍ സുഹൃത്തുക്കള്‍ മരിച്ചു; നഷ്ടപരിഹാരം എങ്ങനെ കണക്കാക്കും?

ഭര്‍ത്താവ് എന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ സൗദിയിലുണ്ട്. എനിക്കും ഭര്‍ത്താവിനും ഒരുമിച്ച് നാട്ടിലേക്ക് പോകാന്‍ കഴിയുമോ?

കമ്പനി ഗ്രാറ്റ്വിറ്റി (സര്‍വീസ് പ്രതിഫലം) നിഷേധിക്കുന്നു; എവിടെ പരാതിപ്പെടണം?

പാസ്‌പോര്‍ട്ട് പുതുക്കണം; എംബസ്സിയാണോ നാടാണോ കൂടുതല്‍ സൗകര്യപ്രദം?

ആദ്യഭാര്യയുടെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു; എന്‍.ആര്‍.ഐ സെല്ലിന് നടപടി എടുക്കാനാവുമോ?

ഇന്ത്യയില്‍ നിന്നും കുട്ടിയെ ദത്തെടുക്കണം, എന്താണ് നടപടി ക്രമങ്ങള്‍?

സഹോദരങ്ങള്‍ക്ക് സന്ദര്‍ശക വിസ കിട്ടുമോ?

ഖത്തര്‍ ബാങ്കില്‍ നിന്നും കടമെടുത്ത തുക തിരിച്ചടച്ചില്ല, ഇന്റര്‍പോള്‍ സൗദിയില്‍ നിന്നും അറസ്റ്റ് ചെയ്യുമോ?

പ്രൊഫഷന്‍ മാറ്റാന്‍ കമ്പനി തയ്യാറാവുന്നില്ല, സ്വയം മാറ്റാന്‍ കഴിയുമോ?

ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാണോ?

ഇക്കാമ കളവുപോയി; ഡൂപ്ലിക്കേറ്റ് കിട്ടാന്‍ എന്താണ് വഴി?

വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?

സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?

ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?

ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?

സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?

ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം

ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?

ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?

അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?

ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?

ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ മൂന്നു മാസമായിട്ടും കിട്ടിയില്ല; എന്താണ് പരിഹാര മാര്‍ഗ്ഗം?

കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?

സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?

യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?

കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?

സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി

സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം

രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?

സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?

ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?

“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”

നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?

എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?

ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?

സുഹൃത്തിനുവേണ്ടി ജാമ്യം നിന്നു, തുക അടക്കാതെ സുഹൃത്ത് രാജ്യം വിട്ടു; എങ്ങനെ ഈടാക്കും?