| Wednesday, 4th January 2017, 5:57 pm

മൊഴിചൊല്ലിയ ഭര്‍ത്താവ് വിദേശത്ത്, കോടതിവിധി എങ്ങനെ നടപ്പിലാക്കും?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭാഗം: 67


ചോദ്യം 1


ഡേറ്റാഫ്‌ളോ പരിശോധനയില്‍ ചില കുഴപ്പങ്ങള്‍ കണ്ടെത്തി; എങ്ങനെ പരിഹരിക്കും?

ഞാന്‍ സൗദി അറേബ്യയില്‍ ഏഴു വര്‍ഷം മെഡിക്കല്‍ പ്രൊഫഷണല്‍ ടെക്‌നിഷ്യന്‍ ആയി വര്‍ക്ക് ചെയ്ത വ്യക്തി ആണ്. കഴിഞ്ഞ വര്‍ഷം ഡേറ്റാഫ്‌ളോ ചെക്കിങ്ങില്‍ ചില കുഴപ്പങ്ങള്‍ കണ്ടതിനാല്‍  (എനിക്ക് ഡിപ്ലോമ തന്ന മാംഗളൂരിലെ കോളേജ് അടച്ചുപൂട്ടിയിരുന്നു)  ഞാന്‍ എക്‌സിറ്റില്‍ നാട്ടില്‍ പോയി . ഇപ്പോള്‍ നാട്ടില്‍ ഞാന്‍ ആ കുഴപ്പങ്ങള്‍ നീക്കി (ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ വഴി പുതിയ ഡിഗ്രി എടുത്തു). ഇനി എനിക്ക് പുതിയതായി ഡേറ്റാ ഫ്‌ളോ ചെയ്തു സൗദിയില്‍ ഇറങ്ങുന്നതിനു എന്തെങ്കിലും നിയമ തടസ്സങ്ങള്‍ ഉണ്ടോ?

റെനി ജോര്‍ജ്ജ്, കോട്ടയം


ഉത്തരം


7  വര്‍ഷം മുന്‍പ് ഡേറ്റാഫ്‌ളോ ചെയ്തപ്പോള്‍ കണ്ടെത്തിയ കുഴപ്പങ്ങള്‍ എന്താണെന്ന് അറിയാതെ ഒരു കൃത്യമായ ഉത്തരം തരാന്‍ കഴിയില്ല. എന്നാല്‍ സാധാരണ നടപടിക്രമം അനുസരിച്ച്  നിങ്ങള്‍ പഠിച്ച സ്ഥാപനം സര്‍ക്കാര്‍ അംഗീകരിക്കാത്തതാണെന്നോ ഡിപ്ലോമയില്‍ കൃതൃമം ഉണ്ടെന്നോ ഡേറ്റാഫ്‌ളോ പരിശോധനയില്‍ കണ്ടെത്തിയാല്‍ അവര്‍ ആ വിവരം  SCFHS-നെ (Saudi Commission For Health Specialties) അറിയിക്കാനും അവര്‍ നിങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് ഒരിക്കലും തൊഴില്‍ വിസയില്‍ സൗദിയില്‍ വരാന്‍ കഴിയില്ല. അഥവാ വന്നാല്‍ പോലും SCFHS രജിസ്‌ട്രേഷന്‍ കിട്ടുകയില്ല .  എന്നാല്‍ നിങ്ങള്‍ പഠിച്ചപ്പോള്‍ അംഗീകാരം ഉണ്ടായിരുന്ന ഒരു സ്ഥാപനത്തിന് ഇപ്പോള്‍ അംഗീകാരം നഷ്ടപ്പെടുകയോ അടച്ചുപൂട്ടുകയോ ചെയ്തത് നിങ്ങളുടെ കുറ്റം കൊണ്ടല്ലാത്തതിനാല്‍ തൊഴില്‍ വിസയില്‍ വരുന്നതിനു ബുദ്ധിമുട്ടില്ല.

പുതുതായി കിട്ടിയ സര്‍ട്ടിഫിക്കറ്റുകള്‍ ഡേറ്റാഫ്‌ളോ പരിശോധനക്ക് വിടുന്നതും ഇന്ത്യയില്‍ നിന്നുതന്നെ പ്രൊമെട്രിക് പരീക്ഷ പാസ്സാകുന്നതും നല്ലതുതന്നെ. എന്നാല്‍ സൗദിയിലേക്ക് പോകുന്നതിനു മുന്‍പ് നിങ്ങള്‍ പഴയ ഇക്കാമ നമ്പറില്‍ സൗദി പാസ്‌പോര്ട് അല്ലങ്കില്‍ പോലീസ് പ്രിന്റ്ഔട്ട് എടുത്ത് നിങ്ങള്‍ക്കെതിരെ കേസുകള്‍ ഒന്നും ഇല്ലന്ന് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.


ചോദ്യം 2


മൊഴിചൊല്ലിയ ഭര്‍ത്താവ് വിദേശത്ത്, കോടതിവിധി എങ്ങനെ നടപ്പിലാക്കും?

ഞാന്‍ ദമ്മാമിലെ ഒരു ഇന്ത്യന്‍ സ്‌കൂളില്‍ ടീച്ചര്‍ ആയി ജോലി ചെയ്യുന്നു. എന്റെ വിവാഹം 2008 ല്‍ സൗദിയില്‍ വച്ച് ശരിയത്ത് നിയമപ്രകാരമാണ്  നടന്നത്. എന്റെ പിതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലായിരുന്നു അപ്പോള്‍ ഞാന്‍. 3  വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം ഭര്‍ത്താവ് എന്നെ മൊഴി ചൊല്ലി. അന്നേരം 2  വയസ്സായ ഒരു മകള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. കുട്ടി എന്നോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. അധികം വൈകാതെ ഭര്‍ത്താവ് പുനര്‍വിവാഹം കഴിച്ചു. വിവാഹസമയത്ത് എന്റെ പിതാവ് തന്ന സ്വര്‍ണ്ണാഭരങ്ങളൊന്നും തന്നെ വിവാഹമോചനസമയത്ത് ഭര്‍ത്താവ് തിരിച്ചുതന്നില്ല. സ്വര്‍ണ്ണാഭരണങ്ങള്‍ അല്ലെങ്കില്‍ അവയുടെ വില തരണമെന്നും കുട്ടിയുടെ ചെലവ് വഹിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഞാന്‍ കേരളത്തിലെ കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തു. 2012 ല്‍ കോടതി എനിക്കനുകൂലമായി വിധി പ്രസ്താവിച്ചു. 5000  രൂപവെച്ച് പ്രതിമാസം കുട്ടിക്ക് ചെലവിന് കൊടുക്കണമെന്നും സ്വര്‍ണ്ണാഭരണങ്ങളുടെ വിലയും “ഇദ്ദ” കാലാവധിയില്‍  തരേണ്ട തുകയും ചേര്‍ത്ത് 15  ലക്ഷത്തോളം രൂപ തരാന്‍ കോടതി വിധിച്ചു. എന്നാല്‍ വിധി വന്നതിനുശേഷം ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്താത്തതിനാല്‍ വിധി നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. ഇതിനിടക്ക് കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് എനിക്കെതിരെ ഭര്‍ത്താവ് കൊടുത്ത ഒരു കേസ് സൗദി കോടതിയില്‍  നിലവിലുള്ളതിനാല്‍ നാട്ടിലേക്ക് പോകാനും കഴിയുന്നില്ല.  കേരളത്തിലെ കോടതിയുടെ വിധി നടപ്പിലാക്കുന്നതിന് എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോ?

ഷാനിഫ, ദമ്മാം


ഉത്തരം


കോടതിവിധി നടപ്പിലാക്കുന്നതിന് അത് പ്രസ്താവിച്ച കോടതിയില്‍ തന്നെ പുതിയൊരു പെറ്റിഷന്‍ കൊടുക്കണം. നിങ്ങള്‍ക്ക് നേരിട്ട് കേരളത്തില്‍ പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ വക്കീലിന് എംബസ്സിയുടെ അറ്റസ്‌റ്റേഷനോട് കൂടിയ വക്കാലത്ത് കൊടുത്താല്‍ മതിയാകും. ഭര്‍ത്താവിന് നാട്ടില്‍ സ്വത്തുക്കളുണ്ടെങ്കില്‍ അതില്‍ നിന്നും മേല്‍പ്പറഞ്ഞ തുക (അതിന്റെ പലിശയും) ഈടാക്കുന്നതിനുള്ള നടപടി കോടതിതന്നെ കൈക്കൊള്ളും.


സൗദി അറേബ്യയില്‍ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1

കൂടുതല്‍ സംശയങ്ങള്‍

നാട്ടില്‍ വേറെ ഭാര്യയുള്ള ഭര്‍ത്താവ് തന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ വിവാഹമോചനം ചെയ്തു
എന്തു നിയമനടപടികളാണ് സ്വീകരിക്കാനാവുക

സൗദി തൊഴില്‍മന്ത്രാലയം കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിയില്‍ ജോലി ചെയ്യുന്നു, ഒരു വര്‍ഷമായിട്ടും ഇക്കാമ ലഭിച്ചിട്ടില്ല. എന്തു ചെയ്യണം ?

വിസ ക്യാന്‍സല്‍ ചെയ്ത പഴയ പാസ്‌പോര്‍ട്ടില്‍; പുതിയ പാസ്‌പോര്‍ട്ടില്‍ സൗദിയിലേക്ക് മടങ്ങിപ്പോകാന്‍ കഴിയുമോ?

ഈജിപ്റ്റ് സ്വദേശിയെ വിവാഹം കഴിക്കണം; പള്ളിയില്‍ നിന്നും കിട്ടിയ “നിക്കാഹ്” സര്‍ട്ടിഫിക്കറ്റ് മതിയാവുമോ?

സാഹിര്‍ തെറ്റായി ട്രാഫിക് ഫൈന്‍ അടിച്ചു; എവിടെ പരാതിപ്പെടണം?

മകളെ ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും മാറ്റാന്‍ ജവാസാത്ത് അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

സൗദി അറേബ്യയില്‍ നിന്നും പഠിക്കാന്‍ സാധിക്കുന്ന ഗ്രാജുവേഷന്‍ കോഴ്‌സുകളെക്കുറിച്ച് ഒന്ന് വിശദികരിക്കാമോ … ഏതെല്ലാം ഇന്ത്യന്‍ യുണിവേഴ്‌സിറ്റികളുടെ സെന്ററുകള്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്?

രണ്ട് പാസ്‌പോര്‍ട്ട്, വിഭിന്ന വിവരങ്ങള്‍, കുടുംബത്തെ കൊണ്ടുവരാന്‍ കഴിയുമോ?

പിരിഞ്ഞുപോയി 5 മാസം കഴിഞ്ഞിട്ടും മന്ത്രാലയത്തില്‍നിന്നും സര്‍വ്വീസ് ആനുകൂല്യം കിട്ടിയില്ല; എന്താണ് പോംവഴി?

വിസ കാലാവധി കഴിയുന്നതിനു മുമ്പ് എക്‌സിറ്റില്‍ പോയാല്‍ സര്‍വീസ് ആനുകൂല്യം ലഭിക്കുമോ?

സന്ദര്‍ശകവിസ ജോലിവിസയാക്കി മാറ്റാന്‍ സാധിക്കുമോ?

സന്ദര്‍ശക വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളും നടപടിക്രമങ്ങളും എന്തൊക്കെയാണ്?

5 മാസമായി ശമ്പളമില്ല, 14 മണിക്കൂര്‍ ജോലി, ഭീഷണിയും കള്ളക്കേസും

നവജാത ശിശുവിന് ഓണ്‍അറൈവല്‍ വിസ കിട്ടുമോ?

നികുതി അടക്കാതെ എങ്ങനെ സ്വര്‍ണ്ണം കൊണ്ടുവരാന്‍ കഴിയും?

നാട്ടിലെ എന്റെ വസ്തു വില്‍ക്കണം; എന്താണ് നടപടിക്രമങ്ങള്‍?

5 മൊബൈല്‍ കണക്ഷനുകള്‍; 1 ലക്ഷം റിയാല്‍ കുടിശിക; പ്രശ്‌നം എങ്ങനെ പരിഹരിക്കും?

ഫിലിപ്പിനോ പെണ്‍കുട്ടിയെ എംബസ്സിയില്‍വച്ച് വിവാഹം കഴിക്കണം; എന്തൊക്കെയാണ് ചടങ്ങുകള്‍?

രണ്ടു ഭാര്യമാരെ കുടുംബ വിസയില്‍ കൊണ്ടുവരാന്‍ കഴിയുമോ?

സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കി; എങ്ങനെ രക്ഷപ്പെടും?

റി എന്‍ട്രി കാലാവധി കഴിഞ്ഞു; ഇനി സൗദിയിലേക്ക് തിരിച്ചു പോവാന്‍ കഴിയുമോ?

പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് മുദ്ര ഇല്ല; പുതിയ വിസയില്‍ സൗദിക്ക് പോകാന്‍ കഴിയുമോ?

“ഡേറ്റാഫ്‌ളോ” വെരിഫിക്കേഷന്‍ അകാരണമായി വൈകുന്നു, എന്ത് ചെയ്യണം?

കരാര്‍ കാലാവധി തീരുന്നതിന് മുമ്പ് പിരിച്ചുവിട്ടു; കമ്പനി നഷ്ടപരിഹാരം തരുമോ?

ഫാമിലി വിസ കിട്ടുന്നതിന് “മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ്” ആവശ്യമാണോ?

നാലു മാസമായി ശമ്പളമില്ല; മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ എന്ത് ചെയ്യണം?

വാഹനാപകടത്തില്‍ സുഹൃത്തുക്കള്‍ മരിച്ചു; നഷ്ടപരിഹാരം എങ്ങനെ കണക്കാക്കും?

ഭര്‍ത്താവ് എന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ സൗദിയിലുണ്ട്. എനിക്കും ഭര്‍ത്താവിനും ഒരുമിച്ച് നാട്ടിലേക്ക് പോകാന്‍ കഴിയുമോ?

കമ്പനി ഗ്രാറ്റ്വിറ്റി (സര്‍വീസ് പ്രതിഫലം) നിഷേധിക്കുന്നു; എവിടെ പരാതിപ്പെടണം?

പാസ്‌പോര്‍ട്ട് പുതുക്കണം; എംബസ്സിയാണോ നാടാണോ കൂടുതല്‍ സൗകര്യപ്രദം?

ആദ്യഭാര്യയുടെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു; എന്‍.ആര്‍.ഐ സെല്ലിന് നടപടി എടുക്കാനാവുമോ?

ഇന്ത്യയില്‍ നിന്നും കുട്ടിയെ ദത്തെടുക്കണം, എന്താണ് നടപടി ക്രമങ്ങള്‍?

സഹോദരങ്ങള്‍ക്ക് സന്ദര്‍ശക വിസ കിട്ടുമോ?

ഖത്തര്‍ ബാങ്കില്‍ നിന്നും കടമെടുത്ത തുക തിരിച്ചടച്ചില്ല, ഇന്റര്‍പോള്‍ സൗദിയില്‍ നിന്നും അറസ്റ്റ് ചെയ്യുമോ?

പ്രൊഫഷന്‍ മാറ്റാന്‍ കമ്പനി തയ്യാറാവുന്നില്ല, സ്വയം മാറ്റാന്‍ കഴിയുമോ?

ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാണോ?

ഇക്കാമ കളവുപോയി; ഡൂപ്ലിക്കേറ്റ് കിട്ടാന്‍ എന്താണ് വഴി?

വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?

സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?

ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?

ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?

സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?

ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം

ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?

ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?

അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?

ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?

ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ മൂന്നു മാസമായിട്ടും കിട്ടിയില്ല; എന്താണ് പരിഹാര മാര്‍ഗ്ഗം?

കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?

സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?

യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?

കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?

സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി

സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം

രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?

സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?

ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?

“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”

നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?

എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?

ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?

We use cookies to give you the best possible experience. Learn more