| Tuesday, 27th December 2016, 2:01 pm

സൗദി തൊഴില്‍മന്ത്രാലയം കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിയില്‍ ജോലി ചെയ്യുന്നു, ഒരു വര്‍ഷമായിട്ടും ഇക്കാമ ലഭിച്ചിട്ടില്ല. എന്തു ചെയ്യണം ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഞാന്‍ 10 വര്‍ഷമായി ജിദ്ദയില്‍ താമസിക്കുകയാണ്. 8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജിദ്ദയില്‍ ജോലി ചെയ്തിരുന്ന അവസരത്തില്‍ ഞാന്‍ മലപ്പുറം സ്വദേശിയായ ഒരാളെ പരിചയപ്പെടുകയും ക്രിസ്ത്യാനിയായിരുന്ന ഞാന്‍ ഇസ്‌ലാം മതം സ്വീകരിച്ച് അയാളെ വിവാഹം കഴിക്കുകയും ചെയ്തു. അയാളുടേത് രണ്ടാം വിവാഹമാണ്. ആദ്യ ഭാര്യ അറിയാതെയാണ് അയാള്‍ എന്നെ വിവാഹം ചെയ്തത്.


ഭാഗം. 66


ചോദ്യം 1


സൗദി തൊഴില്‍മന്ത്രാലയം കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിയില്‍ ജോലി ചെയ്യുന്നു, ഒരു വര്‍ഷമായിട്ടും ഇക്കാമ ലഭിച്ചിട്ടില്ല. എന്തു ചെയ്യണം ?

ഞങ്ങള്‍ 9 ഇന്ത്യന്‍ സ്ത്രീകള്‍ (6 മലയാളികളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മൂന്നുപേരും)  റിയാദിലെ ഒരു മാന്‍ പവര്‍ റിക്രൂട്ടിങ് കമ്പനിയുടെ കീഴില്‍ ഷിഫ എന്ന സ്ഥലത്തെ ഒരു സ്‌കൂളില്‍ ജോലി ചെയ്യുന്നു. ഞങ്ങള്‍ റിയാദില്‍ വന്നിട്ട് 1 വര്‍ഷത്തിന് മേലെ ആയെങ്കിലും ഇതുവരെയും ഇക്കാമ കിട്ടിയിട്ടില്ല. കമ്പനിയെ സൗദി തൊഴില്‍ മന്ത്രാലയം ബ്ലാക് ലിസ്റ്റില്‍ പെടുത്തിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതുപോലെ ഞങ്ങള്‍ക്ക് ശമ്പളവും കൃത്യമായി കിട്ടുന്നില്ല. ഒരുപാട് ബഹളമുണ്ടാക്കിയാല്‍ ചിലപ്പോള്‍ കുറച്ചു തുക തന്നെന്നിരിക്കും. ഇപ്പോള്‍ തന്നെ 4 മാസത്തെ ശമ്പളം ബാക്കിയുണ്ട്. താമസിക്കുന്നത് തീരെ സൗകര്യങ്ങള്‍ ഇല്ലാത്ത ഒരു വില്ലയില്‍ ആണ്. എംബസിയെ അറിയിച്ചെങ്കിലും അവര്‍ ഞങ്ങളുടെ കാര്യത്തില്‍ ഒരു നടപടിയും എടുത്തിട്ടില്ല. ലേബര്‍ കോര്‍ട്ടില്‍ പരാതി കൊടുക്കാന്‍ ഞങ്ങളെ കമ്പനി പുറത്തു വിടുന്നുമില്ല. ഇന്ത്യയില്‍ നിന്നും ഞങ്ങളെ റിക്രൂട്ട് ചെയ്തവരും സഹായിക്കുന്നില്ല. എന്താണ് ചെയ്യേണ്ടത്?

മെരിന്‍ ജോസഫും 8 സഹപ്രവര്‍ത്തകരും, റിയാദ്


ഉത്തരം


നിങ്ങളുടെ കമ്പനിക്ക് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ വിലക്കുള്ളതുകൊണ്ടായിരിക്കണം തൊഴിലാളികളുടെ ഇക്കാമയോ മറ്റു രേഖകളോ ശരിയാക്കാന്‍ കഴിയാത്തത്. വിലക്ക് എന്ന് മാറുമെന്ന് നിങ്ങള്‍ക്കോ കമ്പനിക്കോ അറിയാന്‍ കഴിയാത്ത സാഹചര്യത്തിലും ശമ്പളവും മറ്റു ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കാത്തതിനാലും സൗദി തൊഴില്‍ കോടതിയില്‍ പരാതി കൊടുക്കുകയാണ് വേണ്ടത്.

അതോടൊപ്പം തന്നെ, സൗദിയില്‍ വന്നിട്ട് മൂന്നു മാസത്തിനുള്ളില്‍ ഇക്കാമ കിട്ടാത്ത സ്ഥിതിക്ക്, നിങ്ങള്‍ക്ക് പുതിയൊരു സ്‌പോണ്‍സറെ കണ്ടെത്താനും പഴയ സ്‌പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ സ്‌പോണ്‍സര്‍ഷിപ് മാറ്റാനും കഴിയും. ഇതിനു നിങ്ങളുടെ പുതിയ സ്‌പോണ്‍സര്‍ മതിയായ രേഖകളുമായി (നിങ്ങളുടെ പാസ്‌പോര്‍ട്ട്, സൗദി പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും കിട്ടുന്ന നിങ്ങളുടെ വിവരങ്ങളടങ്ങിയ പ്രിന്റൗട്) സൗദി തൊഴില്‍ ഓഫീസിനെ സമീപിക്കേണ്ടതാണ്.

നിങ്ങളെ ആവശ്യമുള്ള  മറ്റു സ്ഥാപനങ്ങളിലേക്ക് സ്‌പോണ്‍സര്‍ഷിപ് മാറ്റുകയോ നാട്ടിലയാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും തൊഴില്‍ കോടതിക്ക് കഴിയും. അതിനുവേണ്ടി നിങ്ങള്‍ ഓരോരുത്തരുടെയും  അപേക്ഷകള്‍ നിശ്ചിത ഫോറത്തില്‍ തയ്യാറാക്കി തൊഴില്‍ ഓഫീസില്‍ സുഹൃത്തുക്കളോ സാമൂഹ്യപ്രവര്‍ത്തകരോ വശം കൊടുത്തയക്കുക. എന്നാല്‍ അപേക്ഷ കൊടുക്കുന്നതിനു നിങ്ങളുടെ സാന്നിദ്ധ്യം വേണ്ടെങ്കിലും കോടതി ആവശ്യപ്പെടുന്ന സമയത്ത് നിങ്ങള്‍ ഹാജരാവുകയോ അല്ലെങ്കില്‍ സൗദി വക്കീലിന് വക്കാലത്ത് കൊടുക്കുകയോ വേണം. സൗദി വക്കീലന്മാരുടെ ഫീസ് വളരെ ഉയര്‍ന്നതിനാല്‍ നിങ്ങള്‍ എങ്ങനെയെങ്കിലും കോടതിയില്‍ നേരിട്ട് ഹാജരാവുന്നതാണ് നല്ലത്


ചോദ്യം 2


2 നാട്ടില്‍ വേറെ ഭാര്യയുള്ള ഭര്‍ത്താവ് തന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ വിവാഹമോചനം ചെയ്തു
എന്തു നിയമനടപടികളാണ് സ്വീകരിക്കാനാവുക

ഞാന്‍ 10 വര്‍ഷമായി ജിദ്ദയില്‍ താമസിക്കുകയാണ്. 8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജിദ്ദയില്‍ ജോലി ചെയ്തിരുന്ന അവസരത്തില്‍ ഞാന്‍ മലപ്പുറം സ്വദേശിയായ ഒരാളെ പരിചയപ്പെടുകയും ക്രിസ്ത്യാനിയായിരുന്ന ഞാന്‍ ഇസ്‌ലാം മതം സ്വീകരിച്ച് അയാളെ വിവാഹം കഴിക്കുകയും ചെയ്തു. അയാളുടേത് രണ്ടാം വിവാഹമാണ്. ആദ്യ ഭാര്യ അറിയാതെയാണ് അയാള്‍ എന്നെ വിവാഹം ചെയ്തത്. ഞങ്ങളുടെ വിവാഹം സൗദി വിവാഹ നിയമങ്ങള്‍ അനുസരിച്ചാണ് നടന്നത്. ഇന്ത്യന്‍ എംബസ്സി വിവാഹ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിവാഹശേഷം ഞാന്‍ ജോലി ഉപേക്ഷിക്കുകയും ഭര്‍ത്താവിന്റെ  ഇക്കാമയിലേക്ക് മാറി ഒരുമിച്ച് താമസിച്ചു വരികയുമാണ്. ഇതിനിടക്ക് ഞങ്ങള്‍ക്ക് കുഞ്ഞു ജനിക്കുകയും ചെയ്തു. അവനിപ്പോള്‍ 6 വയസ്സുണ്ട്. ഒരുമിച്ചാണ് താമസമെങ്കിലും എന്നെ പുറത്തു കൊണ്ടുപോവുകയോ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ ഭാര്യയായി പരിചയപ്പെടുത്തുകയോ ചെയ്തിരുന്നില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഞങ്ങളുടെ ബന്ധം ആദ്യഭാര്യ അറിയുകയും ഭാര്യയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സമ്മര്‍ദത്തെത്തുടര്‍ന്ന്  എന്റെ സമ്മതമോ അറിവോ ഇല്ലാതെ ഭര്‍ത്താവ് തലാഖ് ചൊല്ലുകയും ചെയ്തു. അതിനുശേഷം ഭര്‍ത്താവ് എന്നെ അറിയിക്കുകയും തലാഖ് സര്‍ട്ടിഫിക്കറ്റു സൗദി വിവാഹകോടതിയില്‍ നിന്നും എനിക്ക് ലഭിക്കുകയും ചെയ്തു. എനിക്ക് നാട്ടില്‍ അച്ഛനമ്മമാരോ മറ്റു ബന്ധുക്കളോ ഇല്ല. സ്വന്തമായി വസ്തുക്കളോ സമ്പാദ്യമോ ഒന്നും തന്നെയില്ല. ഭര്‍ത്താവ് അതിസമ്പന്നനും നാട്ടില്‍ ധാരാളം സ്വത്തുവകകള്‍ ഉള്ളയാളുമാണ്. ഈ സാഹചര്യത്തില്‍ എന്തുചെയ്യണമെന്നറിയാതെ വല്ലാത്ത ദുഃഖത്തില്‍ കഴിയുകയാണ് ഞാനും മകനും.

സുലേഖ, ജിദ്ദ


ഉത്തരം


ഇന്ത്യയിലും സൗദിയിലും നിലവിലുള്ള ഇസ്‌ലാമിക ശരിഅത്ത് നിയമമനുസരിച്ച് ഒരു പുരുഷന് ഒന്നില്‍ കൂടുതല്‍ വിവാഹം  കഴിക്കാന്‍ കഴിയും. എന്നാല്‍ എല്ലാ ഭാര്യമാര്‍ക്കും തുല്യ പരിഗണന കൊടുക്കേണ്ടതാണ്. ഇപ്പോള്‍ നിങ്ങളുടെ അറിവില്ലാതെയാണ് തലാഖ് ചൊല്ലിയതെന്നും അത് സൗദി കോടതി അംഗീകരിച്ചെന്നും കത്തില്‍ നിന്നും മനസ്സിലാക്കുന്നു. ഇവിടെ രണ്ടു കാര്യങ്ങള്‍ ചെയ്യാം.

മൊഴി ചൊല്ലിയത് തിരിച്ചെടുക്കാന്‍ ഭര്‍ത്താവിനെ നിങ്ങള്‍ നേരിട്ടോ മദ്ധ്യസ്ഥന്മാര്‍ മുഖേനയോ പ്രേരിപ്പിക്കുകയാണ്  ഒന്ന്, അങ്ങനെ ചെയ്താല്‍ പ്രശ്‌നം താല്‍ക്കാലികമായെങ്കിലും പരിഹരിച്ചെന്നുവരും. അഥവാ ഭര്‍ത്താവ് അതിന് വഴിപ്പെട്ടില്ലെങ്കില്‍ നാട്ടിലെ കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയാണ് വേണ്ടത്. കാരണം ഇന്ത്യന്‍ നിയമമനുസരിച്ച് നിങ്ങളുടെ അറിവില്ലാതെ ഏകപക്ഷീയമായി (ex parte) നടന്ന തലാഖ്  സൗദി കോടതികള്‍ അംഗീകരിക്കുമെങ്കിലും ഇന്ത്യന്‍ പൊതുനയത്തിനും നീതിന്യായ വ്യവസ്ഥക്കും  വിരുദ്ധമായതിനാല്‍  ഇന്ത്യന്‍ കോടതികള്‍ അംഗീകരിക്കില്ല എന്നതുകൊണ്ട് തീര്‍ച്ചയായും നിരാശപ്പെടാതെ നിങ്ങളുടെ ഭര്‍ത്താവിന്റെ നാട്ടിലെ കുടുംബ കോടതിയെ സമീപിക്കാവുന്നതാണ്.


സൗദി അറേബ്യയില്‍ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1

കൂടുതല്‍ സംശയങ്ങള്‍

വിസ ക്യാന്‍സല്‍ ചെയ്ത പഴയ പാസ്‌പോര്‍ട്ടില്‍; പുതിയ പാസ്‌പോര്‍ട്ടില്‍ സൗദിയിലേക്ക് മടങ്ങിപ്പോകാന്‍ കഴിയുമോ?

ഈജിപ്റ്റ് സ്വദേശിയെ വിവാഹം കഴിക്കണം; പള്ളിയില്‍ നിന്നും കിട്ടിയ “നിക്കാഹ്” സര്‍ട്ടിഫിക്കറ്റ് മതിയാവുമോ?

സാഹിര്‍ തെറ്റായി ട്രാഫിക് ഫൈന്‍ അടിച്ചു; എവിടെ പരാതിപ്പെടണം?

മകളെ ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും മാറ്റാന്‍ ജവാസാത്ത് അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

സൗദി അറേബ്യയില്‍ നിന്നും പഠിക്കാന്‍ സാധിക്കുന്ന ഗ്രാജുവേഷന്‍ കോഴ്‌സുകളെക്കുറിച്ച് ഒന്ന് വിശദികരിക്കാമോ … ഏതെല്ലാം ഇന്ത്യന്‍ യുണിവേഴ്‌സിറ്റികളുടെ സെന്ററുകള്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്?

രണ്ട് പാസ്‌പോര്‍ട്ട്, വിഭിന്ന വിവരങ്ങള്‍, കുടുംബത്തെ കൊണ്ടുവരാന്‍ കഴിയുമോ?

പിരിഞ്ഞുപോയി 5 മാസം കഴിഞ്ഞിട്ടും മന്ത്രാലയത്തില്‍നിന്നും സര്‍വ്വീസ് ആനുകൂല്യം കിട്ടിയില്ല; എന്താണ് പോംവഴി?

വിസ കാലാവധി കഴിയുന്നതിനു മുമ്പ് എക്‌സിറ്റില്‍ പോയാല്‍ സര്‍വീസ് ആനുകൂല്യം ലഭിക്കുമോ?

സന്ദര്‍ശകവിസ ജോലിവിസയാക്കി മാറ്റാന്‍ സാധിക്കുമോ?

സന്ദര്‍ശക വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളും നടപടിക്രമങ്ങളും എന്തൊക്കെയാണ്?

5 മാസമായി ശമ്പളമില്ല, 14 മണിക്കൂര്‍ ജോലി, ഭീഷണിയും കള്ളക്കേസും

നവജാത ശിശുവിന് ഓണ്‍അറൈവല്‍ വിസ കിട്ടുമോ?

നികുതി അടക്കാതെ എങ്ങനെ സ്വര്‍ണ്ണം കൊണ്ടുവരാന്‍ കഴിയും?

നാട്ടിലെ എന്റെ വസ്തു വില്‍ക്കണം; എന്താണ് നടപടിക്രമങ്ങള്‍?

5 മൊബൈല്‍ കണക്ഷനുകള്‍; 1 ലക്ഷം റിയാല്‍ കുടിശിക; പ്രശ്‌നം എങ്ങനെ പരിഹരിക്കും?

ഫിലിപ്പിനോ പെണ്‍കുട്ടിയെ എംബസ്സിയില്‍വച്ച് വിവാഹം കഴിക്കണം; എന്തൊക്കെയാണ് ചടങ്ങുകള്‍?

രണ്ടു ഭാര്യമാരെ കുടുംബ വിസയില്‍ കൊണ്ടുവരാന്‍ കഴിയുമോ?

സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കി; എങ്ങനെ രക്ഷപ്പെടും?

റി എന്‍ട്രി കാലാവധി കഴിഞ്ഞു; ഇനി സൗദിയിലേക്ക് തിരിച്ചു പോവാന്‍ കഴിയുമോ?

പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് മുദ്ര ഇല്ല; പുതിയ വിസയില്‍ സൗദിക്ക് പോകാന്‍ കഴിയുമോ?

“ഡേറ്റാഫ്‌ളോ” വെരിഫിക്കേഷന്‍ അകാരണമായി വൈകുന്നു, എന്ത് ചെയ്യണം?

കരാര്‍ കാലാവധി തീരുന്നതിന് മുമ്പ് പിരിച്ചുവിട്ടു; കമ്പനി നഷ്ടപരിഹാരം തരുമോ?

ഫാമിലി വിസ കിട്ടുന്നതിന് “മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ്” ആവശ്യമാണോ?

നാലു മാസമായി ശമ്പളമില്ല; മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ എന്ത് ചെയ്യണം?

വാഹനാപകടത്തില്‍ സുഹൃത്തുക്കള്‍ മരിച്ചു; നഷ്ടപരിഹാരം എങ്ങനെ കണക്കാക്കും?

ഭര്‍ത്താവ് എന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ സൗദിയിലുണ്ട്. എനിക്കും ഭര്‍ത്താവിനും ഒരുമിച്ച് നാട്ടിലേക്ക് പോകാന്‍ കഴിയുമോ?

കമ്പനി ഗ്രാറ്റ്വിറ്റി (സര്‍വീസ് പ്രതിഫലം) നിഷേധിക്കുന്നു; എവിടെ പരാതിപ്പെടണം?

പാസ്‌പോര്‍ട്ട് പുതുക്കണം; എംബസ്സിയാണോ നാടാണോ കൂടുതല്‍ സൗകര്യപ്രദം?

ആദ്യഭാര്യയുടെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു; എന്‍.ആര്‍.ഐ സെല്ലിന് നടപടി എടുക്കാനാവുമോ?

ഇന്ത്യയില്‍ നിന്നും കുട്ടിയെ ദത്തെടുക്കണം, എന്താണ് നടപടി ക്രമങ്ങള്‍?

സഹോദരങ്ങള്‍ക്ക് സന്ദര്‍ശക വിസ കിട്ടുമോ?

ഖത്തര്‍ ബാങ്കില്‍ നിന്നും കടമെടുത്ത തുക തിരിച്ചടച്ചില്ല, ഇന്റര്‍പോള്‍ സൗദിയില്‍ നിന്നും അറസ്റ്റ് ചെയ്യുമോ?

പ്രൊഫഷന്‍ മാറ്റാന്‍ കമ്പനി തയ്യാറാവുന്നില്ല, സ്വയം മാറ്റാന്‍ കഴിയുമോ?

ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാണോ?

ഇക്കാമ കളവുപോയി; ഡൂപ്ലിക്കേറ്റ് കിട്ടാന്‍ എന്താണ് വഴി?

വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?

സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?

ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?

ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?

സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?

ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം

ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?

ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?

അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?

ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?

ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ മൂന്നു മാസമായിട്ടും കിട്ടിയില്ല; എന്താണ് പരിഹാര മാര്‍ഗ്ഗം?

കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?

സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?

യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?

കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?

സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി

സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം

രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?

സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?

ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?

“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”

നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?

എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?

ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?

We use cookies to give you the best possible experience. Learn more