| Thursday, 5th May 2016, 9:57 pm

അമ്മയുടെ പ്രൊഫഷന്‍ ക്ലിനിക് ക്ലീനര്‍; നവജാത ശിശുവിന് ഓണ്‍ അറൈവല്‍ വിസ കിട്ടുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഞാന്‍  സൗദിയിലെ  ഒരു  ക്ലിനിക്കില്‍  ജോലി  ചെയ്യുന്നു. കൂടെ  അതേ  ക്ലിനിക്കില്‍   എന്റെ  ഭര്‍ത്താവും  ജോലി  ചെയ്യുന്നുണ്ട്. ഞാന്‍   ഇപ്പോള്‍ ഡെലിവറിക്കു  വേണ്ടി  ആറു  മാസത്തെ  ലീവിന്  നാട്ടില്‍  വന്നിരിക്കുകയാണ്. ഭര്‍ത്താവ്   സൗദിയില്‍ തന്നെ  ഉണ്ട്.   എന്റെയും ഭര്‍ത്താവിന്റെയും വിസ ക്ലിനിക് ക്ലീനര്‍ വിസ ആണ്. ഞങ്ങള്‍ ഒരുമിച്ചാണ് കഴിയുന്നത്. ഞങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് സൗദി എംബസ്സി അറ്റസ്റ്റ് ചെയ്തിട്ടുണ്ട്. എനിക്ക് സൗദിയിലേക്ക് ലീവ്  കഴിഞ്ഞു  പോകുമ്പോള്‍  കുട്ടിയെ  കൊണ്ട്  പോകാന്‍   ബുദ്ധിമുട്ടുകള്‍   വല്ലതും  ഉണ്ടോ?  കൊണ്ട്  പോകാന്‍   പ്രത്യേകം  വിസ  വല്ലതും  ആവശ്യം  ഉണ്ടോ?  എന്തൊക്കെ  പേപ്പറുകള്‍   ഞാന്‍   ഇവിടുന്നു  പോകുമ്പോള്‍   കരുതണം ?  ഞങ്ങളുടെ  വിസ  ക്ലീനിംഗ്  ആയതിനാല്‍ എയര്‍പ്പോര്‍ട്ടില്‍   പ്രശങ്ങള്‍   വല്ലതും  ഉണ്ടാകുമോ?  സൌദിയില്‍  എത്തി  കഴിഞ്ഞാല്‍  കുട്ടിക്ക്  വിസക്ക്  വേണ്ടി  എന്താണ് ഞങ്ങള്‍  ചെയ്യേണ്ടത്  വിശദമായ  മറുപടി  തരണമെന്ന് അപേക്ഷിക്കുന്നു.


ഭാഗം: 65


ചോദ്യം 1


അമ്മയുടെ പ്രൊഫഷന്‍ ക്ലിനിക് ക്ലീനര്‍; നവജാത ശിശുവിന് ഓണ്‍ അറൈവല്‍ വിസ കിട്ടുമോ?
ഞാന്‍  സൗദിയിലെ  ഒരു  ക്ലിനിക്കില്‍  ജോലി  ചെയ്യുന്നു. കൂടെ  അതേ  ക്ലിനിക്കില്‍   എന്റെ  ഭര്‍ത്താവും  ജോലി  ചെയ്യുന്നുണ്ട്. ഞാന്‍   ഇപ്പോള്‍ ഡെലിവറിക്കു  വേണ്ടി  ആറു  മാസത്തെ  ലീവിന്  നാട്ടില്‍  വന്നിരിക്കുകയാണ്. ഭര്‍ത്താവ്   സൗദിയില്‍ തന്നെ  ഉണ്ട്.   എന്റെയും ഭര്‍ത്താവിന്റെയും വിസ ക്ലിനിക് ക്ലീനര്‍ വിസ ആണ്. ഞങ്ങള്‍ ഒരുമിച്ചാണ് കഴിയുന്നത്. ഞങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് സൗദി എംബസ്സി അറ്റസ്റ്റ് ചെയ്തിട്ടുണ്ട്. എനിക്ക് സൗദിയിലേക്ക് ലീവ്  കഴിഞ്ഞു  പോകുമ്പോള്‍  കുട്ടിയെ  കൊണ്ട്  പോകാന്‍   ബുദ്ധിമുട്ടുകള്‍   വല്ലതും  ഉണ്ടോ?  കൊണ്ട്  പോകാന്‍   പ്രത്യേകം  വിസ  വല്ലതും  ആവശ്യം  ഉണ്ടോ?  എന്തൊക്കെ  പേപ്പറുകള്‍   ഞാന്‍   ഇവിടുന്നു  പോകുമ്പോള്‍   കരുതണം ?  ഞങ്ങളുടെ  വിസ  ക്ലീനിംഗ്  ആയതിനാല്‍ എയര്‍പ്പോര്‍ട്ടില്‍   പ്രശങ്ങള്‍   വല്ലതും  ഉണ്ടാകുമോ?  സൌദിയില്‍  എത്തി  കഴിഞ്ഞാല്‍  കുട്ടിക്ക്  വിസക്ക്  വേണ്ടി  എന്താണ് ഞങ്ങള്‍  ചെയ്യേണ്ടത്  വിശദമായ  മറുപടി  തരണമെന്ന് അപേക്ഷിക്കുന്നു.

രാജി സുരേന്ദ്രന്‍, റിയാദ്


ഉത്തരം


എക്‌സിറ്റ് റിഎന്‍ട്രി വിസ ഉള്ളതിനാല്‍ നിങ്ങളുടെ കുട്ടിയെ പ്രത്യേക വിസ ഇല്ലാതെ തന്നെ  (ഓണ്‍ അറൈവല്‍ വിസ) സൗദിയില്‍ കൊണ്ടുവരാന്‍ കഴിയും. വിമാന ടിക്കറ്റ് മാത്രം മതി. ഒരു വയസ്സുവരെ പ്രായമുള്ള നവജാത ശിശുക്കളെ  ഇപ്രകാരം  വിസ ഇല്ലാതെ തന്നെ അമ്മയുടെ വിസയില്‍ (കുഞ്ഞിന്റെ മാതാവിനോ പിതാവിനോ എക്‌സിറ്റ് റിഎന്‍ട്രി വിസ വേണം)  കൊണ്ടുവരാന്‍ കഴിയും. താഴെപ്പറയുന്ന രേഖകള്‍ ഉണ്ടായിരിക്കണം:

1. കുഞ്ഞിന്റെ പാസ്‌പോര്‍ട്ട്, ജനനസര്‍ട്ടിഫിക്കറ്റ്, വാക്‌സിനേഷന്‍ സര്‍ട്ടഫിക്കറ്റ് എന്നിവ
2. നിങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റും ഭര്‍ത്താവിന്റെ ഇക്കാമയുടെ കോപ്പിയും  (ആവശ്യപ്പെടുന്നെങ്കില്‍ മാത്രം ഹാജരാക്കിയാല്‍ മതി)

സൗദി എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ കൗണ്ടറില്‍ നിന്നും ബോര്‍ഡര്‍ എന്‍ട്രി നമ്പര്‍ കുഞ്ഞിന്റെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തും. പിന്നീട് കുഞ്ഞിന് ഇക്കാമ എടുക്കുമ്പോള്‍ ഈ നമ്പര്‍ ആവശ്യമായി വരും.

സൗദിയില്‍ കൊണ്ടുവന്നതിനു ശേഷം പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും (ജവാസാത്ത്)കുഞ്ഞിന്  ഇക്കാമ എടുക്കേണ്ടതാണ്. ഇതിന് 2000 റിയാല്‍ ഫീസ് കൊടുക്കണം. ഒരു വയസ്സിന് ശേഷമാണ് കുഞ്ഞിന് ഇക്കാമ എടുക്കുന്നതെങ്കില്‍ 1000 റിയാല്‍ ഫൈനും കൊടുക്കേണ്ടിവരും.


ചോദ്യം 2


വാഗ്ദാനം ചെയ്ത ശമ്പളം കമ്പനി തരുന്നില്ല; എന്ത് ചെയ്യണം?

ഞാന്‍ ഒരു വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരുന്നു. 1400 റിയാല്‍ ആണ് എനിക്ക് തരുന്ന ശമ്പളം. അതില്‍ 300 റിയാലോളം മെസ്സില്‍ ചെലവാക്കും. ഞാന്‍ ഇവിടേക്ക് വരുമ്പോള്‍ 2 മാസം കഴിയുമ്പോള്‍  200 റിയാല്‍ കൂട്ടിത്തരാം എന്ന് പറഞ്ഞിരുന്നു. ശമ്പളം കൂട്ടിത്തരാന്‍ കഴിയില്ലന്ന് ഇപ്പോള്‍ പറയുന്നു. എങ്കില്‍ എന്നെ എക്‌സിറ്റ് അടിച്ച് നാട്ടില്‍ വിടണമെന്ന് പറഞ്ഞപ്പോള്‍ 2 വര്‍ഷം നിര്‍ബന്ധമായും ജോലി എടുക്കണമെന്ന് പറയുന്നു. എന്താണ് ചെയ്യുക?എനിക്ക് സ്‌പോണ്‍സര്‍ഷിപ് മാറ്റി കിട്ടുമോ? അല്ലെങ്കില്‍ നാട്ടിലേക്ക് എക്‌സിറ്റ് കിട്ടുമോ?

താജുദീന്‍, ദമ്മാം


ഉത്തരം


ശരിയായ തൊഴില്‍ കരാര്‍ ഇല്ലാതെ ജോലിക്ക് വന്നാലുള്ള  അവസ്ഥയാണിത്. ശമ്പളത്തെയും മറ്റ് ആനുകൂല്യങ്ങളെയും അടിസ്ഥാനമാക്കി നിങ്ങളും സ്‌പോണ്‍സറും തമ്മില്‍ ഒരു കരാറും  അതില്‍ 200 റിയാല്‍ കൂട്ടിത്തരുന്നത് സംബന്ധിച്ച് ഒരു വ്യവസ്ഥയും ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കമ്പനിക്ക് അത് നിഷേധിക്കാന്‍ കഴിയില്ലായിരുന്നു. നിഷേധിച്ചാലോ? ലേബര്‍ ഓഫീസ് വഴി നിങ്ങളുടെ അവകാശം നേടിയെടുക്കാമായിരുന്നു..

നിങ്ങള്‍ സൗദിയില്‍ വന്നതിനുശേഷം നിങ്ങളുടെ അറിവില്ലാതെ ഒരു കരാര്‍ തയ്യാറാക്കി നിങ്ങളെക്കൊണ്ട് ഒപ്പിടുവിച്ച് കമ്പനി വച്ചിട്ടുണ്ടാവണം. അതില്‍ 2 വര്‍ഷം ജോലി ചെയ്യണം എന്ന നിബന്ധന ഉണ്ടായിരിക്കണം. അതാണ് 2 വര്‍ഷം കഴിഞ്ഞിട്ടേ നാട്ടില്‍ പോകാന്‍ കഴിയൂ എന്ന് കമ്പനി പറയാന്‍ കാരണം. ഇനി രണ്ടു വര്‍ഷത്തിനിടക്ക് ജോലി മതിയാക്കി നാട്ടില്‍ പോകേണ്ട അവസ്ഥ വന്നാല്‍ കമ്പനിക്ക് വലിയ നഷ്ടപരിഹാരം കൊടുക്കേണ്ടിവരും.

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് പോകുന്നവരോട് “തൊഴില്‍ കരാര്‍” എന്ന രേഖയില്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ ഒപ്പിട്ടു വാങ്ങുന്ന രേഖ പലപ്പോഴും ശരിയായുള്ളതല്ല. സൗദി സ്‌പോണ്‍സറും തൊഴിലാളിയും ഒപ്പിട്ടാലേ കരാര്‍ ആവുകയുള്ളൂ. പലപ്പോഴും സൗദി സ്‌പോണ്‍സറുടെ ഒപ്പിന്റെ സ്ഥാനത്ത്  റിക്രൂട്ടിംഗ് എജന്റാണ് ഒപ്പിടാറ്. അല്ലെങ്കില്‍ തൊഴിലാളിയെക്കൊണ്ട് തന്നെ അവിടെ ഒപ്പിടുവിക്കും!! തൊഴിലാളികളുടെ അജ്ഞത മുതലെടുക്കുകയാണ് നാട്ടിലെ റിക്രൂട്ടിംഗ് ഏജന്റുമാര്‍ ചെയ്യുന്നത്. ഇത് അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ നാളിതുവരെ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ ചെയ്തിട്ടില്ല.


സൗദി അറേബ്യയില്‍ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1

കൂടുതല്‍ സംശയങ്ങള്‍:-
ഈജിപ്റ്റ് സ്വദേശിയെ വിവാഹം കഴിക്കണം; പള്ളിയില്‍ നിന്നും കിട്ടിയ “നിക്കാഹ്” സര്‍ട്ടിഫിക്കറ്റ് മതിയാവുമോ?

വിസ ക്യാന്‍സല്‍ ചെയ്ത പഴയ പാസ്‌പോര്‍ട്ടില്‍; പുതിയ പാസ്‌പോര്‍ട്ടില്‍ സൗദിയിലേക്ക് മടങ്ങിപ്പോകാന്‍ കഴിയുമോ?

സാഹിര്‍ തെറ്റായി ട്രാഫിക് ഫൈന്‍ അടിച്ചു; എവിടെ പരാതിപ്പെടണം?

മകളെ ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും മാറ്റാന്‍ ജവാസാത്ത് അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

സൗദി അറേബ്യയില്‍ നിന്നും പഠിക്കാന്‍ സാധിക്കുന്ന ഗ്രാജുവേഷന്‍ കോഴ്‌സുകളെക്കുറിച്ച് ഒന്ന് വിശദികരിക്കാമോ … ഏതെല്ലാം ഇന്ത്യന്‍ യുണിവേഴ്‌സിറ്റികളുടെ സെന്ററുകള്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്?

രണ്ട് പാസ്‌പോര്‍ട്ട്, വിഭിന്ന വിവരങ്ങള്‍, കുടുംബത്തെ കൊണ്ടുവരാന്‍ കഴിയുമോ?

പിരിഞ്ഞുപോയി 5 മാസം കഴിഞ്ഞിട്ടും മന്ത്രാലയത്തില്‍നിന്നും സര്‍വ്വീസ് ആനുകൂല്യം കിട്ടിയില്ല; എന്താണ് പോംവഴി?

വിസ കാലാവധി കഴിയുന്നതിനു മുമ്പ് എക്‌സിറ്റില്‍ പോയാല്‍ സര്‍വീസ് ആനുകൂല്യം ലഭിക്കുമോ?

സന്ദര്‍ശകവിസ ജോലിവിസയാക്കി മാറ്റാന്‍ സാധിക്കുമോ?

സന്ദര്‍ശക വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളും നടപടിക്രമങ്ങളും എന്തൊക്കെയാണ്?

5 മാസമായി ശമ്പളമില്ല, 14 മണിക്കൂര്‍ ജോലി, ഭീഷണിയും കള്ളക്കേസും

നവജാത ശിശുവിന് ഓണ്‍അറൈവല്‍ വിസ കിട്ടുമോ?

നികുതി അടക്കാതെ എങ്ങനെ സ്വര്‍ണ്ണം കൊണ്ടുവരാന്‍ കഴിയും?

നാട്ടിലെ എന്റെ വസ്തു വില്‍ക്കണം; എന്താണ് നടപടിക്രമങ്ങള്‍?

5 മൊബൈല്‍ കണക്ഷനുകള്‍; 1 ലക്ഷം റിയാല്‍ കുടിശിക; പ്രശ്‌നം എങ്ങനെ പരിഹരിക്കും?

ഫിലിപ്പിനോ പെണ്‍കുട്ടിയെ എംബസ്സിയില്‍വച്ച് വിവാഹം കഴിക്കണം; എന്തൊക്കെയാണ് ചടങ്ങുകള്‍?

രണ്ടു ഭാര്യമാരെ കുടുംബ വിസയില്‍ കൊണ്ടുവരാന്‍ കഴിയുമോ?

സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കി; എങ്ങനെ രക്ഷപ്പെടും?

റി എന്‍ട്രി കാലാവധി കഴിഞ്ഞു; ഇനി സൗദിയിലേക്ക് തിരിച്ചു പോവാന്‍ കഴിയുമോ?

പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് മുദ്ര ഇല്ല; പുതിയ വിസയില്‍ സൗദിക്ക് പോകാന്‍ കഴിയുമോ?

“ഡേറ്റാഫ്‌ളോ” വെരിഫിക്കേഷന്‍ അകാരണമായി വൈകുന്നു, എന്ത് ചെയ്യണം?

കരാര്‍ കാലാവധി തീരുന്നതിന് മുമ്പ് പിരിച്ചുവിട്ടു; കമ്പനി നഷ്ടപരിഹാരം തരുമോ?

ഫാമിലി വിസ കിട്ടുന്നതിന് “മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ്” ആവശ്യമാണോ?

നാലു മാസമായി ശമ്പളമില്ല; മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ എന്ത് ചെയ്യണം?

വാഹനാപകടത്തില്‍ സുഹൃത്തുക്കള്‍ മരിച്ചു; നഷ്ടപരിഹാരം എങ്ങനെ കണക്കാക്കും?

ഭര്‍ത്താവ് എന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ സൗദിയിലുണ്ട്. എനിക്കും ഭര്‍ത്താവിനും ഒരുമിച്ച് നാട്ടിലേക്ക് പോകാന്‍ കഴിയുമോ?

കമ്പനി ഗ്രാറ്റ്വിറ്റി (സര്‍വീസ് പ്രതിഫലം) നിഷേധിക്കുന്നു; എവിടെ പരാതിപ്പെടണം?

പാസ്‌പോര്‍ട്ട് പുതുക്കണം; എംബസ്സിയാണോ നാടാണോ കൂടുതല്‍ സൗകര്യപ്രദം?

ആദ്യഭാര്യയുടെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു; എന്‍.ആര്‍.ഐ സെല്ലിന് നടപടി എടുക്കാനാവുമോ?

ഇന്ത്യയില്‍ നിന്നും കുട്ടിയെ ദത്തെടുക്കണം, എന്താണ് നടപടി ക്രമങ്ങള്‍?

സഹോദരങ്ങള്‍ക്ക് സന്ദര്‍ശക വിസ കിട്ടുമോ?

ഖത്തര്‍ ബാങ്കില്‍ നിന്നും കടമെടുത്ത തുക തിരിച്ചടച്ചില്ല, ഇന്റര്‍പോള്‍ സൗദിയില്‍ നിന്നും അറസ്റ്റ് ചെയ്യുമോ?

പ്രൊഫഷന്‍ മാറ്റാന്‍ കമ്പനി തയ്യാറാവുന്നില്ല, സ്വയം മാറ്റാന്‍ കഴിയുമോ?

ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാണോ?

ഇക്കാമ കളവുപോയി; ഡൂപ്ലിക്കേറ്റ് കിട്ടാന്‍ എന്താണ് വഴി?

വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?

സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?

ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?

ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?

സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?

ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം

ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?

ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?

അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?

ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?

ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ മൂന്നു മാസമായിട്ടും കിട്ടിയില്ല; എന്താണ് പരിഹാര മാര്‍ഗ്ഗം?

കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?

സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?

യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?

കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?

സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി

സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം

രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?

സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?

ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?

“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”

നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?

എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?

ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?

We use cookies to give you the best possible experience. Learn more