ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയ ഈജിപ്ത് സ്വദേശിയായ ഒരു യുവതിയെ വിവാഹം ചെയ്യാന്‍ ഞാന്‍ ഉദ്ദേശി ക്കുന്നു. ഞാനും അവളും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഇവിടത്തെ ഒരു പള്ളിയില്‍ വച്ച് ഞങ്ങള്‍ നിക്കാഹ് ചെയ്തു. അതിന്റെ രേഖ ഞങ്ങളുടെ കൈവശം ഉണ്ട്. ഒരുമിച്ച് ഭാര്യാ ഭര്‍ത്താക്കന്മാരായി ജീവിക്കുന്നതിന് ഇത് മതിയോ? ഇല്ലെങ്കില്‍ എന്താണ് നടപടിക്രമങ്ങള്‍?
ഭാഗം 64
ചോദ്യം 1
ഈജിപ്റ്റ് സ്വദേശിയെ വിവാഹം കഴിക്കണം; പള്ളിയില്‍ നിന്നും കിട്ടിയ “നിക്കാഹ്” സര്‍ട്ടിഫിക്കറ്റ് മതിയാവുമോ?
ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയ ഈജിപ്ത് സ്വദേശിയായ ഒരു യുവതിയെ വിവാഹം ചെയ്യാന്‍ ഞാന്‍ ഉദ്ദേശി ക്കുന്നു. ഞാനും അവളും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഇവിടത്തെ ഒരു പള്ളിയില്‍ വച്ച് ഞങ്ങള്‍ നിക്കാഹ് ചെയ്തു. അതിന്റെ രേഖ ഞങ്ങളുടെ കൈവശം ഉണ്ട്. ഒരുമിച്ച് ഭാര്യാ ഭര്‍ത്താക്കന്മാരായി ജീവിക്കുന്നതിന് ഇത് മതിയോ? ഇല്ലെങ്കില്‍ എന്താണ് നടപടിക്രമങ്ങള്‍?
യൂസുഫ്, റിയാദ്
ഉത്തരം
പള്ളിയില്‍ വച്ച് ചെയ്ത നിക്കാഹ് സാധുവാണെന്ന് തോന്നുന്നില്ല. സൗദി അറേബ്യയില്‍ ഇസ്ലാം മത വിശ്വാസികളായ യുവതീയുവാക്കളുടെ വിവാഹത്തിനു കൃത്യമായ വ്യവസ്ഥകള്‍ ഉണ്ട്. അത് താഴെപ്പറയുന്ന രീതിയിലാണ്. ഇപ്രകാരം വിവാഹിതരായവരുടെ വിവാഹത്തിനു മാത്രമേ സൗദി സര്‍ക്കാറിന്റ അംഗീകാരമുള്ളു.
(1) വിവാഹത്തിനായുള്ള പ്രത്യേക കോടതിയില്‍ പോയി (ഇത് എല്ലാ പ്രധാന പട്ടണങ്ങളിലും ഉണ്ട്) അപ്പോയിന്റ്‌മെന്റ് എടുക്കുക.
(2) അപ്പോയിന്റ്‌മെന്റ് സമയത്ത് വരന്‍, വധു, വധുവിന്റെ രക്ഷിതാവ് (പിതാവ്, സഹോദരന്‍, പിതാവിന്റെ സഹോദരന്‍, മാതാവിന്റെ സഹോദരന്‍ ഇവരില്‍ ആരെങ്കിലും ഒരാള്‍), വധുവിന്റെ ഭാഗത്തുനിന്നും രണ്ടു സാക്ഷികള്‍ എന്നിവരുള്‍പ്പെടെ 5 പേര്‍ ഉണ്ടായിരിക്കണം. എല്ലാവരും നിയമാനുസൃതം സൗദി അറേബ്യയില്‍ താമസിക്കുന്നവരും ആയിരിക്കണം. വിവാഹത്തിന് എത്തുന്നതിന് മുന്‍പുതന്നെ വധുവിന്റെ രക്ഷിതാവിന് നിയമാനുസൃതമായ വിവാഹധനം (മഹര്‍) വരന്‍ നല്‍കിയിരിക്കണം. മഹര്‍ നല്‍കിയിട്ടില്ലെങ്കില്‍ വിവാഹം നടക്കില്ല. 5 പേരുടെയും ഇക്കാമയും വധുവിന്റെ (ഈജിപ്ത് സ്വദേശിയായതിനാല്‍) പാസ്‌പോര്‍ട്ടും കൊണ്ടുവരണം.
(3) വിവാഹത്തിനുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കിയതിനുശേഷം വിവാഹം നടത്തിക്കൊടുക്കുന്നതിനു അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെ(ഖാസി) മുന്നില്‍ സന്നിഹിതരായി വിശദീകരണങ്ങള്‍ നല്‍കിയതിനുശേഷം ബന്ധപ്പെട്ട രേഖകളില്‍ ഒപ്പിടുന്നതോടുകൂടി നടപടിക്രമങ്ങള്‍ അവസാനിക്കുകയും വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും.
ഈ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ സൗദി നിയമപ്രകാരം ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കാന്‍ കഴിയുകയുള്ളൂ.
ചോദ്യം 2
ഹരിലാല്‍, കൊച്ചി
ഉത്തരം
പുതിയ പാസ്‌പോര്‍ട്ടിനോടൊപ്പം പഴയ പാസ്‌പോര്‍ട്ടും ഉണ്ടായിരുന്നാല്‍ കൊച്ചിയിലെയും റിയാദിലെയും എയര്‍പോര്‍ട്ടുകളില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാവാതെ സൗദി അറേബ്യ യിലേക്ക് മടങ്ങി വരാന്‍ കഴിയും.. പഴയ പാസ്‌പോര്‍ട്ട് ക്യാന്‍സല്‍ ആയതിനാല്‍ എമിഗ്രേഷന്‍ മുദ്രകള്‍ പുതിയ പാസ്‌പോര്‍ട്ടിലായിരിക്കും പതിക്കുന്നത്.
എന്നാല്‍ സൗദിയില്‍ വന്നതിനുശേഷം വൈകാതെതന്നെ സൗദി പാസ്‌പോര്‍ട്ട് ഓഫീസില്‍ (ജവാസാത്ത്) പോയി പുതിയ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തണം. അങ്ങനെ ചെയ്തില്ലെങ്കില്‍ പിന്നീട് സൗദി അറേബ്യക്ക് പുറത്ത് എക്‌സിറ്റ്‌റിഎന്‍ട്രികളില്‍ പോകാന്‍ കഴിയില്ല. തൊഴില്‍വിസയിലുള്ള നിങ്ങളുടെ പുതിയ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ ഇപ്രകാരം സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന് (Naqal maloomat) നിങ്ങളുടെ സ്‌പോണ്‍സറോ കമ്പനി ലെയ്‌സാണ്‍ ഓഫീസറോ ജവാസത്തില്‍ പോകേണ്ടതാണ്. (എന്നാല്‍ നിങ്ങളുടെ ആശ്രിത വിസയിലുള്ളവരുടെ പുതിയ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ഭാര്യ, മക്കള്‍, തുടങ്ങി സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തുന്നതിന് നിങ്ങള്‍ സ്വയം പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് പോയാല്‍ മതിയാവും. നിങ്ങളുടെ പാസ്‌പോര്‍ട്ട് കോപ്പി, ആശ്രിതരുടെ ഇക്കാമയുടെ കോപ്പി, ആശ്രിതരുടെ പഴയതും പുതിയതുമായ പാസ്‌പോര്‍ട്ടുകള്‍ എന്നിവയാണ് അപേക്ഷാഫോറത്തോടൊപ്പം ജവാസാത്ത് ഓഫീസില്‍ കൊടുക്കേണ്ടത്).
സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.
ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?
കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:
Doolnews.com
UKS Road, Calicut 1
കൂടുതല്‍ സംശയങ്ങള്‍:-
സാഹിര്‍ തെറ്റായി ട്രാഫിക് ഫൈന്‍ അടിച്ചു; എവിടെ പരാതിപ്പെടണം?
മകളെ ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും മാറ്റാന്‍ ജവാസാത്ത് അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?
രണ്ട് പാസ്‌പോര്‍ട്ട്, വിഭിന്ന വിവരങ്ങള്‍, കുടുംബത്തെ കൊണ്ടുവരാന്‍ കഴിയുമോ?
വിസ കാലാവധി കഴിയുന്നതിനു മുമ്പ് എക്‌സിറ്റില്‍ പോയാല്‍ സര്‍വീസ് ആനുകൂല്യം ലഭിക്കുമോ?
സന്ദര്‍ശകവിസ ജോലിവിസയാക്കി മാറ്റാന്‍ സാധിക്കുമോ?
സന്ദര്‍ശക വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളും നടപടിക്രമങ്ങളും എന്തൊക്കെയാണ്?
5 മാസമായി ശമ്പളമില്ല, 14 മണിക്കൂര്‍ ജോലി, ഭീഷണിയും കള്ളക്കേസും
നവജാത ശിശുവിന് ഓണ്‍അറൈവല്‍ വിസ കിട്ടുമോ?
നികുതി അടക്കാതെ എങ്ങനെ സ്വര്‍ണ്ണം കൊണ്ടുവരാന്‍ കഴിയും?
നാട്ടിലെ എന്റെ വസ്തു വില്‍ക്കണം; എന്താണ് നടപടിക്രമങ്ങള്‍?
5 മൊബൈല്‍ കണക്ഷനുകള്‍; 1 ലക്ഷം റിയാല്‍ കുടിശിക; പ്രശ്‌നം എങ്ങനെ പരിഹരിക്കും?
ഫിലിപ്പിനോ പെണ്‍കുട്ടിയെ എംബസ്സിയില്‍വച്ച് വിവാഹം കഴിക്കണം; എന്തൊക്കെയാണ് ചടങ്ങുകള്‍?
രണ്ടു ഭാര്യമാരെ കുടുംബ വിസയില്‍ കൊണ്ടുവരാന്‍ കഴിയുമോ?
സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കി; എങ്ങനെ രക്ഷപ്പെടും?
റി എന്‍ട്രി കാലാവധി കഴിഞ്ഞു; ഇനി സൗദിയിലേക്ക് തിരിച്ചു പോവാന്‍ കഴിയുമോ?
പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് മുദ്ര ഇല്ല; പുതിയ വിസയില്‍ സൗദിക്ക് പോകാന്‍ കഴിയുമോ?
“ഡേറ്റാഫ്‌ളോ” വെരിഫിക്കേഷന്‍ അകാരണമായി വൈകുന്നു, എന്ത് ചെയ്യണം?
കരാര്‍ കാലാവധി തീരുന്നതിന് മുമ്പ് പിരിച്ചുവിട്ടു; കമ്പനി നഷ്ടപരിഹാരം തരുമോ?
ഫാമിലി വിസ കിട്ടുന്നതിന് “മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ്” ആവശ്യമാണോ?
നാലു മാസമായി ശമ്പളമില്ല; മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ എന്ത് ചെയ്യണം?
വാഹനാപകടത്തില്‍ സുഹൃത്തുക്കള്‍ മരിച്ചു; നഷ്ടപരിഹാരം എങ്ങനെ കണക്കാക്കും?
കമ്പനി ഗ്രാറ്റ്വിറ്റി (സര്‍വീസ് പ്രതിഫലം) നിഷേധിക്കുന്നു; എവിടെ പരാതിപ്പെടണം?
പാസ്‌പോര്‍ട്ട് പുതുക്കണം; എംബസ്സിയാണോ നാടാണോ കൂടുതല്‍ സൗകര്യപ്രദം?
ആദ്യഭാര്യയുടെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു; എന്‍.ആര്‍.ഐ സെല്ലിന് നടപടി എടുക്കാനാവുമോ?
ഇന്ത്യയില്‍ നിന്നും കുട്ടിയെ ദത്തെടുക്കണം, എന്താണ് നടപടി ക്രമങ്ങള്‍?
സഹോദരങ്ങള്‍ക്ക് സന്ദര്‍ശക വിസ കിട്ടുമോ?
പ്രൊഫഷന്‍ മാറ്റാന്‍ കമ്പനി തയ്യാറാവുന്നില്ല, സ്വയം മാറ്റാന്‍ കഴിയുമോ?
ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാണോ?
ഇക്കാമ കളവുപോയി; ഡൂപ്ലിക്കേറ്റ് കിട്ടാന്‍ എന്താണ് വഴി?
വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?
സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?
ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?
ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?
സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?
ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം
ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?
ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?
അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?
ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?
കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?
സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?
യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?
കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?
സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി
സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?
മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?
സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?
കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?
മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം
രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?
സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?
ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?
ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?
“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”
എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?
ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?