സൗദി അറേബ്യയില്‍ നിന്നും പഠിക്കാന്‍ സാധിക്കുന്ന ഗ്രാജുവേഷന് കോഴ്സുകളെക്കുറിച്ച് ഒന്ന് വിശദികരിക്കാമോ … ഏതെല്ലാം ഇന്ത്യന്‍ യുണിവേഴ്സിറ്റികളുടെ സെന്ററുകള്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്?
ചോദ്യം 1
സൗദി അറേബ്യയില്‍ നിന്നും പഠിക്കാന്‍ സാധിക്കുന്ന ഗ്രാജുവേഷന് കോഴ്സുകളെക്കുറിച്ച് ഒന്ന് വിശദികരിക്കാമോ … ഏതെല്ലാം ഇന്ത്യന്‍ യുണിവേഴ്സിറ്റികളുടെ സെന്ററുകള്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്?
ഷംസുദ്ദീന്, ജെദ്ദ
ഉത്തരം
നിലവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് വളരെ പരിമിതമായ സൗകര്യങ്ങളാണ് സൗദി അറേബ്യയില്‍ ഉള്ളത്. ഹയര്‍ സെക്കണ്ടറിക്ക് (12th class) ശേഷമുള്ള വിദ്യാഭ്യാസം നല്കുന്ന ഒരു ഇന്ത്യന്‍ സ്ഥാപനവും സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്നില്ല. ചില ഇന്ത്യന്‍ യൂണിവേഴ്സിറ്റികളുടെ ഓണ്‍ലൈന്‍ വിദൂര വിദ്യാഭ്യാസ പദ്ധതികളുടെ കോണ്ടാക്റ്റ് ക്ലാസ്സുകള്‍ വിവിധ സൗദി നഗരങ്ങളില്‍ നടക്കുന്നുണ്ടെങ്കിലും പ്രസ്തുത യൂണിവേഴ്സിറ്റികള്‍ നല്കുന്ന ബിരുദങ്ങളൊന്നും തന്നെ യു ജി സി അംഗീകരിക്കുന്നില്ല.
നിരവധി സ്വകാര്യ സൗദി യൂണിവേഴ്സിറ്റികള്‍ നടത്തുന്ന വിവിധ ബിരുദ കോഴ്സുകളില്‍ തദ്ദേശീയര്‍ക്കൊപ്പം വിദേശ വിദ്യാര്‍ത്ഥികള്‍ക്കും അഡ്മിഷന് നല്കുന്നു. ആര്‍ട്സ്, ഹ്യുമാനിറ്റീസ് എന്നിവയിലാണ് അഡ്മിഷന് കൊടുക്കുന്നത്. ഫീസ് കൂടുതലായിരിക്കും. മെഡിക്കല്‍, എഞ്ചിനീയറിംഗ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകളും ഉണ്ടെങ്കിലും അവിടൊന്നും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം കിട്ടില്ല.
വലിയ തോതിലുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഈ യൂണിവേഴ്സിറ്റികളില്‍ ഉണ്ട്. ചില വിദേശ സര്‍വകലാശാലകളും ഓണ്‍ലൈന്‍ ആയി ബിരുദബിരുദാനന്തര ബിരുദ കോഴ്സുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ കേവലം ഒരു ബിരുദം കിട്ടുമെന്നതിനപ്പുറം ഇങ്ങനെ കിട്ടുന്ന ബിരുദങ്ങള്‍ക്ക് ഇന്ത്യയില്‍ അംഗീകാരമില്ല
ചോദ്യം 2
കമ്പനിയുടെ നിതാക്കത്ത് പദവി ചുവപ്പ്; സ്പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിന് തടസ്സമുണ്ടോ?
പുതിയ കമ്പനിയില്‍ നിന്ന് സ്പോണ്‍സര്‍ഷിപ്പ് മാറാനുള്ള റിക്വസ്റ്റ് കൊടുത്തു. അനുമതി തരാന്‍ ഇപ്പോഴുള്ള കഫീല്‍ തയ്യാറാണ്. പക്ഷേ ഇപ്പൊ കഫീല്‍ റെഡ് ആയി, ഓണ്‍ലൈന്‍ റിക്വസ്റ്റ് സ്വീകരിക്കാന്‍ പറ്റുന്നില്ല എന്ന് പറയുന്നു. നിയമം അനുസരിച്ച് എന്റെ ഇക്കാമ കാലാവധി കഴിഞ്ഞാലെ പുതിയ കമ്പനിയില്‍ തനാസുല്‍ കിട്ടുകയുള്ളൂ എന്ന് പുതിയ കമ്പനി ഒഞപറയുന്നു.
ഇക്കാമ കാലാവധി കഴിഞ്ഞാല്‍ ഞാന്‍ ഇവിടെ തുടരുന്നത് (തനാസുല്‍ മാറുവാന്‍) നിയമ വിരുദ്ധം ആണോ? ഇക്കാമ കാലാവധി കഴിഞ്ഞാലും സ്പോണ്‍സര്‍ഷിപ്പ് മാറുവാന്‍ പറ്റുമോ ?? ഇപ്പോഴുള്ള സ്പോണ്സര് ഇനി പച്ച ആകുവാന്‍ ഒരു സാധ്യതയും കാണുന്നില്ല (കമ്പനി തുടരുവാന്‍ അദ്ദേഹത്തിന് താല്പര്യം ഇല്ല). ഇക്കാമ കാലാവധി തീരുന്നതിനു മുന്നെ തനസുല് മാറാന്‍ എന്തെങ്കിലും വഴി ഉണ്ടോ? (കഫീലിന്റെ അനുമതി ഉണ്ട് പക്ഷെ ചുവപ്പ് കാറ്റഗറി ആണ് )
രാജേഷ് രവീന്ദ്രന്
റിയാദ്
ഉത്തരം
കമ്പനി ചുവപ്പ് കാറ്റഗറി ആയതിനാല്‍ കഫീലിന്റെ അനുമതി കൂടാതെ തന്നെ പുതിയ സ്പോണ്സര്ക്ക് നിങ്ങളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റാം. ഇക്കാമയുടെ സാധുതയുമായി ഇതിനു ബന്ധമില്ല. പുതിയ കഫീലോ അയാള്‍ നിയോഗിക്കുന്ന വ്യക്തിയോ അടുത്തുള്ള ലേബര്‍ ഓഫീസില്‍ പോയി സ്പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിനുള്ള നിങ്ങളുടെ യോഗ്യത തെളിയിച്ചാല്‍ മാത്രം മതിയാവും.
സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം
സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.
ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?
കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന് ആര്. മുരളീധരന് നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:
Saudi Post
Doolnews.com
UKS Road, Calicut 1
കൂടുതല്‍ സംശയങ്ങള്‍:-
രണ്ട് പാസ്പോര്‍ട്ട്, വിഭിന്ന വിവരങ്ങള്‍, കുടുംബത്തെ കൊണ്ടുവരാന്‍ കഴിയുമോ?
വിസ കാലാവധി കഴിയുന്നതിനു മുമ്പ് എക്സിറ്റില്‍ പോയാല്‍ സര്‍വീസ് ആനുകൂല്യം ലഭിക്കുമോ?
സന്ദര്‍ശകവിസ ജോലിവിസയാക്കി മാറ്റാന്‍ സാധിക്കുമോ?
സന്ദര്‍ശക വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളും നടപടിക്രമങ്ങളും എന്തൊക്കെയാണ്?
5 മാസമായി ശമ്പളമില്ല, 14 മണിക്കൂര്‍ ജോലി, ഭീഷണിയും കള്ളക്കേസും
നവജാത ശിശുവിന് ഓണ്‍അറൈവല്‍ വിസ കിട്ടുമോ?
നികുതി അടക്കാതെ എങ്ങനെ സ്വര്‍ണ്ണം കൊണ്ടുവരാന്‍ കഴിയും?
നാട്ടിലെ എന്റെ വസ്തു വില്‍ക്കണം; എന്താണ് നടപടിക്രമങ്ങള്‍?
5 മൊബൈല്‍ കണക്ഷനുകള്‍; 1 ലക്ഷം റിയാല്‍ കുടിശിക; പ്രശ്നം എങ്ങനെ പരിഹരിക്കും?
ഫിലിപ്പിനോ പെണ്‍കുട്ടിയെ എംബസ്സിയില്‍വച്ച് വിവാഹം കഴിക്കണം; എന്തൊക്കെയാണ് ചടങ്ങുകള്‍?
രണ്ടു ഭാര്യമാരെ കുടുംബ വിസയില്‍ കൊണ്ടുവരാന്‍ കഴിയുമോ?
സ്പോണ്സര് കള്ളക്കേസില്‍ കുടുക്കി; എങ്ങനെ രക്ഷപ്പെടും?
റി എന്‍ട്രി കാലാവധി കഴിഞ്ഞു; ഇനി സൗദിയിലേക്ക് തിരിച്ചു പോവാന്‍ കഴിയുമോ?
പാസ്പോര്ട്ടില് എക്സിറ്റ് മുദ്ര ഇല്ല; പുതിയ വിസയില്‍ സൗദിക്ക് പോകാന്‍ കഴിയുമോ?
“ഡേറ്റാഫ്ളോ” വെരിഫിക്കേഷന് അകാരണമായി വൈകുന്നു, എന്ത് ചെയ്യണം?
കരാര്‍ കാലാവധി തീരുന്നതിന് മുമ്പ് പിരിച്ചുവിട്ടു; കമ്പനി നഷ്ടപരിഹാരം തരുമോ?
ഫാമിലി വിസ കിട്ടുന്നതിന് “മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ്” ആവശ്യമാണോ?
നാലു മാസമായി ശമ്പളമില്ല; മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ എന്ത് ചെയ്യണം?
വാഹനാപകടത്തില്‍ സുഹൃത്തുക്കള്‍ മരിച്ചു; നഷ്ടപരിഹാരം എങ്ങനെ കണക്കാക്കും?
കമ്പനി ഗ്രാറ്റ്വിറ്റി (സര്‍വീസ് പ്രതിഫലം) നിഷേധിക്കുന്നു; എവിടെ പരാതിപ്പെടണം?
പാസ്പോര്‍ട്ട് പുതുക്കണം; എംബസ്സിയാണോ നാടാണോ കൂടുതല്‍ സൗകര്യപ്രദം?
ആദ്യഭാര്യയുടെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു; എന്‍.ആര്.ഐ സെല്ലിന് നടപടി എടുക്കാനാവുമോ?
ഇന്ത്യയില്‍ നിന്നും കുട്ടിയെ ദത്തെടുക്കണം, എന്താണ് നടപടി ക്രമങ്ങള്‍?
സഹോദരങ്ങള്‍ക്ക് സന്ദര്‍ശക വിസ കിട്ടുമോ?
പ്രൊഫഷന് മാറ്റാന്‍ കമ്പനി തയ്യാറാവുന്നില്ല, സ്വയം മാറ്റാന്‍ കഴിയുമോ?
ഓണ്‍ലൈന്‍ വിവാഹ രജിസ്ട്രേഷന് സാധ്യമാണോ?
ഇക്കാമ കളവുപോയി; ഡൂപ്ലിക്കേറ്റ് കിട്ടാന്‍ എന്താണ് വഴി?
വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?
സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?
ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?
ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?
സ്പോണ്സര് അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?
ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം
ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?
ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?
അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?
ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?
കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്പോര്‍ട്ട് എങ്ങനെ എടുക്കും?
സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?
യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?
കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?
സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി
സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?
മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?
സ്പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?
കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?
മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം
രണ്ട് പാസ്പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?
സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?
ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?
ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?
“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”
എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?
ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?