വിസ കാലാവധി കഴിയുന്നതിനു മുമ്പ് എക്‌സിറ്റില്‍ പോയാല്‍ സര്‍വീസ് ആനുകൂല്യം ലഭിക്കുമോ?
Discourse
വിസ കാലാവധി കഴിയുന്നതിനു മുമ്പ് എക്‌സിറ്റില്‍ പോയാല്‍ സര്‍വീസ് ആനുകൂല്യം ലഭിക്കുമോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th February 2016, 3:41 pm

ഞാന്‍ 2009 ജൂണ്‍ മുതല്‍ സൗദിയിലെ ഒരു കമ്പനിയില്‍ (സര്‍ക്കാരില്‍ നിന്നും ഭൂമി ലീസിനു എടുത്തു അവിടെ പമ്പുകള്‍, ലോഡ്ജ് , സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയവ നിര്‍മ്മിച്ച് നടത്തുന്ന) ലോഡ്ജില്‍ റിസപ്ഷനിസ്റ്റ് ആയി വര്‍ക്ക് ചെയ്യുന്നു, പന്ത്രണ്ടു മണിക്കൂര്‍ ആണ് ഡ്യൂട്ടി സമയം, വര്‍ഷത്തില്‍ ഒരു മാസമാണ് കമ്പനി അനുവദിക്കുന്ന ലീവ് ഇതിനു പുറമേ മറ്റുള്ള അവധികള്‍ ഇല്ല. അവധിക്ക് പോകുമ്പോള്‍ ഒരു വര്‍ഷത്തിനു മേല്‍ ആണെങ്കില്‍ ഒരു മാസവും കൂടുതല്‍ പണിയെടുത്ത മാസവും വെക്കേഷന്‍ ശമ്പളം കിട്ടും.


soudi-postfb-001

ഭാഗം-60


ചോദ്യം 1


ഞാന്‍  2009  ജൂണ്‍  മുതല്‍ സൗദിയിലെ ഒരു കമ്പനിയില്‍  (സര്‍ക്കാരില്‍  നിന്നും ഭൂമി ലീസിനു എടുത്തു അവിടെ പമ്പുകള്‍, ലോഡ്ജ് , സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയവ നിര്‍മ്മിച്ച് നടത്തുന്ന) ലോഡ്ജില്‍ റിസപ്ഷനിസ്റ്റ് ആയി വര്‍ക്ക് ചെയ്യുന്നു, പന്ത്രണ്ടു മണിക്കൂര്‍  ആണ് ഡ്യൂട്ടി സമയം, വര്‍ഷത്തില്‍ ഒരു മാസമാണ് കമ്പനി അനുവദിക്കുന്ന ലീവ് ഇതിനു പുറമേ മറ്റുള്ള അവധികള്‍ ഇല്ല. അവധിക്ക് പോകുമ്പോള്‍  ഒരു വര്‍ഷത്തിനു മേല്‍ ആണെങ്കില്‍ ഒരു മാസവും കൂടുതല്‍ പണിയെടുത്ത മാസവും വെക്കേഷന്‍ ശമ്പളം കിട്ടും.

എനിക്ക് ഇവിടെ നിന്നും ഫൈനല്‍ എക്‌സിറ്റ് അടിച്ചു പോകാന്‍ ആഗ്രഹിക്കുന്നു. ഈ വരുന്ന ഏപ്രില്‍ ആറിനു എന്റെ വിസ തീരും, അതിനു മുന്നേ എകസിറ്റില്‍ നാട്ടിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്  ഇപ്പോള്‍ 2500  റിയാല്‍  ആണ് ശമ്പളം, എങ്കില്‍ എനിക്ക് പിരിഞ്ഞു പോകുമ്പോള്‍ ആനൂകൂല്യം തരാന്‍ കമ്പനി ബാധ്യസ്ഥമാണോ? ആണെങ്കില്‍ എത്ര റിയാല്‍ അവര്‍  തരണം?

അബ്ദുള്‍ സത്താര്‍, ജുബൈല്‍


ഉത്തരം


 

സൗദി ലേബര്‍ നിയമപ്രകാരമുള്ള മുഴുവന്‍ സര്‍വ്വീസ് ആനുകൂല്യങ്ങളും കിട്ടണമെങ്കില്‍ നിങ്ങള്‍ രണ്ടാളും (സ്‌പോണ്‍സറും തൊഴിലാളിയും) പരസ്പരം സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത ദിവസം ജോലി അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ 1 മാസത്തെ നോട്ടീസില്‍ രാജി കൊടുക്കുകയോ വേണം. അപ്രകാരം നിങ്ങള്‍ 2016 മാര്‍ച്ച് 31 വരെ ജോലിയില്‍ തുടര്‍ന്നാല്‍ ശമ്പളത്തിന് പുറമേ നിങ്ങള്‍ക്ക് കിട്ടാവുന്ന സര്‍വ്വീസ് ആനുകൂല്യം 10833 സൗദി റിയാല്‍ ആയിരിക്കും.


ചോദ്യം 2


 

അവധിക്ക് നാട്ടിലായിരിക്കുമ്പോള്‍ “ഹുറൂബ്” ആക്കുന്നതിന്  നിയമസാധുതയുണ്ടോ?

002

ഞാന്‍ പതിമൂന്നു വര്‍ഷം സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ ജോലി ചെയ്യുകയായിരുന്നു. 2013 ജനുവരിയില്‍ മകളുടെ വിവാഹാവശ്യാര്‍ത്ഥം നാട്ടില്‍ വന്നു. ചില കാരണങ്ങളാല്‍ തിരിച്ചു പോകാന്‍ സാധിച്ചില്ല. മാസങ്ങള്‍ക്ക് ശേഷം വീണ്ടും സൗദിയിലേക്ക് പോകാന്‍ ശ്രമിച്ചപ്പോഴാണ് പഴയ സ്‌പോന്‍സര്‍ ഹുറൂബ് ആക്കിയ വിവരം അറിയുന്നത്. ഇതിനു നിയമ സാധ്യത ഉണ്ടോ?

റസാക്ക് കിണാശ്ശേരി


ഉത്തരം


 

നിങ്ങള്‍ റിഎന്‍ട്രി കാലാവധിക്കുള്ളില്‍ തിരിച്ചു വരാത്തതിനാല്‍ സ്‌പോണ്‍സര്‍ നിങ്ങളെ “ഒളിച്ചോട്ടക്കാരന്‍” ആക്കി. ഇതിനു നിയമസാധുത ഉണ്ട്. ഇത് പിന്‍വലിക്കാന്‍ നിങ്ങള്‍ക്ക് സ്‌പോണ്‍സറോട് അപേക്ഷിക്കാം. പിന്‍വലിച്ചില്ലെങ്കില്‍ സൗദിയില്‍ ഇനി ജോലി വിസക്ക് വരുന്നതിന് എക്‌സിറ്റ് റിഎന്‍ട്രി കാലാവധി അവസാനിച്ച തീയതി മുതല്‍ 3 വര്‍ഷം കഴിയണം.


സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1

കൂടുതല്‍ സംശയങ്ങള്‍:-

സന്ദര്‍ശകവിസ ജോലിവിസയാക്കി മാറ്റാന്‍ സാധിക്കുമോ?

സന്ദര്‍ശക വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളും നടപടിക്രമങ്ങളും എന്തൊക്കെയാണ്?

5 മാസമായി ശമ്പളമില്ല, 14 മണിക്കൂര്‍ ജോലി, ഭീഷണിയും കള്ളക്കേസും

നവജാത ശിശുവിന് ഓണ്‍അറൈവല്‍ വിസ കിട്ടുമോ?

നികുതി അടക്കാതെ എങ്ങനെ സ്വര്‍ണ്ണം കൊണ്ടുവരാന്‍ കഴിയും?

നാട്ടിലെ എന്റെ വസ്തു വില്‍ക്കണം; എന്താണ് നടപടിക്രമങ്ങള്‍?

5 മൊബൈല്‍ കണക്ഷനുകള്‍; 1 ലക്ഷം റിയാല്‍ കുടിശിക; പ്രശ്‌നം എങ്ങനെ പരിഹരിക്കും?

ഫിലിപ്പിനോ പെണ്‍കുട്ടിയെ എംബസ്സിയില്‍വച്ച് വിവാഹം കഴിക്കണം; എന്തൊക്കെയാണ് ചടങ്ങുകള്‍?

രണ്ടു ഭാര്യമാരെ കുടുംബ വിസയില്‍ കൊണ്ടുവരാന്‍ കഴിയുമോ?

സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കി; എങ്ങനെ രക്ഷപ്പെടും?

റി എന്‍ട്രി കാലാവധി കഴിഞ്ഞു; ഇനി സൗദിയിലേക്ക് തിരിച്ചു പോവാന്‍ കഴിയുമോ?

പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് മുദ്ര ഇല്ല; പുതിയ വിസയില്‍ സൗദിക്ക് പോകാന്‍ കഴിയുമോ?

“ഡേറ്റാഫ്‌ളോ” വെരിഫിക്കേഷന്‍ അകാരണമായി വൈകുന്നു, എന്ത് ചെയ്യണം?

കരാര്‍ കാലാവധി തീരുന്നതിന് മുമ്പ് പിരിച്ചുവിട്ടു; കമ്പനി നഷ്ടപരിഹാരം തരുമോ?

ഫാമിലി വിസ കിട്ടുന്നതിന് “മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ്” ആവശ്യമാണോ?

നാലു മാസമായി ശമ്പളമില്ല; മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ എന്ത് ചെയ്യണം?

വാഹനാപകടത്തില്‍ സുഹൃത്തുക്കള്‍ മരിച്ചു; നഷ്ടപരിഹാരം എങ്ങനെ കണക്കാക്കും?

ഭര്‍ത്താവ് എന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ സൗദിയിലുണ്ട്. എനിക്കും ഭര്‍ത്താവിനും ഒരുമിച്ച് നാട്ടിലേക്ക് പോകാന്‍ കഴിയുമോ?

കമ്പനി ഗ്രാറ്റ്വിറ്റി (സര്‍വീസ് പ്രതിഫലം) നിഷേധിക്കുന്നു; എവിടെ പരാതിപ്പെടണം?

പാസ്‌പോര്‍ട്ട് പുതുക്കണം; എംബസ്സിയാണോ നാടാണോ കൂടുതല്‍ സൗകര്യപ്രദം?

ആദ്യഭാര്യയുടെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു; എന്‍.ആര്‍.ഐ സെല്ലിന് നടപടി എടുക്കാനാവുമോ?

ഇന്ത്യയില്‍ നിന്നും കുട്ടിയെ ദത്തെടുക്കണം, എന്താണ് നടപടി ക്രമങ്ങള്‍?

സഹോദരങ്ങള്‍ക്ക് സന്ദര്‍ശക വിസ കിട്ടുമോ?

ഖത്തര്‍ ബാങ്കില്‍ നിന്നും കടമെടുത്ത തുക തിരിച്ചടച്ചില്ല, ഇന്റര്‍പോള്‍ സൗദിയില്‍ നിന്നും അറസ്റ്റ് ചെയ്യുമോ?

പ്രൊഫഷന്‍ മാറ്റാന്‍ കമ്പനി തയ്യാറാവുന്നില്ല, സ്വയം മാറ്റാന്‍ കഴിയുമോ?

ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാണോ?

ഇക്കാമ കളവുപോയി; ഡൂപ്ലിക്കേറ്റ് കിട്ടാന്‍ എന്താണ് വഴി?

വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?

സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?

ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?

ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?

സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?

ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം

ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?

ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?

അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?

ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?

ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ മൂന്നു മാസമായിട്ടും കിട്ടിയില്ല; എന്താണ് പരിഹാര മാര്‍ഗ്ഗം?

കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?

സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?

യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?

കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?

സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി

സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം

രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?

സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?

ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?

“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”

നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?

എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?

ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?