| Thursday, 21st January 2016, 11:41 am

നവജാത ശിശുവിന് ഓണ്‍അറൈവല്‍ വിസ കിട്ടുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിങ്ങളുടെ ഭാര്യ ഫാമിലി വിസയില്‍ ഒരിക്കല്‍ സൌദിയില്‍ വന്നിട്ട് തിരിച്ചു പോയാല്‍ പിന്നീട് വരുമ്പോള്‍ പ്രത്യേകം വിസ ഇല്ലാതെ കുഞ്ഞിനെ കൊണ്ട് വരാം (1 വയസ്സ് വരെ). എന്നാല്‍ ആദ്യമായി വരുന്നെങ്കില്‍ രണ്ടു പേര്‍ക്കും (അമ്മയ്ക്കും കുഞ്ഞിനും) വിസ വേണം.


| സൗദി പോസ്റ്റ് : ആര്‍. മുരളീധരന്‍ |

ഭാഗം58


ചോദ്യം 1


എന്റെ ഫാമിലിയുടെ (ഭാര്യയും മകനും) റിഎന്‍ട്രി കാലാവധി സെപ്റ്റംബര്‍ 2013ല്‍ അവസാനിക്കുകയും വിസ ക്യാന്‍സല്‍ ആവുകയും ചെയ്തു. അതിനാല്‍ ഇക്കാമ ജവാസത്തില്‍ ഏല്‍പ്പിച്ച് വിസ ക്യാന്‍സല്‍ ചെയ്യിച്ചിരുന്നു.

ഫാമിലി വിസ വീണ്ടും എടുക്കാന്‍ ഞാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നു. ആദ്യം എന്റെ പ്രൊഫഷന്‍ ലേബര്‍ ആയിരുന്നതിനാല്‍ അധിക തുക കൊടുത്ത് ബാക്ക് ഡോര്‍ വഴിയായിരുന്നു വിസ എടുത്തിരുന്നത്. ഇപ്പോള്‍ പ്രൊഫഷന്‍ സെയില്‍സ് റെപ്ര സെന്റേറ്റീവ് ആണ്. എന്നാലും പ്രൊഫഷനല്‍ സര്‍ട്ടി ഫിക്കറ്റുകള്‍ ഒന്നും കൈവശം ഇല്ല. ഇപ്പോള്‍ പുതിയ വിസ എടുക്കാന്‍ എന്തെല്ലാം നടപടിക്രമങ്ങള്‍ വേണ്ടി വരും. വൈഫ് ഇപ്പോള്‍ പ്രെഗ്‌നന്റ് ആണ്. വിസ കിട്ടുകയാണെങ്കില്‍ നവജാത ശിശുവിനെയും കൊണ്ട് ടി വിസയില്‍ വരാന്‍ കഴിയുമോ? കഴിയുമെങ്കില്‍ അതിനുവേണ്ടി എന്തെല്ലാം ചെയ്യേണ്ടിവരും?

നൗഫല്‍, റിയാദ്


ഉത്തരം


ഫാമിലി വിസ കിട്ടുന്നതിനു സാധാരണഗതിയില്‍ ഇക്കാമയിലെ പ്രൊഫഷന്‍ മാത്രം മതിയാകും. സര്‍ട്ടിഫിക്കറ്റ് ചോദിക്കാറില്ല.

നിങ്ങളുടെ ഭാര്യ ഫാമിലി വിസയില്‍ ഒരിക്കല്‍ സൌദിയില്‍ വന്നിട്ട് തിരിച്ചു പോയാല്‍ പിന്നീട് വരുമ്പോള്‍ പ്രത്യേകം വിസ ഇല്ലാതെ കുഞ്ഞിനെ കൊണ്ട് വരാം (1 വയസ്സ് വരെ). എന്നാല്‍ ആദ്യമായി വരുന്നെങ്കില്‍ രണ്ടു പേര്‍ക്കും (അമ്മയ്ക്കും കുഞ്ഞിനും) വിസ വേണം.

കുടുംബാങ്ങങ്ങളെ സ്ഥിരം ഫാമിലി വിസയില്‍ കൊണ്ട് വരുന്നതിനു ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പി ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഈ ലിങ്കില്‍ (https://www.doolnews.com/soudi-post-the-column-of-muraleedharan-r-part-twetny-four-365.html) കൊടുത്തിട്ടുണ്ട്.


ചോദ്യം 2


2 മാസം മുന്പ് ഞങ്ങളുടെ എ.ടി.എം കാര്‍ഡ് പിന്‍ നമ്പര്‍ അടക്കം കമ്പനി ബലമായി വാങ്ങിച്ചു കൊണ്ടുപോയി. 2 ദിവസത്തിന് ശേഷം ചിലര്‍ക്ക് സാലറി വന്നു എന്ന സന്ദേശം ഫോണില്‍  ലഭിക്കുകയും, ഓഫീസില്‍ തിരക്കിയപ്പോള്‍ അത് കമ്പനി അപ്‌ഡേറ്റ് ചെയ്തതാണെന്നും അല്ലാതെ നിങ്ങളുടെ ശമ്പളം അല്ലെന്നും പറഞ്ഞു.


5 മാസമായി ശമ്പളമില്ല, 14 മണിക്കൂര്‍ ജോലി, ഭീഷണിയും കള്ളക്കേസും


ഞങ്ങള്‍ കുറച്ചു മലയാളികള്‍ ഇവിടെ സൗദിയില്‍ ഒരു കമ്പനയില്‍ കഴിഞ്ഞ 5 മാസമായി ശമ്പളം ഇല്ലാതെ ജോലി നോക്കുന്നു.ശമ്പളം ചോദിക്കുമ്പോള്‍  ഭീക്ഷണിപ്പെടുത്തുകയും ഒരുത്തനെയും നാട്ടില്‍ വിടില്ലെന്ന് പറഞ്ഞു വിരട്ടുകയുമാണ്. ഞങ്ങളുടെ പാസ്‌പോര്‍ട്ട് കമ്പനി പിടിച്ചു വെച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് കോണ്ട്രാക്റ്റ് ലെറ്റര്‍  ഇതുവരെയും തന്നിട്ടില്ല.

2 മാസം മുന്പ് ഞങ്ങളുടെ എ.ടി.എം കാര്‍ഡ് പിന്‍ നമ്പര്‍ അടക്കം കമ്പനി ബലമായി വാങ്ങിച്ചു കൊണ്ടുപോയി. 2 ദിവസത്തിന് ശേഷം ചിലര്‍ക്ക് സാലറി വന്നു എന്ന സന്ദേശം ഫോണില്‍  ലഭിക്കുകയും, ഓഫീസില്‍ തിരക്കിയപ്പോള്‍ അത് കമ്പനി അപ്‌ഡേറ്റ് ചെയ്തതാണെന്നും അല്ലാതെ നിങ്ങളുടെ ശമ്പളം അല്ലെന്നും പറഞ്ഞു.

നേരത്തെ ഈ കമ്പനിയില്‍ ഉണ്ടായിരുന്ന ഒരു സുഹൃത്ത് ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് ഇവിടുത്തെ ലേബര്‍ ഓഫീസില്‍ പരാതി നല്‍കുകയുണ്ടായി, പക്ഷെ കമ്പനി അദ്ദേഹത്തിന്റെ പേരില്‍ വേറെ കള്ളകെസ് കൊടുക്കുകയനുണ്ടായത്. അദേഹം ഇപ്പോഴും ഇവിടെ ഉണ്ട്. അതിനാല്‍ ഞങ്ങള്‍ക്ക് നിയമനടപടിക്ക് പോകാന്‍ ഭയമാണ്. ജോലി സമയം ഞങ്ങള്‍ക്ക് 12 മുതല്‍ 14 മണിക്കുര്‍ ആണ് ദിവസവും. ഓവര്‍ ടൈം ഒന്നും ഇല്ല.അതുകൊണ്ട് ഞങ്ങള്‍ എന്തുചെയ്യണം?

സെബാസ്റ്റ്യന്‍, ദമ്മാം


ഉത്തരം


മൂന്നു മാസത്തില്‍ കൂടുതല്‍ ശമ്പളം മുടങ്ങിയാല്‍ ലേബര്‍ ഓഫീസിന്റെ സഹകരണത്തോടെ നിങ്ങള്‍ക്ക് സ്‌പോണ്‍സര്‍ഷിപ് മാറ്റാന്‍ സാധിക്കും. അല്ലെങ്കില്‍ എക്‌സിറ്റ് കിട്ടും. അതുപോലെ തന്നെ നിങ്ങള്‍ അഭിമുഖീ കരിക്കുന്ന മറ്റു പ്രശ്‌നങ്ങളായ  ശമ്പളം കിട്ടാത്തതും , കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്നതും, കള്ളക്കേസ് കൊടുക്കുന്നതും ലേബര്‍ ഓഫീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാം. സ്ഥലത്തെ ഗവര്‍ണ്ണറുടെ ഓഫീസിലും ഒരു പരാതി കൊടുക്കാവുന്നതാണ്.


സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1

കൂടുതല്‍ സംശയങ്ങള്‍:-

നികുതി അടക്കാതെ എങ്ങനെ സ്വര്‍ണ്ണം കൊണ്ടുവരാന്‍ കഴിയും?

നാട്ടിലെ എന്റെ വസ്തു വില്‍ക്കണം; എന്താണ് നടപടിക്രമങ്ങള്‍?

5 മൊബൈല്‍ കണക്ഷനുകള്‍; 1 ലക്ഷം റിയാല്‍ കുടിശിക; പ്രശ്‌നം എങ്ങനെ പരിഹരിക്കും?

ഫിലിപ്പിനോ പെണ്‍കുട്ടിയെ എംബസ്സിയില്‍വച്ച് വിവാഹം കഴിക്കണം; എന്തൊക്കെയാണ് ചടങ്ങുകള്‍?

രണ്ടു ഭാര്യമാരെ കുടുംബ വിസയില്‍ കൊണ്ടുവരാന്‍ കഴിയുമോ?

സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കി; എങ്ങനെ രക്ഷപ്പെടും?

റി എന്‍ട്രി കാലാവധി കഴിഞ്ഞു; ഇനി സൗദിയിലേക്ക് തിരിച്ചു പോവാന്‍ കഴിയുമോ?

പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് മുദ്ര ഇല്ല; പുതിയ വിസയില്‍ സൗദിക്ക് പോകാന്‍ കഴിയുമോ?

“ഡേറ്റാഫ്‌ളോ” വെരിഫിക്കേഷന്‍ അകാരണമായി വൈകുന്നു, എന്ത് ചെയ്യണം?

കരാര്‍ കാലാവധി തീരുന്നതിന് മുമ്പ് പിരിച്ചുവിട്ടു; കമ്പനി നഷ്ടപരിഹാരം തരുമോ?

ഫാമിലി വിസ കിട്ടുന്നതിന് “മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ്” ആവശ്യമാണോ?

നാലു മാസമായി ശമ്പളമില്ല; മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ എന്ത് ചെയ്യണം?

വാഹനാപകടത്തില്‍ സുഹൃത്തുക്കള്‍ മരിച്ചു; നഷ്ടപരിഹാരം എങ്ങനെ കണക്കാക്കും?

ഭര്‍ത്താവ് എന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ സൗദിയിലുണ്ട്. എനിക്കും ഭര്‍ത്താവിനും ഒരുമിച്ച് നാട്ടിലേക്ക് പോകാന്‍ കഴിയുമോ?

കമ്പനി ഗ്രാറ്റ്വിറ്റി (സര്‍വീസ് പ്രതിഫലം) നിഷേധിക്കുന്നു; എവിടെ പരാതിപ്പെടണം?

പാസ്‌പോര്‍ട്ട് പുതുക്കണം; എംബസ്സിയാണോ നാടാണോ കൂടുതല്‍ സൗകര്യപ്രദം?

ആദ്യഭാര്യയുടെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു; എന്‍.ആര്‍.ഐ സെല്ലിന് നടപടി എടുക്കാനാവുമോ?

ഇന്ത്യയില്‍ നിന്നും കുട്ടിയെ ദത്തെടുക്കണം, എന്താണ് നടപടി ക്രമങ്ങള്‍?

സഹോദരങ്ങള്‍ക്ക് സന്ദര്‍ശക വിസ കിട്ടുമോ?

ഖത്തര്‍ ബാങ്കില്‍ നിന്നും കടമെടുത്ത തുക തിരിച്ചടച്ചില്ല, ഇന്റര്‍പോള്‍ സൗദിയില്‍ നിന്നും അറസ്റ്റ് ചെയ്യുമോ?

പ്രൊഫഷന്‍ മാറ്റാന്‍ കമ്പനി തയ്യാറാവുന്നില്ല, സ്വയം മാറ്റാന്‍ കഴിയുമോ?

ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാണോ?

ഇക്കാമ കളവുപോയി; ഡൂപ്ലിക്കേറ്റ് കിട്ടാന്‍ എന്താണ് വഴി?

വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?

സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?

ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?

ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?

സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?

ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം

ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?

ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?

അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?

ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?

ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ മൂന്നു മാസമായിട്ടും കിട്ടിയില്ല; എന്താണ് പരിഹാര മാര്‍ഗ്ഗം?

കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?

സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?

യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?

കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?

സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി

സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം

രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?

സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?

ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?

“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”

നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?

എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?

ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?

We use cookies to give you the best possible experience. Learn more