ഞാന്‍ ഒരു ഫിലിപ്പിനോ പെണ്‍കുട്ടിയുമായി പ്രണയത്തിലാണ്. അവളെ നിയമപരമായി ഇന്ത്യന്‍ എംബസ്സിയില്‍ വച്ച് വിവാഹം ചെയ്യാന്‍ എന്താണ് ചെയ്യേണ്ടത്?
ചോദ്യം 1
ഞാന്‍ ഒരു ഫിലിപ്പിനോ പെണ്‍കുട്ടിയുമായി പ്രണയത്തിലാണ്. അവളെ നിയമപരമായി ഇന്ത്യന്‍ എംബസ്സിയില്‍ വച്ച് വിവാഹം ചെയ്യാന്‍ എന്താണ് ചെയ്യേണ്ടത്? അവള്‍ക്ക് ഇന്ത്യന്‍ പൗരത്വം കിട്ടുമോ?
സിദ്ദീക്ക്, റിയാദ്
ഉത്തരം
ചെറുക്കനോ പെണ്ണിനോ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉണ്ടായിരുന്നാല്‍ 1969 ലെ വിദേശ വിവാഹനിയമം (Foreign Marriage Act, 1969) അനുസരിച്ച് വിദേശത്തെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ വച്ച് വിവാഹിതരാകാന്‍ കഴിയും. നിങ്ങള്‍ ഇന്ത്യാക്കാരനും പെണ്‍കുട്ടി വിദേശിയും ആയതിനാല്‍ താഴെപ്പറയുന്ന നടപടിക്രമങ്ങള്‍ ചെയ്യണം:
1. നിങ്ങള്‍ രണ്ടാളും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നെന്നും ഇതില്‍ ആര്‍ക്കെങ്കിലും വിരോധമുണ്ടെങ്കില്‍ റിയാദിലെ ഇന്ത്യന്‍ എംബസ്സിയില്‍ വിവരം നല്‍കണമെന്നും അറിയിച്ചുകൊണ്ടുള്ള ഒരു പരസ്യം കേരളത്തില്‍ നല്ല പ്രചാരമുള്ള ഒരു ഇംഗ്ലീഷ് പത്രത്തിലും മലയാളം പത്രത്തിലും കൊടുക്കണം. നിങ്ങളുടെ രണ്ടാളുകളുടെയും പേരും അഡ്രസ്സും പരസ്യത്തില്‍ കൊടുത്തിരിക്കണം.
2. ഫിലിപ്പീന്‍സ് സ്വദേശിയായ പെണ്‍കുട്ടിയോടുള്ള നിങ്ങളുടെ വിവാഹത്തിനു എതിര്‍പ്പില്ലെന്നുള്ള ഒരു കത്ത് റിയാദിലെ ഫിലിപ്പീന്‍സ് എംബസ്സിയില്‍ നിന്നും വാങ്ങണം
3. ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും ലഭിക്കുന്ന 8 എ ഫോറത്തില്‍ (Form 8A- http://www.indianembassy.org.sa/WebFiles/Form8A.pdf), ഫിലിപ്പീന്‍സ് സ്വദേശിയായ ഈ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് നിങ്ങളുടെ രക്ഷിതാക്കള്‍ മുദ്രപ്പത്രത്തില്‍ എഴുതി നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്ങ്മൂലവും സമര്‍പ്പിക്കണം
4. നിങ്ങള്‍ രണ്ടാളിന്റെയും പാസ്പോര്‍ട്ട് കോപ്പികള്‍
5. രണ്ടുപേരുടെയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍
6. വിവാഹ പ്രഖ്യാപന ഫോറം (t^mdw 8 _n-http://www.indianembassy.org.sa/WebFiles/Form8B.pdf) രണ്ടുപേരും എംബസ്സിയിലെ കോണ്‍സുലാര്‍ ഉദ്യോഗസ്ഥന്റെ മുന്നില്‍ വച്ച് ഒപ്പിട്ടു സാക്ഷ്യപ്പെടുത്തി വാങ്ങണം.(ഇതിനു 80 റിയാല്‍ ഫീസ് ഉണ്ട്)
7. 6. വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന നാളിനും 3 മാസങ്ങള്‍ക്ക് മുന്‍പ്, വിവാഹ നോട്ടീസ് ഫോറം 8 സി പൂരിപ്പിച്ച് 200 റിയാല്‍ ഫീസും നല്കി എംബസ്സിയില്‍ കൊടുത്തിരിക്കണം. നോട്ടീസ് കൊടുത്താല്‍ 6 മാസങ്ങള്‍ ക്കകം വിവാഹം നടത്തിയിരിക്കണം. ഇല്ലെങ്കില്‍ പുതിയ നോട്ടീസ് കൊടുക്കേണ്ടിവരും.
നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായാല്‍ വിവാഹ ഓഫീസര്‍ ആയ കോണ്‍സുലാര്‍ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വസതിയില്‍ 3 സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ ലഘുവായ ചടങ്ങുകളോടെ വിവാഹം നടത്താം. അതിനുശേഷം എംബസ്സി വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കും.
ചോദ്യം 2
എന്റെ അളിയനുവേണ്ടിയാണ് ഈ ചോദ്യം. അളിയന് 3 വര്‍ഷം മുന്നേ റിയാദില്‍ ജോലി ചെയ്തിരുന്നു. ജോലിക്കിടയില്‍ മദ്യം കയ്യില്‍ വച്ചതിനു പോലീസ് കേസ് എടുത്ത്, കോടതി ശിക്ഷിച്ചു നാടുകടത്തുകയും ചെയ്തതായിരുന്നു. ഇപ്പോള്‍ 2 മാസം മുന്നേ ഖത്തറില്‍ പോയി. മെഡിക്കല്‍ പാസ്സായി. പക്ഷേ ഫിംഗര്‍ പ്രിന്റ് എടുക്കാന്‍ കഴിയുന്നില്ല. സൗദിയിലെ പഴയ കേസ് ആയിരിക്കുമോ കാരണം?
അമീര്‍, ബഹ്റൈന്‍
ഉത്തരം
ഒരു ഗള്‍ഫ് രാജ്യത്തുനിന്ന് ഏതെങ്കിലും ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് നാടുകടത്തുന്നവരുടെ വിരലടയാളം എല്ലാ രാജ്യങ്ങളും പരസ്പരം കൈമാറണമെന്ന ധാരണ ജി.സി.സി രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും മയക്കുമരുന്ന്, കൊലപാതകം, കള്ളപ്പണ കച്ചവടം തുടങ്ങി ഗുരുതരമായ കുറ്റ കൃത്യങ്ങള്‍ ചെയ്യുന്നവരെ മാത്രമേ ഇപ്പോള്‍ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും പ്രവേശിക്കുന്നതിനും ജോലി ചെയ്യുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളൂ.
മദ്യപാനം തുടങ്ങി താരതമ്യേനെ ലഘുവായ കുറ്റങ്ങള്‍ ചെയ്തു ശിക്ഷിക്കപ്പെട്ടവര്‍ക്ക് മറ്റു രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. ഒരോ കേസും പ്രത്യേകം പ്രത്യേകം പരിശോധിച്ചിട്ടാണ് വിലക്കണോ വേണ്ടയോ എന്ന് അതാതു രാജ്യങ്ങള്‍ തീരുമാനിക്കുന്നത്. അതുകൊണ്ട് നിങ്ങളുടെ അളിയന് ഖത്തറില്‍ വിരലടയാളം എടുക്കാന്‍ കഴിയാത്തത് സൗദിയിലെ ശിക്ഷ കാരണമാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല.
സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം
സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.
ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?
കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന് ആര്. മുരളീധരന് നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:
Saudi Post
Doolnews.com
UKS Road, Calicut 1
കൂടുതല്‍ സംശയങ്ങള്‍:-
രണ്ടു ഭാര്യമാരെ കുടുംബ വിസയില്‍ കൊണ്ടുവരാന്‍ കഴിയുമോ?
സ്പോണ്സര് കള്ളക്കേസില്‍ കുടുക്കി; എങ്ങനെ രക്ഷപ്പെടും?
റി എന്‍ട്രി കാലാവധി കഴിഞ്ഞു; ഇനി സൗദിയിലേക്ക് തിരിച്ചു പോവാന്‍ കഴിയുമോ?
പാസ്പോര്ട്ടില് എക്സിറ്റ് മുദ്ര ഇല്ല; പുതിയ വിസയില്‍ സൗദിക്ക് പോകാന്‍ കഴിയുമോ?
“ഡേറ്റാഫ്ളോ” വെരിഫിക്കേഷന് അകാരണമായി വൈകുന്നു, എന്ത് ചെയ്യണം?
കരാര്‍ കാലാവധി തീരുന്നതിന് മുമ്പ് പിരിച്ചുവിട്ടു; കമ്പനി നഷ്ടപരിഹാരം തരുമോ?
ഫാമിലി വിസ കിട്ടുന്നതിന് “മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ്” ആവശ്യമാണോ?
നാലു മാസമായി ശമ്പളമില്ല; മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ എന്ത് ചെയ്യണം?
വാഹനാപകടത്തില്‍ സുഹൃത്തുക്കള്‍ മരിച്ചു; നഷ്ടപരിഹാരം എങ്ങനെ കണക്കാക്കും?
കമ്പനി ഗ്രാറ്റ്വിറ്റി (സര്‍വീസ് പ്രതിഫലം) നിഷേധിക്കുന്നു; എവിടെ പരാതിപ്പെടണം?
പാസ്പോര്‍ട്ട് പുതുക്കണം; എംബസ്സിയാണോ നാടാണോ കൂടുതല്‍ സൗകര്യപ്രദം?
ആദ്യഭാര്യയുടെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു; എന്‍.ആര്.ഐ സെല്ലിന് നടപടി എടുക്കാനാവുമോ?
ഇന്ത്യയില്‍ നിന്നും കുട്ടിയെ ദത്തെടുക്കണം, എന്താണ് നടപടി ക്രമങ്ങള്‍?
സഹോദരങ്ങള്‍ക്ക് സന്ദര്‍ശക വിസ കിട്ടുമോ?
പ്രൊഫഷന് മാറ്റാന്‍ കമ്പനി തയ്യാറാവുന്നില്ല, സ്വയം മാറ്റാന്‍ കഴിയുമോ?
ഓണ്‍ലൈന്‍ വിവാഹ രജിസ്ട്രേഷന് സാധ്യമാണോ?
ഇക്കാമ കളവുപോയി; ഡൂപ്ലിക്കേറ്റ് കിട്ടാന്‍ എന്താണ് വഴി?
വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?
സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?
ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?
ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?
സ്പോണ്സര് അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?
ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം
ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?
ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?
അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?
ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?
കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്പോര്‍ട്ട് എങ്ങനെ എടുക്കും?
സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?
യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?
കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?
സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി
സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?
മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?
സ്പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?
കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?
മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം
രണ്ട് പാസ്പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?
സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?
ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?
ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?
“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”
എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?
ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?