എനിക്ക് ഉമ്മയും 2 ഭാര്യമാരും 4 മക്കളും ഉണ്ട് ആദ്യ ഭാര്യയിലുള്ള മക്കള്‍ മൂന്നും പഠിക്കുന്നവരായത് കൊണ്ട് ആദ്യതവണ രണ്ടാം ഭാര്യയെയും മകനെയും രണ്ടാം തവണ സ്‌കൂള്‍ അവധിക്കാലത്ത് ഉമ്മയെയും ഒന്നാം ഭാര്യയെയും മക്കളെയുമാണ് കൊണ്ടു വാരാന്‍ ആഗ്രഹിക്കുന്നത്.
ചോദ്യം 1
എനിക്ക് ഉമ്മയും 2 ഭാര്യമാരും 4 മക്കളും ഉണ്ട് ആദ്യ ഭാര്യയിലുള്ള മക്കള്‍ മൂന്നും പഠിക്കുന്നവരായത് കൊണ്ട് ആദ്യതവണ രണ്ടാം ഭാര്യയെയും മകനെയും രണ്ടാം തവണ സ്‌കൂള്‍ അവധിക്കാലത്ത് ഉമ്മയെയും ഒന്നാം ഭാര്യയെയും മക്കളെയുമാണ് കൊണ്ടു വാരാന്‍ ആഗ്രഹിക്കുന്നത്.ആദ്യ വിസിറ്റിങ്ങ് ലഭിച്ചു കഴിഞ്ഞാല്‍ രണ്ടാമത്തെ ഫാമിലിക്ക് വിസിറ്റിങ്ങ് വിസ അനുവദിച്ചു കിട്ടുവാന്‍ എന്തെങ്കിലും തടസവുമുണ്ടാവുമോ?
നിസ്സാര്‍ അഹമ്മദ്, ഹായില്‍
ഉത്തരം
നിങ്ങളുടെ ചോദ്യത്തില്‍ വിവരിച്ച രീതിയില്‍ സന്ദര്‍ശക വിസയില്‍ ഭാര്യമാരെ ഒന്നൊന്നായി കൊണ്ടുവരുന്നതിന് നിയമ തടസ്സമില്ല. ഒരു ഭാര്യയും ആ ഭാര്യയില്‍ പിറന്ന മക്കളും വന്നിട്ട് തിരിച്ചു പോയതിനുശേഷം രണ്ടാമത്തെ ഭാര്യയെയും ആ ഭാര്യയില്‍ പിറന്ന മക്കളെയും കൊണ്ടുവരാം. രണ്ടു ഭാര്യമാരെയും ഒരേ സമയം കൊണ്ടുവരാന്‍ കഴിയില്ല. ഓരോ തവണയും സാധാരണ കുടുംബ സന്ദര്‍ശക വിസക്ക് അപേക്ഷിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചാല്‍ മാത്രം മതി.
(ബഹുഭാര്യാത്വം സൗദി അറേബ്യ അംഗീകരിച്ചിട്ടുണ്ടെങ്കിലും സ്ഥിരം കുടുംബ വിസയുടെ കാര്യം വരുമ്പോള്‍ വിദേശികള്‍ക്ക് ഒരു ഭാര്യയേയും ആ ഭാര്യയില്‍ പിറന്ന മക്കളെയും മാത്രമേ സ്ഥിരമായി ഭര്‍ത്താവിന്റെ കൂടെ കഴിയാന്‍ അനുവദിക്കുകയുള്ളു)
ചോദ്യം 2
ഞാന്‍ സൗദിയിലെ ഒരു കമ്പനിയില്‍ അസിസ്റ്റന്റ് അക്കൗണ്ട്‌സ് മാനേജര്‍ ആയി കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കൂടുതലായി ജോലി ചെയ്യുന്നു (സെപ്റ്റംബര്‍ 2014 മുതല്‍). ഒരു നോട്ടീസും തരാതെ കമ്പനി എന്നെ പിരിച്ചുവിട്ടു. എന്റെ ആനുകൂല്യങ്ങള്‍ കിട്ടുമോ? സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ കഴിയുമോ?
അലക്‌സ് തോമസ്, റിയാദ്
ഉത്തരം
(1) നോട്ടീസ് തരാതെ പിരിച്ചു വിട്ടതിനാല്‍ നിങ്ങള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ നിങ്ങളുടെ കരാറിന്റെ സ്വഭാവം അനുസരിച്ച് മാറ്റം വരുന്നതാണ്. നിശ്ചിത കാലാവധിയുള്ള കരാറാണെങ്കില്‍ (ഉദാ: 2 വര്‍ഷം), കാരണമൊന്നും കൂടാതെ പിരിച്ചു വിട്ടതിനാല്‍ മൊത്തം കരാര്‍ കാലാവധിയുടെയും (2 വര്‍ഷത്തെ) ശമ്പളവും സര്‍വീസ് ആനുകൂല്യവും തരാന്‍ കമ്പനി ബാധ്യസ്ഥമാണ്. എന്നാല്‍ നിങ്ങളുടെ കരാര്‍ അനിശ്ചിത കാലാവധിയുള്ളതാണെങ്കില്‍ (indefinite cotnract), സൗദി തൊഴില്‍ നിയമം (ആര്‍ട്ടിക്കിള്‍ 75) അനുസരിച്ച്, രണ്ടു കൂട്ടര്‍ക്കും ഒരു മാസത്തെ നോട്ടീസില്‍ (അല്ലെങ്കില്‍ 1 മാസത്തെ ശമ്പളം കൊടുത്തുകൊണ്ട്) ജോലി അവസാനിപ്പിക്കാവുന്നതാണ്.
(2) സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കുന്നത് സ്‌പോണ്‍സറുടെ വിശേഷാധികാരത്തില്‍ പെട്ടതാണ്. അത് കമ്പനിക്ക് തരുകയോ തരാതിരിക്കുകയോ ചെയ്യാം. എന്നാല്‍ നിങ്ങളുടെ പിരിച്ചുവിടല്‍ നിയമവിരുദ്ധമാണെങ്കില്‍ ലേബര്‍ ഓഫീസില്‍ പരാതി കൊടുക്കാം. പിരിച്ചുവിടല്‍ നിയമവിരുദ്ധമാണെന്ന് ലേബര്‍ ഓഫീസിനു ബോധ്യപ്പെട്ടാല്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റമോ എക്‌സിറ്റോ ലഭിക്കും.
സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം
സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.
ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?
കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:
Saudi Post
Doolnews.com
UKS Road, Calicut 1
കൂടുതല്‍ സംശയങ്ങള്‍:-
സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കി; എങ്ങനെ രക്ഷപ്പെടും?
റി എന്‍ട്രി കാലാവധി കഴിഞ്ഞു; ഇനി സൗദിയിലേക്ക് തിരിച്ചു പോവാന്‍ കഴിയുമോ?
പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് മുദ്ര ഇല്ല; പുതിയ വിസയില്‍ സൗദിക്ക് പോകാന്‍ കഴിയുമോ?
“ഡേറ്റാഫ്‌ളോ” വെരിഫിക്കേഷന്‍ അകാരണമായി വൈകുന്നു, എന്ത് ചെയ്യണം?
കരാര്‍ കാലാവധി തീരുന്നതിന് മുമ്പ് പിരിച്ചുവിട്ടു; കമ്പനി നഷ്ടപരിഹാരം തരുമോ?
ഫാമിലി വിസ കിട്ടുന്നതിന് “മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ്” ആവശ്യമാണോ?
നാലു മാസമായി ശമ്പളമില്ല; മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ എന്ത് ചെയ്യണം?
വാഹനാപകടത്തില്‍ സുഹൃത്തുക്കള്‍ മരിച്ചു; നഷ്ടപരിഹാരം എങ്ങനെ കണക്കാക്കും?
കമ്പനി ഗ്രാറ്റ്വിറ്റി (സര്‍വീസ് പ്രതിഫലം) നിഷേധിക്കുന്നു; എവിടെ പരാതിപ്പെടണം?
പാസ്‌പോര്‍ട്ട് പുതുക്കണം; എംബസ്സിയാണോ നാടാണോ കൂടുതല്‍ സൗകര്യപ്രദം?
ആദ്യഭാര്യയുടെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു; എന്‍.ആര്‍.ഐ സെല്ലിന് നടപടി എടുക്കാനാവുമോ?
ഇന്ത്യയില്‍ നിന്നും കുട്ടിയെ ദത്തെടുക്കണം, എന്താണ് നടപടി ക്രമങ്ങള്‍?
സഹോദരങ്ങള്‍ക്ക് സന്ദര്‍ശക വിസ കിട്ടുമോ?
പ്രൊഫഷന്‍ മാറ്റാന്‍ കമ്പനി തയ്യാറാവുന്നില്ല, സ്വയം മാറ്റാന്‍ കഴിയുമോ?
ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാണോ?
ഇക്കാമ കളവുപോയി; ഡൂപ്ലിക്കേറ്റ് കിട്ടാന്‍ എന്താണ് വഴി?
വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?
സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?
ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?
ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?
സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?
ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം
ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?
ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?
അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?
ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?
കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?
സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?
യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?
കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?
സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി
സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?
മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?
സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?
കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?
മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം
രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?
സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?
ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?
ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?
“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”
എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?
ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?