ഇത് സ്ഥാപനത്തെ വഞ്ചിച്ചതാണ് അതിന് ഇവിടെ നിന്ന് കൈപറ്റിയ അത്രയും തുക സ്ഥാപനത്തിലേക്ക് തിരിച്ചടക്കണം അതു വരെ പോലീസ് കസ്റ്റഡിയില്‍ കിടക്കണം എന്നും അവര്‍ പറയുന്നു. ഇപ്പോള്‍ ഒരാഴ്ചയായി പുരോഗതി ഒന്നും ആയില്ല അയാളുടെ വീട്ടുകാര്‍ വലിയ വിഷമത്തിലാണ് 40,000 സൗദി റിയാല്‍ ആണ് തിരിച്ചടക്കാന്‍ പറയുന്നത് അയാളുടെ കൈവശം ഒന്നുമില്ല, ഞങ്ങള്‍ എങ്ങനെ ഈ വിഷയം നേരിടണം?
ഭാഗം: 51
ചോദ്യം 1
ഞാന്‍ സൗദി അറേബ്യയിലെ ഹയില്‍ പ്രവിശ്യയില്‍ ഒരു ഫാമാസിയില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്യുന്നു എന്റെ സഹപ്രവര്‍ത്തകനായിരുന്ന ഒരു മംഗലാപുരം സ്വദേശിയുടെ ദുരവസ്ഥയാണ് ഞാനിവിടെ ബോധിപ്പിക്കുന്നത് അയാള്‍ എന്നെപോലെതന്നെ സ്റ്റോറില്‍ കോസ്മറ്റിക് സെക്ഷന്റെ പര്‍ച്ചേസിംങ് ചുമതലയുള്ളയാളും ഡ്രൈവറും കൂടിയായിരുന്നു, രണ്ട് വര്‍ഷത്തോളം ആയി ഈ ജോലിയില്‍ അയാള്‍ വന്നിട്ട്. എന്നാല്‍ ഈ അടുത്ത ദിവസം കമ്പനി മുദീര്‍ പര്‍ച്ചേസ് ബില്ലില്‍ പ്രശ്‌നമുണ്ടെന്നു പറഞ്ഞ് ഓഫീസില്‍ വിളിക്കുകയും ശേഷം അയാളെ പോലീസിനു കൈമാറുകയും ചെയ്തു.
ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ അയാള്‍ സ്ഥിരമായി പര്‍ച്ചേസ് ചെയ്യുന്ന ഹോള്‍സെയില്‍ കടയില്‍ നിന്ന് സാധനം വാങ്ങുന്നതോടൊപ്പം അവിടെ ഇല്ലാത്ത സാധനങ്ങള്‍ മറ്റു കടകളില്‍ നിന്നും വാങ്ങി അതിന്റെ വിവരങ്ങള്‍ സ്ഥിരം പര്‍ച്ചേസ് ചെയ്യുന്ന കടയിലെ ബില്ലില്‍ ആഡ് ചെയ്തു കണക്കും കോണ്ടിറ്റിയും സ്ഥാപനത്തില്‍ ബോധിപ്പിച്ച് പണം വാങ്ങാറാണ് പതിവ്, ഇവിടെ പുറമെ നിന്ന് വാങ്ങിയ സാധനങ്ങള്‍ ബില്ല് എഴുതി ചേര്‍ത്തവ അംഗീകരിക്കാന്‍ കഴിയില്ലന്നു ഇപ്പോള്‍ സ്ഥാപന മുദീര്‍ പറയുന്നു.
ഇത് സ്ഥാപനത്തെ വഞ്ചിച്ചതാണ് അതിന് ഇവിടെ നിന്ന് കൈപറ്റിയ അത്രയും തുക സ്ഥാപനത്തിലേക്ക് തിരിച്ചടക്കണം അതു വരെ പോലീസ് കസ്റ്റഡിയില്‍ കിടക്കണം എന്നും അവര്‍ പറയുന്നു. ഇപ്പോള്‍ ഒരാഴ്ചയായി പുരോഗതി ഒന്നും ആയില്ല അയാളുടെ വീട്ടുകാര്‍ വലിയ വിഷമത്തിലാണ് 40,000 സൗദി റിയാല്‍ ആണ് തിരിച്ചടക്കാന്‍ പറയുന്നത് അയാളുടെ കൈവശം ഒന്നുമില്ല, ഞങ്ങള്‍ എങ്ങനെ ഈ വിഷയം നേരിടണം? കേസുമായി പോയാല്‍ വിജയിക്കുമോ? അതോ കോമ്പ്രമൈസിംഗോ ഏതാണ് നല്ലത്? വളരെ പെട്ടന്ന് വിലയേറിയ നിര്‍ദ്ദേശം കാത്തിരിക്കുന്നു.
ശ്യാം, ഹായില്‍
ഉത്തരം
നിങ്ങളുടെ സുഹൃത്തിനെ തടവിലാക്കിയിരിക്കുന്ന പോലീസ് സ്റ്റേഷനിലെ ക്യാപ്റ്റനെ ചെന്ന് കണ്ടു അയാളുടെ നിരപരാതിത്വം വിശദീകരിച്ചു കൊടുക്കുക. (അറബി ഭാഷ നന്നായി അറിയാവുന്ന ഒരാളെ കൊണ്ടുപോവുകയായിരിക്കും നല്ലത്). ക്യാപ്റ്റന്‍ കഫീലുമായി സംസാരിച്ചു ഒരു ധാരണക്ക് ചിലപ്പോള്‍ ശ്രമിച്ചേക്കാം. വഞ്ചനാപരമായി സുഹൃത്ത് ഒന്നും ചെയ്തതായി തെളിയിക്കാന്‍ കഫീലിന് കഴിഞ്ഞില്ലെങ്കില്‍ സ്റ്റേഷനില്‍ നിന്നുതന്നെ വെറുതെ വിട്ടേക്കാം.
ഇല്ലെങ്കില്‍ നിങ്ങളുടെ വിശദീകരണവും കൂടി കണക്കിലെടുത്ത് ഒരു റിപ്പോര്‍ട്ട് പോലീസ് തയ്യാറാക്കി കേസ് മുകളിലേക്ക് (ബ്യൂറോ ഓഫ് ഇന്‍ വെസ്റ്റി ഗേഷന്‍ ആന്‍ഡ് പബ്ലിക് പ്രൊസിക്ക്യൂഷന്‍) ആവശ്യമെങ്കില്‍ വിടും. കഫീല്‍ സ്റ്റേഷനില്‍ കൊടുത്തിരിക്കുന്ന രേഖകള്‍ പരിശോധിച്ചതിനു ശേഷം കോടതിയിലേക്ക് വിടാന്‍ വേണ്ട കുറ്റം ചെയ്തതായി അവര്‍ക്ക് തോന്നിയാല്‍, ആവശ്യമെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്തി, കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ കൊടുക്കും. ഇല്ലെങ്കില്‍ വെറുതെ വിടും. കോടതിയിലെ വിചാരണ സമയത്ത് നമുക്ക് വേണമെങ്കില്‍ അഭിഭാഷകനെ വക്കാം. എന്നാല്‍ അത് വളരെ ചെലവേറിയതാണ്.
ചോദ്യം 2
ഞാന്‍ റിയാദില്‍ ഒരു പരസ്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. എന്റെ ഡ്യൂട്ടി സമയം 12 മണിക്കൂര്‍ ആണ്. ഇതിലും കൂടുതല്‍ ജോലി ചെയ്യണമെന്നു ഇപ്പോള്‍ എന്റെ സൂപ്പര്‍വൈസര്‍ ആവശ്യപ്പെടുകയാണ്. അധിക സമയത്തിന് ഓവര്‍ ടൈം പൈസ തരാമെന്നും പറയുന്നു. എന്നാല്‍ എനിക്ക് താല്‍പര്യമില്ലന്നു അറിയിച്ചപ്പോള്‍ വാണിംഗ് ലെറ്റര്‍ തന്നു. ഇനി എന്ത് ചെയ്യണം?
മുഹമ്മദ് റാഷിദ്, റിയാദ്
ഉത്തരം
ജോലിയുടെ സ്വഭാവം അനുസരിച്ച് തൊഴിലാളികളുടെ പ്രതിദിന ജോലിസമയം വ്യത്യാസപ്പെടുത്താനുള്ള അധികാരം തൊഴില്‍ദാതാവിനുണ്ടെങ്കിലും ശരാശരി ദിവസം 8 മണിക്കൂറിലോ അല്ലെങ്കില്‍ ഒരാഴ്ച്ചയില്‍ 48 മണിക്കൂറിലോ കൂടാന്‍ പാടില്ലന്നാണ് സൗദി ലേബര്‍നിയമം 98, 99, 100 ആര്‍ട്ടിക്കിളുകള്‍ പറയുന്നത്. ജോലിയുടെ സ്വഭാവം അനുസരിച്ച് നിശ്ചിത സമയത്തില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വരുന്നെങ്കില്‍ അധികമായി ചെയ്യുന്ന സമയം ഓവര്‍ ടൈം ആയിട്ടാണ് കണക്കാക്കേണ്ടത് [ആര്‍ട്ടിക്കിള്‍ 107 (2)].
അതായത് നിങ്ങള്‍ ഇപ്പോള്‍ തന്നെ ഒരു ദിവസം 4 മണിക്കൂര്‍ ഓവര്‍ടൈം ചെയ്യുന്നുണ്ട്. ഇതിനു ശമ്പളത്തിന്റെ 150 ശതമാനം അധികം കിട്ടാന്‍ നിങ്ങള്‍ അര്‍ഹനാണ് [ആര്‍ട്ടിക്കിള്‍ 107(1)]. പരമാവധി ചെയ്യാവുന്ന ഓവര്‍ടൈമിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് നിങ്ങളുടെ സ്‌പോണ്‍സര്‍ അല്ല, ലേബര്‍ മന്ത്രിയാണ്. അതിനാല്‍ സ്‌പോണ്‍സറുടെ തീരുമാനത്തിനെതിരെയും നിയമവിരുദ്ധമായി അധികജോലി ചെയ്യിക്കുന്നതിനു എതിരായും അടുത്തുള്ള ലേബര്‍ ഓഫീസില്‍ പരാതിപ്പെടുക.
സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം
സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.
ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?
കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:
Saudi Post
Doolnews.com
UKS Road, Calicut 1
കൂടുതല്‍ സംശയങ്ങള്‍:-
റി എന്‍ട്രി കാലാവധി കഴിഞ്ഞു; ഇനി സൗദിയിലേക്ക് തിരിച്ചു പോവാന്‍ കഴിയുമോ?
പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് മുദ്ര ഇല്ല; പുതിയ വിസയില്‍ സൗദിക്ക് പോകാന്‍ കഴിയുമോ?
“ഡേറ്റാഫ്‌ളോ” വെരിഫിക്കേഷന്‍ അകാരണമായി വൈകുന്നു, എന്ത് ചെയ്യണം?
കരാര്‍ കാലാവധി തീരുന്നതിന് മുമ്പ് പിരിച്ചുവിട്ടു; കമ്പനി നഷ്ടപരിഹാരം തരുമോ?
ഫാമിലി വിസ കിട്ടുന്നതിന് “മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ്” ആവശ്യമാണോ?
നാലു മാസമായി ശമ്പളമില്ല; മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ എന്ത് ചെയ്യണം?
വാഹനാപകടത്തില്‍ സുഹൃത്തുക്കള്‍ മരിച്ചു; നഷ്ടപരിഹാരം എങ്ങനെ കണക്കാക്കും?
കമ്പനി ഗ്രാറ്റ്വിറ്റി (സര്‍വീസ് പ്രതിഫലം) നിഷേധിക്കുന്നു; എവിടെ പരാതിപ്പെടണം?
പാസ്‌പോര്‍ട്ട് പുതുക്കണം; എംബസ്സിയാണോ നാടാണോ കൂടുതല്‍ സൗകര്യപ്രദം?
ആദ്യഭാര്യയുടെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു; എന്‍.ആര്‍.ഐ സെല്ലിന് നടപടി എടുക്കാനാവുമോ?
ഇന്ത്യയില്‍ നിന്നും കുട്ടിയെ ദത്തെടുക്കണം, എന്താണ് നടപടി ക്രമങ്ങള്‍?
സഹോദരങ്ങള്‍ക്ക് സന്ദര്‍ശക വിസ കിട്ടുമോ?
പ്രൊഫഷന്‍ മാറ്റാന്‍ കമ്പനി തയ്യാറാവുന്നില്ല, സ്വയം മാറ്റാന്‍ കഴിയുമോ?
ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാണോ?
ഇക്കാമ കളവുപോയി; ഡൂപ്ലിക്കേറ്റ് കിട്ടാന്‍ എന്താണ് വഴി?
വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?
സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?
ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?
ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?
സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?
ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം
ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?
ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?
അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?
ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?
കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?
സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?
യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?
കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?
സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി
സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?
മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?
സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?
കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?
മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം
രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?
സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?
ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?
ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?
“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”
എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?
ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?