| Tuesday, 10th November 2015, 7:13 pm

റി എന്‍ട്രി കാലാവധി കഴിഞ്ഞു; ഇനി സൗദിയിലേക്ക് തിരിച്ചു പോവാന്‍ കഴിയുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

എന്റെ റീഎന്‍ട്രി കാലാവധി തീര്‍ന്നിട്ട് 3 മാസമായി. ഇനി തിരിച്ചു സൗദിയിലേക്ക് പോകാന്‍ പറ്റുമോ. ഇക്കാമയുടെ കാലാവധി കഴിഞ്ഞിട്ടില്ല. പറ്റുമെങ്കില്‍ എന്ത് ചെയ്യണം? എന്ത് സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടത്.


ഭാഗം: 50


ചോദ്യം 1


എന്റെ റീഎന്‍ട്രി കാലാവധി തീര്‍ന്നിട്ട്  3 മാസമായി. ഇനി തിരിച്ചു സൗദിയിലേക്ക് പോകാന്‍ പറ്റുമോ. ഇക്കാമയുടെ കാലാവധി കഴിഞ്ഞിട്ടില്ല. പറ്റുമെങ്കില്‍ എന്ത് ചെയ്യണം? എന്ത് സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടത്.

റീ എന്‍ട്രി തീര്‍ന്നാല്‍ സ്‌പോണ്‍സര്‍ ലെറ്റര്‍ തന്നാല്‍ ഒരു മാസത്തിനുള്ളില്‍ തിരിച്ചു വരാന്‍ സാധിക്കും എന്ന് സുഹൃത്തുക്കള്‍ പറയുന്നു. പക്ഷെ  3 മാസം (90 ദിവസത്തിന് ശേഷം) സാധിക്കുമോ എന്നറിയില്ല. താങ്കളുടെ വിലയേറിയ ഉപദേശം പ്രതീക്ഷിക്കുന്നു.

സക്കീര്‍ ഹുസൈന്‍, കണ്ണൂര്‍


ഉത്തരം


ഇക്കാമയുടെ കാലാവധി കഴിയാത്തതിനാല്‍ നിങ്ങള്‍ക്ക് കഫീലിന്റെ സഹകരണത്തോടെ റിഎന്‍ട്രി കാലാവധി നീട്ടി സൗദിയില്‍ വരാന്‍ കഴിയും. താഴെപ്പറയുന്നതാണ് നിബന്ധനകള്‍:

(1) എക്‌സിറ്റ് സ്റ്റാമ്പ് ചെയ്ത തീയ്യതി മുതല്‍ 7 മാസത്തിനകം തിരിച്ചു വന്നിരിക്കണം

(2) കഫീല്‍ ജവാസാത്ത് (പാസ്‌പോര്‍ട്ട്) ഓഫീസ് സന്ദര്‍ശിച്ച് വിസ കാലാവധി നീട്ടുന്നതിനുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകളും കൊടുക്കണം. അപേക്ഷ അംഗീകരിച്ചാല്‍ ഒരു മഞ്ഞ രസീത് കിട്ടും

(3) നിങ്ങളുടെ വിസ കാലാവധി നീട്ടുന്നതിനുള്ള ഒരു അപേക്ഷ കഫീല്‍ ഇന്ത്യയിലെ സൗദി എംബസ്സിയെ അഡ്രസ് ചെയ്ത്  എഴുതി, ചേംബര്‍ ഓഫ് കൊമേഴ്‌സ് സാക്ഷ്യപ്പെടുത്തണം

(4) മേല്‍പ്പറഞ്ഞ രണ്ടു രേഖകളും (മഞ്ഞ രസീതും  കഫീല്‍ എംബസ്സിക്ക് എഴുതിയ അപേക്ഷയും) അയച്ചുതരാന്‍ കഫീലിനോട് ആവശ്യപ്പെടുക.  ഇതും നിങ്ങളുടെ പാസ്‌പോര്‍ട്ട്, ഇക്കാമ കോപ്പി, തുടങ്ങിയ രേഖകളുമായി ഒരു അംഗീകൃത എജന്റ്് വഴി സൗദി എംബസ്സിയിലോ കോണ്‍സുലേറ്റിലോ സമര്‍പ്പിക്കണം.

(5) വിസ നീട്ടിക്കിട്ടുകയാണെങ്കില്‍ 7 ദിവസത്തിനുള്ളില്‍ സൗദിയില്‍ എത്തിയിരിക്കണം (അതനുസരിച്ച് വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം)


ചോദ്യം 2



ഞാന്‍ 3 വര്‍ഷമായി റിയാദിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. ഡിസംബര്‍ 11നു ഇക്കാമ തീരും. രണ്ടു മാസത്തിനു മുന്‍പ് രാജിക്കത്ത് കൊടുത്തെങ്കിലും കമ്പനി ഇതുവരെയും തീരുമാനം എടുത്തിട്ടില്ല. എക്‌സിറ്റില്‍ നാട്ടില്‍ പോകാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. കമ്പനി രാജി അംഗീകരിച്ചില്ലെങ്കില്‍ എന്ത് ചെയ്യണം? ഇപ്പോള്‍ എന്റെ ശമ്പളം എല്ലാ അലവന്‍സുകളും കൂടി 4350 റിയാല്‍ ആണ് (വന്നപ്പോള്‍ 4000 റിയാല്‍ ആയിരുന്നു) എനിക്ക് എത്ര സര്‍വ്വീസ് ആനുകൂല്യം കിട്ടും?

അനീഷ്, റിയാദ്


ഉത്തരം


കരാര്‍ കാലാവധി അവസാനിച്ചാല്‍ നിങ്ങള്‍ക്ക് നാട്ടിലേക്ക് പോകാന്‍ അര്‍ഹത ഉണ്ട്. കമ്പനി എക്‌സിറ്റ് തന്നില്ലങ്കില്‍ നിങ്ങള്‍ക്ക് അടുത്തുള്ള ലേബര്‍ ഓഫീസിനെ സമീപിക്കാം. അവര്‍ നിങ്ങളുടെ കഫീലിനെ വിളിച്ചുവരുത്തി വേണ്ട നടപടി എടുക്കും.

നിങ്ങള്‍ ഇപ്പോള്‍ വാങ്ങുന്ന ശമ്പളം എല്ലാ അലവന്‍സുകളും ഉള്‍പ്പെടെ 4,350 സൗദി റിയാല്‍ ആയതിനാല്‍ 3 വര്‍ഷത്തേക്ക് നിങ്ങള്‍ക്ക് കിട്ടാന്‍ സാധ്യതയുള്ള സര്‍വ്വീസ് ആനുകൂല്യം (ഗ്രാറ്റ്വിറ്റി)  ഒന്നര മാസത്തെ ശമ്പളത്തിന് തുല്യം ആയിരിക്കും. അതായത് 6,525 സൗദി റിയാല്‍. ആദ്യത്തെ 5 വര്‍ഷം വരെ പൂര്‍ത്തീകരിച്ച  ഓരോ വര്‍ഷത്തിനും 15 ദിവസത്തെ ശമ്പളത്തിന് തുല്യമായ തുകയായിരിക്കും കിട്ടാവുന്നത്.


സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1

കൂടുതല്‍ സംശയങ്ങള്‍:-

പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് മുദ്ര ഇല്ല; പുതിയ വിസയില്‍ സൗദിക്ക് പോകാന്‍ കഴിയുമോ?

“ഡേറ്റാഫ്‌ളോ” വെരിഫിക്കേഷന്‍ അകാരണമായി വൈകുന്നു, എന്ത് ചെയ്യണം?

കരാര്‍ കാലാവധി തീരുന്നതിന് മുമ്പ് പിരിച്ചുവിട്ടു; കമ്പനി നഷ്ടപരിഹാരം തരുമോ?

ഫാമിലി വിസ കിട്ടുന്നതിന് “മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ്” ആവശ്യമാണോ?

നാലു മാസമായി ശമ്പളമില്ല; മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ എന്ത് ചെയ്യണം?

വാഹനാപകടത്തില്‍ സുഹൃത്തുക്കള്‍ മരിച്ചു; നഷ്ടപരിഹാരം എങ്ങനെ കണക്കാക്കും?

ഭര്‍ത്താവ് എന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ സൗദിയിലുണ്ട്. എനിക്കും ഭര്‍ത്താവിനും ഒരുമിച്ച് നാട്ടിലേക്ക് പോകാന്‍ കഴിയുമോ?

കമ്പനി ഗ്രാറ്റ്വിറ്റി (സര്‍വീസ് പ്രതിഫലം) നിഷേധിക്കുന്നു; എവിടെ പരാതിപ്പെടണം?

പാസ്‌പോര്‍ട്ട് പുതുക്കണം; എംബസ്സിയാണോ നാടാണോ കൂടുതല്‍ സൗകര്യപ്രദം?

ആദ്യഭാര്യയുടെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു; എന്‍.ആര്‍.ഐ സെല്ലിന് നടപടി എടുക്കാനാവുമോ?

ഇന്ത്യയില്‍ നിന്നും കുട്ടിയെ ദത്തെടുക്കണം, എന്താണ് നടപടി ക്രമങ്ങള്‍?

സഹോദരങ്ങള്‍ക്ക് സന്ദര്‍ശക വിസ കിട്ടുമോ?

ഖത്തര്‍ ബാങ്കില്‍ നിന്നും കടമെടുത്ത തുക തിരിച്ചടച്ചില്ല, ഇന്റര്‍പോള്‍ സൗദിയില്‍ നിന്നും അറസ്റ്റ് ചെയ്യുമോ?

പ്രൊഫഷന്‍ മാറ്റാന്‍ കമ്പനി തയ്യാറാവുന്നില്ല, സ്വയം മാറ്റാന്‍ കഴിയുമോ?

ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാണോ?

ഇക്കാമ കളവുപോയി; ഡൂപ്ലിക്കേറ്റ് കിട്ടാന്‍ എന്താണ് വഴി?

വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?

സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?

ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?

ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?

സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?

ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം

ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?

ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?

അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?

ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?

ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ മൂന്നു മാസമായിട്ടും കിട്ടിയില്ല; എന്താണ് പരിഹാര മാര്‍ഗ്ഗം?

കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?

സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?

യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?

കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?

സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി

സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം

രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?

സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?

ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?

“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”

നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?

എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?

ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?

Latest Stories

We use cookies to give you the best possible experience. Learn more