ന്യൂദല്‍ഹി: ഏപ്രില്‍ മാസം ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തത് സൗദി അറേബ്യയില്‍ നിന്ന്. ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങിയിരുന്ന ഇറാഖിനെ പിന്നിലാക്കിയാണ് സൗദിയില്‍ നിന്നും വന്‍ കയറ്റുമതി നടന്നത്.
സൗദി ആരാകോയില്‍ നിന്നും യു.എ.ഇയിലെ അബുദാബി നാഷണല്‍ ഓയില്‍ കോ (ADNOC) യില്‍ നിന്നുമാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ആവശ്യപ്പെട്ടത്.
ഏപ്രില്‍ മാസം സൗദി ക്രൂഡ് ഓയില്‍ ഉത്പാദനം കൂട്ടുകയും വിലക്കുറവ് പ്രഖ്യാപിക്കുകയും ചെയ്തതിനാലാണ് സൗദിയില്‍ നിന്നുള്ള ഇറക്കുമതി കൂടിയത്. ഏപ്രിലില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രതിദിനം 4.63 ദശലക്ഷം ബാരലാണ്. മാര്‍ച്ചില്‍ നിന്ന് 5 ശതമാനം വര്‍ധനവുണ്ടായെങ്കിലും 2019 ഏപ്രിലില്‍ നിന്ന് 4.1 ശതമാനം ഇടിവുണ്ട്.
രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഡിമാന്റ് കുറഞ്ഞതിനാല്‍ ക്രൂഡ് പ്രോസസിംഗ് ഇന്ത്യയിലെ റിഫൈനിംഗ് കമ്പനികള്‍ക്ക് കുറയ്‌ക്കേണ്ടിയും വന്നിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക