| Friday, 19th February 2016, 2:35 pm

സൗദിയില്‍ ലോകത്തെ മികച്ച യൂണിവേഴ്‌സിറ്റികളുടെ ബ്രാഞ്ചുകള്‍ തുറക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ദമാം:  സൗദിയില്‍ വിദ്യാഭ്യാസ വകുപ്പ് ലോകത്തെ മികച്ച യൂണിവേഴ്‌സിറ്റികളുടെ ബ്രാഞ്ചുകള്‍ തുറക്കാന്‍പദ്ധതിയിടുന്നു. ലോകത്തെ മികച്ച 100 യൂണിവേഴ്‌സിറ്റികളുടെ ബ്രാഞ്ചുകളാണ് തുറക്കുക.

രാജ്യത്തിന്റെ വികസനത്തിനും വിദ്യാഭ്യാസ വളര്‍ച്ചയ്കും ഉതകുന്ന രീതിയില്‍ കൂടുതല്‍ ബിരുദധാരികളെ സൃഷ്ടിക്കുന്നതിനായാണ് യൂണിവേഴ്‌സിറ്റികളുടെ ബ്രാഞ്ചുകള്‍ തുറക്കുന്നത്. കൂടാതെ, വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ കോഴ്‌സുകള്‍ നല്‌കേണ്ടതുമുണ്ട്.

വിദ്യാഭ്യാസ വകുപ്പിന് നിരവധി അറബ്, വിദേശ യൂണിവേഴ്‌സിറ്റികളില്‍ നിന്നായി കോഴ്‌സുകള്‍ ആരംഭിക്കാനും ശാഖകള്‍ തുടങ്ങാനുമുള്ള അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റികളുടെ യഥാര്‍ത്ഥ പേരില്‍ തന്നെയായിരിക്കും ബ്രാഞ്ചുകള്‍ തുറക്കുക. കൂടാതെ യൂണിവേഴ്‌സിറ്റികള്‍ നിയോഗിക്കുന്ന അധ്യാപകര്‍ ആയിരിക്കും ക്ലാസുകള്‍ നല്‍കുക. അതേ സമയം സൗദി അധ്യാപകര്‍ മറ്റ് അധ്യാപകരുടെ കഴിവുപരിശോധിക്കുകയും ചെയ്യും.

ഈ യൂണിവേഴ്‌സിറ്റികളിലും ഇസ്‌ലാമിക് പഠനവും അറബികും പഠനവിഷയമാക്കും. സൗദി അറേബ്യയുടെ പാരമ്പര്യവും ആചാരവും പാലിക്കുന്ന രീതിയിലായിരിക്കും പുതുതായി വരുന്ന യൂണിവേഴ്‌സിറ്റിയുടെ ബ്രാഞ്ചുകളും പ്രവര്‍ത്തിക്കുക. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം വിഭാഗങ്ങളും സജ്ജീകരിക്കും.

We use cookies to give you the best possible experience. Learn more