| Wednesday, 21st October 2015, 11:47 am

മകളെ ഡോറില്‍ തൂക്കിയിട്ട് 65 കിലോമീറ്റര്‍ വേഗതയില്‍ കാറോടിച്ചു; സൗദിയില്‍ യുവാവ് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


മകളെ കാര്‍ ഡോറില്‍ തൂക്കി നിര്‍ത്തിക്കൊണ്ട് 65 കിലോമീറ്റര്‍ വേഗതയില്‍ കാറോടിച്ച പിതാവിനെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. സംഭവം കണ്ട മറ്റൊരു ഡ്രൈവര്‍ ഇത് വീഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. വൈറലായ വീഡിയോ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കുട്ടിയുടെയും മറ്റ് യാത്രക്കാരുടെയും ജീവിതം അപകടപ്പെടുത്താന്‍ ശ്രമിച്ചതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെങ്കിലും ഏതെല്ലാം വകുപ്പുകളാണ് ഇദ്ദേഹത്തിനുമേല്‍ ചുമത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ല. തമാശയ്ക്കു വേണ്ടിയായിരുന്നോ അതോ കുട്ടിക്ക് നല്‍കിയ ശിക്ഷയാണോ എന്നും പരിശോധിച്ചുവരുന്നു.

രാജ്യത്തെ റോഡ് സുരക്ഷയെപ്പറ്റിയുള്ള ആശങ്ക ഈ സംഭവത്തോടെ വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. 2013ല്‍ മാത്രം 485,931 റോഡപകട കേസുകളാണ് സൗദിയില്‍ രജിസ്റ്റര്‍ ചെയതത്. ഇവയില്‍ 6,458 പേര്‍ മരിക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more