റിയാദ്: മക്കയിലെ പ്രധാനപള്ളിയിലേക്ക് കാറോടിച്ച് കയറ്റിയ സൗദി പൗരന്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം.
കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറം പള്ളിയുടെ ഒരു വാതിലിലേക്കാണ് വെള്ളിയാഴ്ച രാത്രി കാര്‍ പാഞ്ഞുകയറിയതെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കാറോടിച്ചയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായി അധികൃതര്‍ പറഞ്ഞു.
പള്ളിയുടെ ഒരു വശത്തുള്ള റോഡിലൂടെ അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഹറമിന്റെ ഒരു വാതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് മക്കയിലെ ഔദ്യോഗിക വക്താവ് സുല്‍ത്താന്‍ അല്‍ ദോസരി പറഞ്ഞു.
വാതിലില്‍ ഇടിക്കുന്നതിന് മുമ്പ് ഒരു ബാരിക്കേഡ് തകര്‍ത്താണ് കാര്‍ മുന്നോട്ട് കുതിച്ചത്. ജനത്തിരക്ക് കുറവായിരുന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
കൊവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം പള്ളി തുറന്നുപ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വിശ്വാസികളെ നിയന്ത്രിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Saudi man arrested for crashing car into courtyard of Grand Mosque in Mecca