റിയാദ്: സൗദിയില്‍ റിയാദിലുള്‍പ്പെടെ രണ്ടിടത്തേക്ക് മിസൈലാക്രമണ ശ്രമം. റിയാദിലേക്കും തെക്കന്‍ നഗരമായ ജിസാനിലേക്കുമാണ് മിസൈലാക്രമണ ശ്രമം നടന്നത്. ഇരു നഗരങ്ങളിലെയും താമസ സ്ഥലം ലക്ഷ്യമാക്കിയാണ് മിസൈല്‍ വന്നത്.
മിസൈലുകള്‍ നിലം തൊടും മുമ്പ് നശിപ്പിച്ചതായി യെമനിലെ സൗദി സൈനിക വക്താവ് തുര്‍കി അല്‍ മല്‍കി അറിയിച്ചു. ശനിയാഴ്ച സൗദിപ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് മിസൈല്‍ ആക്രമണ ശ്രമം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഈ മിസൈലുകളെ നശിപ്പിക്കാനുപയോഗിച്ചതെന്ന് സൗദിയിലെ ദേശീയ മാധ്യമമായ അല്‍ അറേബ്യന്‍ ടെലിവിഷനില്‍ പറയുന്നു.
ആക്രമണത്തിന് പിന്നില്‍ ഹൂതി വിമത സേനയാണെന്ന് ആരോപണമുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഹൂതികളും ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡും ആണ് ആക്രമണത്തിന് പിന്നിലെന്ന് അല്‍ മല്‍കി ആരോപിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കൊവിഡ്-19 പടരുന്ന പശ്ചാത്തലത്തില്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുള്ള യു.എന്നിന്റെ ആവശ്യം യെമനിലെ ഹൂതി സേനയും സൗദി സേനയും അംഗീകരിച്ച ശേഷമാണ് മിസൈലാക്രമണം ഉണ്ടാവുന്നത്.