റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അംഗരക്ഷകന്‍ മേജര്‍ ജനറല്‍ അബ്ദുല്‍ അസീല്‍ അല്‍ ഫഗ്ഹാം കൊല്ലപ്പെട്ടു. സുഹൃത്തിന്റെ വീട്ടില്‍ വെച്ച് വ്യക്തിപരമായ തര്‍ക്കത്തിനിടെ മംദൂഹ് ബിന്‍ മിഷാല്‍ അല്‍ അലി എന്നയാളാണ് ഫഗ്ഹാമിനെ വെടിവെച്ചത്.
വെടിവെയ്പില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഫഗ്ഹാം സന്ദര്‍ശനം നടത്തിയ വീട്ടിലെ രണ്ട് പേര്‍ക്കും വെടിയേറ്റിട്ടുണ്ട്. ആശുപത്രിയില്‍ വെച്ചാണ് ഫഗ്ഹാം മരണപ്പെട്ടത്.
أتقدم لمقام #خادم_الحرمين_الشريفين و #ولي_العهد حفظهما الله بالعزاء
في وفاة اللواء #عبدالعزيز_الفغم
اللهم ارحمه رحمة واسعة واجعل مثواه الجنه وأكرم نزله والهم أهله وذويه الصبر والسلوان.
.
حرس ملوكنا فسكن قلوبنا. pic.twitter.com/blsjDDbxtV— توفيق الربيعة (@tfrabiah) September 29, 2019
അബ്ദുല്ല രാജാവിന്റെ അംഗരക്ഷകനായിരുന്ന മേജര്‍ ജനറല്‍ അബ്ദുല്‍ അസീല്‍ അല്‍ ഫഗ്ഹാം പിന്നീട് സല്‍മാന്‍ രാജാവിന്റെയും അംഗരക്ഷകനായി ചുമതലയെടുത്തിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ