റിയാദ്: സൗദി അറേബ്യയില്‍ പ്രതിരോധ മേഖലയിലെ രണ്ട് ഉന്നതോദ്യോഗസ്ഥരെ സ്ഥാനത്തു നിന്ന് നീക്കി. ഇരുവര്‍ക്കുമെതിരെ അഴിമതിക്കേസില്‍ അന്വേഷണം നടക്കവയാണ് പുറത്താക്കല്‍. യെമനിലെ സൗദി സേനയുടെ സംയുക്ത സേനാ കമാന്‍ഡറായ ഫഹ്ദ് ബിന്‍ തുര്‍കി ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിനെയും ഇദ്ദേഹത്തിന്റെ മകനും അല്‍ ജൗഫ് പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവര്‍ണറായ അബ്ദുള്‍ അസീസ് ബിന്‍ ഫഹ്ദിനെയും ആണ് പുറത്താക്കിയിരിക്കുന്നത്.
ഇവരെ കൂടാതെ നാലു സൈനികോദ്യോഗസ്ഥര്‍ക്കു നേരെയും അന്വേഷണം നടക്കുന്നുണ്ട്. രാജ്യത്തെ ഔദ്യോഗിക തലത്തില്‍ നിലനില്‍ക്കുന്ന അഴിമതിയെ തുടച്ചു നീക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് സൗദി ദേശീയ മാധ്യമം പറയുന്നത്.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ 2017 ല്‍ കൊണ്ടു വന്ന അഴിമതി വിരുദ്ധ ക്യാംമ്പയിനിന്റെ ഭാഗമായി നിരവധി രാജകുടുംബാംഗങ്ങളും ബിസിനസുകാരും ഇതിനോടകം തടവിലായിട്ടുണ്ട്. പലരും വലിയ തുക നല്‍കി കേസ് ഒത്തു തീര്‍പ്പാക്കിയിട്ടുമുണ്ട്.
അതേസമയം അധികാരത്തിലേറുന്നതിനു സല്‍മാന്‍ രാജകുമാരന് തടസ്സമായി മാറുന്നവര്‍ക്കെതിരെയുള്ള നടപടികളിലായി ഇതിനെ വിമര്‍ശിക്കപ്പെടുന്നുമുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ