| Sunday, 12th April 2020, 8:16 am

കൊവിഡ് 19; സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി സൗദി രാജാവ് സല്‍മാന്റെ ഉത്തരവ്. ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടെയുള്ളവയുടെ ശുപാര്‍ശ പ്രകാരമാണ് കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാര്‍ച്ച് 22ന് സൗദിയില്‍ 21 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ഇന്നലെ അര്‍ധ രാത്രി പൂര്‍ത്തിയാവുന്നതിനിടെയാണ് നീട്ടിക്കൊണ്ട് ഉത്തരവിട്ടത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം തുടരുന്നതിനാലാണ് നടപടി.

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമായാല്‍ മാത്രമേ ഇനി കര്‍ഫ്യൂ പിന്‍വലിക്കുകയുള്ളൂ. കര്‍ഫ്യൂ അനിശ്ചിതമായി നീളുന്നതിനാല്‍ മറ്റു രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസും വൈകുമെന്നാണു സൂചന. എന്നാല്‍, സ്വദേശികളെ നാട്ടിലേക്കെത്തിക്കാന്‍ വിദേശത്തു നിന്നു സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എല്ലാവരുടെയും സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനു സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം പാലിക്കണമെന്നും നേരത്തേ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തുടരുമെന്നും ആഭ്യന്തര മന്ത്രായലയം അറിയിച്ചു. അതിനിടെ, സൗദിയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം നാലായിരം കടന്നു. ശനിയാഴ്ച മാത്രം പുതുതായി 382 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

അഞ്ച് പേര്‍ മരണപ്പെടുകയും ചെയ്തു. രാജ്യത്ത് കൊവിഡ് ബാധിച്ച് ആകെ 52 പേരാണ് മരണപ്പെട്ടത്.

അതേസമയം കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more